Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷം നിറയുന്ന കിളിക്കൂട്; ചെലവ് 30 ലക്ഷം!

budget-green-home-malappuram അനാവശ്യ ആർഭാടങ്ങൾ ഒന്നും നൽകാതെ തന്നെ മനസ്സിന് സന്തോഷം നൽകുന്ന അന്തരീക്ഷം വീടിനകത്ത് നിലനിർത്താൻ കഴിയുന്നതാണ് ഈ വീടിന്റെ വിജയം.

കിളിക്കൂട് പോലെയൊരു വീട് വേണം എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. അതായത് ചെറിയ ബജറ്റിൽ നിന്നുകൊണ്ട്, ഒറ്റനിലയിൽ പരമാവധി സൗകര്യങ്ങളുള്ള, ബന്ധങ്ങളുടെ ഊഷ്മളത സജീവമായി നിൽക്കുന്ന അന്തരീക്ഷമുള്ള ചെറിയൊരു വീട്. ഇതിനനുസരിച്ചാണ് വീടിന്റെ എലിവേഷനും ഇന്റീരിയറും നിർമിച്ചിട്ടുള്ളത്. 

budget-home-malappuram-exterior

മലപ്പുറം പെരിന്തൽമണ്ണയിൽ 30 സെന്റ് പ്ലോട്ടിൽ 2500 ചതുരശ്രയടിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. ട്രസ് റൂഫിൽ ഓട് പാകിയിരിക്കുന്നത് കൊണ്ട് വീട്ടിനകത്ത് ചൂട് വളരെ കുറവാണ്. മൂന്ന് കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, അടുക്കള, വർക് ഏരിയ എന്നിവയാണ് പ്രധാനമായും വീട്ടിൽ ഉൾപ്പെടുത്തിയത്. വൈറ്റ്, ഗ്രേ നിറങ്ങളാണ് എലിവേഷന് നൽകിയത്. ഇതിനു വേർതിരിവ് നൽകുന്നതിനായി ബ്രിക് സ്റ്റോൺ ക്ലാഡിങ്ങുകളും കലാപരമായി വിന്യസിച്ചിട്ടുണ്ട്.

budget-green-home-malappuram-view

ഓപ്പൺ ശൈലിയിലാണ് ഇന്റീരിയർ. ഉള്ളിൽ ജിപ്സം സീലിങ് നൽകിയതുകൊണ്ട് ഓടിട്ട വീട് ആണെന്ന് പറയുകയുമില്ല. ആദ്യം എത്തുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. L സീറ്റർ സോഫ യൂണിറ്റാണ് ഇവിടെയുള്ള ശ്രദ്ധാകേന്ദ്രം. ഇതിനോട് ചേർന്ന ഭിത്തിയിൽ ഹൈലൈറ്റർ നിറം നൽകിയത് ശ്രദ്ധേയമാണ്. കോർട്യാർഡിൽ നിന്നും പ്രകാശത്തെ സ്വീകരിക്കുന്നതിനായി വെർട്ടിക്കൽ പർഗോളകളും ഇവിടെ വശത്തെ ഭിത്തിയിൽ നൽകിയിരിക്കുന്നു.

budget-green-home-malappuram-living

വെനീർ+ പ്ലൈവുഡ് എന്നിവ കൊണ്ടാണ് ഫർണിച്ചർ യൂണിറ്റുകൾ നിർമിച്ചത്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്.

ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം സൈഡ് കോർട്യാർഡാണ്‌. ഇതിൽ പെബിളുകൾ വിരിച്ച് അലങ്കരിച്ചിരിക്കുന്നു. പർഗോള റൂഫിലൂടെ പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. കോർട്യാർഡിന്റെ വശത്തായി ഫാമിലി ലിവിങ് സ്‌പേസ്. ഇതിനു സമീപം ടിവി യൂണിറ്റും നൽകി.

budget-green-home-malappuram-courtyard

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഇവിടെ വെനീർ കൊണ്ട് വുഡൻ ഫിനിഷിൽ ഫോൾസ് സീലിങ് നൽകിയത് ശ്രദ്ധേയമാണ്. സമീപം ക്രോക്കറി ഷെൽഫും പാൻട്രി ടേബിളും സജ്ജീകരിച്ചു.

budget-green-home-malappuram-dining

ലളിതമായ മൂന്ന് കിടപ്പുമുറികൾ. രണ്ടെണ്ണത്തിന് അറ്റാച്ഡ് ബാത്റൂം നൽകി. പുറമെ ഒരു കോമൺ ബാത്റൂമും ക്രമീകരിച്ചു. കിടപ്പുമുറികളിൽ പരമാവധി സ്‌റ്റോറേജ് സൗകര്യം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. കിടക്കയുടെ താഴെ വലിച്ചു നീക്കാവുന്ന വിധം ഡ്രോയറുകൾ നൽകിയിട്ടുണ്ട്. വാഡ്രോബുകളും ക്രമീകരിച്ചു.

budget-green-home-malappuram-bed
budget-green-home-beds

മിനിമൽ ശൈലിയിൽ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്. പ്ലൈവുഡ് കൊണ്ട് ഷട്ടറുകളും കബോർഡുകളും നിർമിച്ചു.

budget-green-home-malappuram-kitchen

ഗെയ്റ്റിന് പുറത്ത് മതിലിനോട് ചേർന്ന് പുൽത്തകിടി നൽകിയത് ശ്രദ്ധേയമാണ്. തടിയും ജിഐ പാനലുകളും കൊണ്ടാണ് ഗെയ്റ്റ് നിർമിച്ചത്. മുറ്റം ഇന്റർലോക് ചെയ്തു. മറ്റിടങ്ങളിൽ ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

അനാവശ്യ ആർഭാടങ്ങൾ ഒന്നും നൽകാതെ തന്നെ മനസ്സിന് സന്തോഷം നൽകുന്ന അന്തരീക്ഷം വീടിനകത്ത് നിലനിർത്താൻ കഴിയുന്നതാണ് ഈ വീടിന്റെ വിജയം. നിർമാണവും ഡിസൈനും ഉൾപ്പെടെ ഏകദേശം 30 ലക്ഷത്തോളം രൂപ മാത്രമാണ് ഈ വീടിനു ചെലവായത്.

സവിശേഷതകൾ

  • ഓപ്പൺ ശൈലി- അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് വിശാലത വർധിപ്പിക്കുന്നു.
  • ക്രോസ്സ് വെന്റിലേഷൻ, കോർട്യാർഡ് എന്നിവ കാറ്റും സ്വാഭാവിക പ്രകാശവും അകത്തളത്തിലേക്ക് എത്തിക്കുന്നു. 
  • ട്രസ്സ് ഇട്ട് ഓടുമേഞ്ഞത് കൊണ്ട് അകത്തളത്തിൽ സുഖകരമായ അന്തരീക്ഷം നിലനിർത്തുന്നു.

Project Facts

Location- Perinthalmanna, Malappuram

Area- 2500 SFT

Plot- 30 cents

Owner- Ummer

Designer- Muneer

Nufail-Muneer Associates

Mob- 9847249528

Budget- 30 Lakhs 

Read more on Home Decoration Magazine Malayalam Malayalam Celebrity Homes