Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6 മാസം, 30 ലക്ഷം! സ്വപ്‍നവീട് പണിത കഥ!

30-lakh-home-exterior-view 27 ലക്ഷമാണ് സ്ട്രക്ച്ചറിന് ചെലവായത്. ഫർണിഷിങ്ങിന് മൂന്നുലക്ഷവും...ഉടമസ്ഥന്റെയും പണിക്കാരുടെയും ഭാഗത്തു നിന്നുള്ള സഹകരണം മൂലം ആറുമാസം കൊണ്ട് നിർമാണം പൂർത്തീകരിച്ചു.

വീടുപണി ശരിക്കും 'പണി'യായി മാറുന്ന കാലഘട്ടമാണിപ്പോൾ. നിർമാണസാമഗ്രികളുടെ വിലവർധനയും അഭാവവും മുതൽ ജിഎസ്ടി വരെ ഭവനസ്വപ്നങ്ങൾക്ക് വില്ലനായി വരുന്നു. എന്നിരുന്നാലും വ്യക്തമായ പ്ലാനിങ്ങോടെ വീടുപണിയെ സമീപിച്ചാൽ ചെലവ് നമ്മുടെ വഴിക്ക് വരും. അതിനുദാഹരണമാണ് കോഴിക്കോട് ഫറോക്കിലുള്ള ഈ വീട്. 

30-lakh-home-feroke-view

ഹരിതശോഭയാർന്ന ഒരു നാട്ടിൻപുറത്താണ് വീട് നിർമിച്ചിരിക്കുന്നത്. 12 സെന്റ് പ്ലോട്ടിൽ 1650 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ നാലു കിടപ്പുമുറികൾ, പ്രെയർ റൂം എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരമാവധി മുപ്പതു ലക്ഷത്തിനു സൗകര്യങ്ങളുള്ള ഇരുനില വീട് തീർക്കണം എന്നതായിരുന്നു പത്രപ്രവർത്തകനായ ഉടമസ്ഥന്റെ ആവശ്യം. ഇതിനനുസരിച്ച് ആസൂത്രണം ചെയ്താണ് വീടുപണി തുടങ്ങിയത്.

30-lakh-home-feroke-exterior

മോഡേൺ ശൈലിയിലാണ് എലിവേഷൻ. ബാൽക്കണിയിൽ എംഎസ് ഫ്രയിമും പോളികാർബണേറ്റ് ഗ്ലാസും ഉപയോഗിച്ച് കൊണ്ട് പർഗോള നൽകിയത് ശ്രദ്ധേയമാണ്. ചിലയിടങ്ങളിൽ ക്ലാഡിങ് ടൈലുകളും എലിവേഷന് ഭംഗിയേകുന്നു. റോഡിന്റെ രണ്ടു വശങ്ങളിൽ നിന്നും വീട്ടിലേക്ക് വ്യത്യസ്തമായ കാഴ്ചയാണ് ലഭിക്കുന്നത്.

അധികം ഗിമ്മിക്കുകൾ ഒന്നുമില്ലാത്ത ഇന്റീരിയറാണ് വീടിനുള്ളിൽ. വിട്രിഫൈഡ് ടൈലുകളിലേക്ക് പോകാതെ ചെലവ് കുറഞ്ഞ മാർബിൾ വിപണിയിൽ നിന്നും സംഘടിപ്പിച്ചു. ഇതാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്. ലളിതമായ സ്വീകരണമുറി. എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ.

30-lakh-living-dining

എംഎസ് ഫ്രെമിൽ വുഡൻ ഫിനിഷിൽ നൽകിയാണ് ഗോവണിയുടെ കൈവരികൾ. ഫോൾസ് സീലിങ് പോലുള്ള കൃത്രിമമായ മേക്കപ്പുകൾ ഒന്നും നൽകാഞ്ഞതും ചെലവ് കുറയ്ക്കാൻ സഹായിച്ചു.

30-lakh-home-feroke-interior

ലളിതമായ അടുക്കള. ഗ്രാനൈറ്റ് കൊണ്ടാണ് പാതകം. കിച്ചനോടുചേർന്നുതന്നെ വർക് ഏരിയയും ക്രമീകരിച്ചു.

30-lakh-home-kitchen

അത്യാവശ്യം വലുപ്പമുള്ള (300X300 ) സൗകര്യപ്രദമായ കിടപ്പുമുറികളാണ് ഒരുക്കിയിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഒരുക്കി.  

30-lakh-home-bathroom

27 ലക്ഷമാണ് സ്ട്രക്ച്ചറിന് ചെലവായത്. ഫർണിഷിങ്ങിനും ഇന്റർലോക്ക് ഇടുന്നതിനുമാണ് ബാക്കി തുക ചെലവായത്. പറമ്പിലെ തെങ്ങുകൾ സംരക്ഷിച്ചു കൊണ്ടാണ് ഇന്റർലോക്കും ചുറ്റുമതിലും നിർമിച്ചത്. അങ്ങനെ മുപ്പതു ലക്ഷത്തിനു വീട് തയാറായി.

30-lakh-home-wall

ചെലവ് കുറച്ച ഘടകങ്ങൾ

  • ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തി.
  • ഓഫ്‌വൈറ്റ്+ ബ്രൗൺ നിറങ്ങൾ മാത്രമാണ് പെയിന്റിങ്ങിനു ഉപയോഗിച്ചത്.
  • ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റിങ് നേരിട്ടു നൽകി. 
  • നിരക്ക് കുറഞ്ഞ മാർബിളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്.
  • ഉടമസ്ഥന്റെയും പണിക്കാരുടെയും ഭാഗത്തു നിന്നുള്ള സഹകരണം. ആറുമാസം കൊണ്ട് നിർമാണം പൂർത്തീകരിച്ചു.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Feroke, Calicut

Area- 1650 SFT

Plot- 12 cent

Owner- Najmujdheen

Construction, Design- Mirshad

Mirsha Associates, Calicut

Mob- 9947141002

Completion year- 2017 Apr

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...