Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും 830 ചതുരശ്രയടി; ആവോളം സൗകര്യങ്ങൾ- ഇങ്ങനെ വേണം ഫ്ലാറ്റ് ഒരുക്കാൻ!

small-space-flat-interior-hall ഓരോ ഇടങ്ങളും ഉപയുക്തമാക്കുന്നതിൽ കാണിച്ച സൂക്ഷ്മതയാണ് ഈ ഫ്ലാറ്റിന്റെ ഇന്റീരിയറിലെ ഹൈലൈറ്റ്.

മലപ്പുറം തിരൂരുള്ള പൂങ്ങോട്ടുകുളം എന്ന സ്ഥലത്താണ് ഈ ഫ്ലാറ്റ്. രണ്ടു കിടപ്പുമുറികൾ മാത്രമുള്ള ഫ്ലാറ്റാണിത്. 830 ചതുരശ്രയടി മാത്രമേ വിസ്തീർണമുള്ളൂ. എങ്കിലും അകത്തേക്ക് കയറിയാൽ ഇരട്ടിയോളം സ്ഥലലഭ്യത അനുഭവപ്പെടുന്ന രീതിയിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. മറ്റൊരു സവിശേഷത ഫർണിഷിങ്ങിന് മുഴുവനായും ഉപയോഗിച്ചിരിക്കുന്നത് മൾട്ടിവുഡ് ആണെന്നുള്ളതാണ്.

small-space-flat-interior-living

ഉടമസ്ഥനും കുടുംബവും വല്ലപ്പോഴും മാത്രമേ ഇവിടെ താമസിക്കാറുള്ളൂ, അതിനാൽ പരിപാലനം കുറച്ചു മതിയാകുന്ന സാമഗ്രി എന്ന നിലയിലാണ് മൾട്ടിവുഡ് തിരഞ്ഞെടുത്തത്. സീലിങ്, ടിവി പാനൽ, പാർടീഷൻ ഭിത്തികൾ, ഫർണിച്ചർ, കിച്ചൻ കബോർഡുകൾ തുടങ്ങി എല്ലാം മൾട്ടിവുഡ് മയമാണിവിടെ. ഈർപ്പം, പൊടി തുടങ്ങിയ പ്രശ്നങ്ങളും കുറവാണ്. 

simple-flat-dining

മൾട്ടിവുഡ് പിയു പെയിന്റ് ഫിനിഷിലാണ് ടിവി യൂണിറ്റ് ഒരുക്കിയത്. ലെതർ ഫിനിഷുള്ള സോഫ ലിവിങ് അലങ്കരിക്കുന്നു. ഊണുമുറിയുടെ ഭിത്തിയിൽ യെല്ലോ ടോണിൽ വോൾപേപ്പർ ഒട്ടിച്ചു ഭംഗിയാക്കി. നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഒതുക്കമുള്ള ഊണുമേശ.

small-space-flat-interior-balcony

ഫോർമൽ ലിവിങ്ങിനു സമീപമാണ് ബാൽക്കണി സ്‌പേസ്. ഇതുവഴി കാറ്റും വെളിച്ചവും അകത്തേക്കെത്തുന്നു. ബാൽക്കണിയുടെ ഭിത്തിയിൽ നാച്വറൽ സ്‌റ്റോൺ ക്ളഡിങ് ചെയ്ത ഭിത്തി കാണാൻ ഭംഗിയാണ്. 

ചെറിയ കിടപ്പുമുറികളിൽ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കിടപ്പുമുറിയിൽ ഭിത്തിയിലും ചുവരിലുമെല്ലാം ഗ്ലോസി ഫിനിഷുള്ള മൾട്ടിവുഡ് പാനൽ കലാപരമായി ഹാജർ വച്ചിരിക്കുന്നു.

small-space-flat-interior-bed

ലളിതവും സുന്ദരവുമായ അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് പാകിയത്. ചുരുക്കത്തിൽ ഓരോ ഇടങ്ങളും ഉപയുക്തമാക്കുന്നതിൽ കാണിച്ച സൂക്ഷ്മതയാണ്  ഈ ഫ്ലാറ്റിന്റെ ഇന്റീരിയറിലെ ഹൈലൈറ്റ്. ആറുലക്ഷം രൂപയാണ് ഇന്റീരിയർ അണിയിച്ചൊരുക്കാൻ ചെലവായത്.

small-space-flat-interior-kitchen

Project Facts

Location: Poongottukulam, Tirur 

Area: 830 sqft (2BHK)

Designer: Sajan K Menon

SM interior consultancy

Pattambi- Palakkad

saajankmenon@gmail.com

Ph: 9746185618

Owner: Vipin Chandrasekhar

Year Of Completion: Nov 2017

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.