Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളും മോഹിക്കും ഇതുപോലൊരു ഫ്ലാറ്റ്!

designer-flat-manjeri ഇളംഷേഡുകളും ഇരുണ്ട ഷേഡുകളും വരുന്ന കോംബിനേഷനാണ് ഇന്റീരിയറിൽ വീട്ടുകാർ ആഗ്രഹിച്ചത്.

മഞ്ചേരിയിൽ ഫ്ലാറ്റ് വാങ്ങിയപ്പോള്‍ അബ്ദുൾ അസീസും കുടുംബവും ഡിസൈനറോട് പറഞ്ഞ ആഗ്രഹം അൽപം വ്യത്യാസമുള്ളതായിരുന്നു. രണ്ടുതരം ഷേഡുകൾ വേണം. ഇരുണ്ട ഷേഡിനോട് അവർക്ക് അൽപം താൽപര്യം കൂടുതലുണ്ടുതാനും. 1800 ചതുരശ്രയടിയിലുള്ള ഫ്ലാറ്റിന്റെ ഇന്റീരിയർ മുഴുവനും ഈയൊരു തീമിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ കാണുന്ന സ്ക്വയർ പാറ്റേണിൽ നിന്ന് വ്യത്യാസമുണ്ടാവണം എന്നതിനാൽ ചരിഞ്ഞും കോണോടു കോണുമൊക്കെയാണ് ഇന്റീരിയർ പാറ്റേണുകൾ.

Living Area

designer-flat-manjeri-interior

പ്ലൈയും വെനീറും ചേർന്നതാണ് ഇന്റീരിയര്‍ വർക്കുകൾ. സ്മോക്ഡ് പൈൻ ഷേഡുകളാണ് ഫ്ലാറ്റിനകം മുഴുവനും. സോഫ, ടീപോയ് തുടങ്ങി എല്ലാ ഫർണിച്ചറും തീം അനുസരിച്ച് പണിയിപ്പിച്ചെടുത്തു. ജിപ്സവും വെനീറും സീലിങ്ങിന് പ്രയോജനപ്പെടുത്തി. ലൈറ്റിങ്ങിന് പ്രത്യേക പ്രാധാന്യം കൊടുത്തു. വെനീർ കഷണങ്ങൾകൊണ്ട് സൃഷ്ടിച്ച ലൈറ്റ് ഫിറ്റിങ്ങുകളും സൂപ്പർ.

Dining Area

designer-flat-manjeri-dining

ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. ഇതിന്മേൽ ചെയ്തിരിക്കുന്ന കട്ട്, നീഷ് വർക്കുകളിൽ അലങ്കാരപ്പാത്രങ്ങൾ നിറം കൊടുക്കുന്നു. ‘A’ ആകൃതിയിലാണ് ഡൈനിങ് ടേബിളിന്റെ ഡിസൈൻ. ചുവരിലെ പാറ്റേണുകൾ ഫ്ലോറിലും ഇറങ്ങിവന്ന പോലെ... വാഷ് ഏരിയയിലെ കണ്ണാടിക്കു പിറകിലുള്ള വെള്ള ടൈലുകൾ കടുംനിറങ്ങളെ ബാലൻസ് ചെയ്യുന്നു.

Kitchen

designer-flat-manjeri-kitchen ഷീറ്റിനു 1500 - 1800 രൂപ വിലവരുന്ന മൈക്കയാണ് കിച്ചൻ വർക്കിന്‌ ഉപയോഗിച്ചത് . ഇത് വെള്ളം വലിച്ചെടുക്കില്ല.

ഇളംഷേഡിലാണ് അടുക്കളയുടെ കൂടുതൽ ഭാഗവും. മൈക്ക ഷീറ്റുകളാണ് കിച്ചൻ വർക്കിന് ഉപയോഗിച്ചത്. വാതിലിൽ സ്റ്റീൽ വരകളും ഗ്ലാസും നൽകിയിട്ടുണ്ട്. പാർട്ടീഷൻ കൊടുത്ത് കിച്ചൻ, വർക്ഏരിയ ഭാഗങ്ങളെ രണ്ടാക്കി. ഗ്ലാസ് ടോപ്പിട്ട് ബ്രേക്ഫാസ്റ്റ് കൗണ്ടറും റെഡിയാക്കി. കൗണ്ടറിനു മുകളിൽ ഹാങ്ങിങ് ലൈറ്റ്. ഇന്റീരിയറിന്റെ പൊതുവായ പാറ്റേൺ ആണ് അടുക്കളയിലും.

Bedrooms

designer-flat-manjeri-bedroom

മൂന്നു കിടപ്പുമുറികളാണ് ഫ്ലാറ്റിൽ. മാതാപിതാക്കൾക്കുള്ള ബെഡ്റൂമിൽ ഇളംഷേഡ് ആണ് കൂടുതൽ. മകന്റെ മുറിയിൽ ചുവപ്പും വെളുപ്പും തുള്ളിത്തുളുമ്പി നിൽക്കുന്നു. സ്റ്റഡി ടേബിളിനും വാതിലിനും കബോർഡിനുമെല്ലാം ഇതേ നിറങ്ങൾ തന്നെ. മാസ്റ്റർ ബെഡ്റൂമിൽ ഇഷ്ടനിറമായ കറുപ്പിനാണ് പ്രാധാന്യം. സീലിങ്ങിലും ചുവരിലുമെല്ലാം കാണാം ഈ വൈവിധ്യം.

designer-flat-manjeri-bed

ചിത്രങ്ങൾ: അജീബ് കൊമാച്ചി

Project Facts

Area: 1800 Sqft

Designer: സുഹൈൽ നിസാം

മാരിക്കാർ ഡിസൈൻസ്, മഞ്ചേരി

suhail@marikkardesigns.com

Location: മഞ്ചേരി

Year of completion: ഫെബ്രുവരി, 2017

Read more- Flat interior Kerala Villa Apartments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.