Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും കൊതിക്കും ഇതുപോലെ ഒരു ഫ്ളാറ്റ്!

luxury-duplex-flat മൂന്ന് കിടപ്പുമുറികളുള്ള ഡുപ്ലെയ്‌ ഫ്ലാറ്റിനകത്ത് ആധുനിക സൗകര്യങ്ങളെല്ലാം ക്രമമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.

കോഴിക്കോട് തൊണ്ടയാട് ഹൈലൈറ്റ് സിറ്റിയിലെ മെട്രോമാക്സ് എന്ന അപ്പാർട്മെന്റിലെ 17–ാം നിലയിലുള്ള ഫ്ലാറ്റാണിത്.  2800 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ പ്രതീക്ഷിക്കാവുന്നതിലധികം സൗകര്യങ്ങൾ ഉള്ളിലുണ്ട്. എന്നിട്ടും തിക്കും തിരക്കും അനുഭവപ്പെടുന്നില്ല എന്നതാണ് ഇന്റീരിയർ ഡിസൈനിലെ മികവ്. മൂന്ന് കിടപ്പുമുറികളുള്ള ഡുപ്ലെയ്‌ ഫ്ലാറ്റിനകത്ത് ആധുനിക സൗകര്യങ്ങളെല്ലാം ക്രമമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. അകത്തളങ്ങളിൽ ഉപയോഗിക്കുന്ന സാമഗ്രികളിൽ ഉടമസ്ഥൻ നിഷ്കർഷത പുലർത്തിയിരുന്നു.

luxury-flat-living-calicut

വാതിൽ തുറന്നകത്ത് എത്തിയാൽ ആദ്യം കാണുന്നത് ഡബിൾ ഹൈറ്റിലുള്ള സ്വീകരണമുറിയാണ്. ഇറ്റാലിയൻ മാർബിളുകളുടെ പ്രൗഢി തറയിൽ നിറയുന്നു. മുംബൈ-ഡൽഹി എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവന്നതാണ് ഫർണിച്ചറുകൾ. ക്യൂരിയോസ്, തൂക്കുവിളക്കുകൾ എന്നിവയെല്ലാം ഇന്റീരിയറിലെ ഭംഗി വർധിപ്പിക്കുന്നു. ലൈറ്റും വെന്റിലേഷനും നന്നായി ലഭിക്കുംവിധമാണ് ഇന്റീരിയർ ക്രമീകരണങ്ങൾ.

luxury-flat-calicut-curio

സാമഗ്രികളിൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൊതുവെ കിച്ചൻ ഫർണിഷിങ്ങിന് ഉപയോഗിക്കുന്ന കൊറിയൻ സ്‌റ്റോൺ ഇവിടെ ഗോവണിയുടെ കൈവരികളിൽ നൽകിയിരിക്കുന്നു. ഇതിനു താഴെ ടഫൻഡ് ഗ്ലാസും കാണാം. ഗോവണിയുടെ വശത്തുള്ള ഡബിൾ ഹൈറ്റ് ഭിത്തിയിൽ മൊസൈക് ഫിനിഷ് പെയിന്റ് നൽകി. കണ്ടാൽ ഇത് ക്ലാഡിങ് സ്‌റ്റോൺ പാകിയതെന്നേ തോന്നൂ! മുകൾനിലയിൽ ഒരു മ്യൂസിക് റൂമും സ്റ്റഡി ഏരിയയും ഒരുക്കിയിട്ടുണ്ട്. 

luxury-flat-calicut-balcony

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. വാഷ് ഏരിയയിൽ നൽകിയ വിട്ര ബ്രാൻഡിന്റെ ഇരട്ടവാഷ്ബേസിൻ ഇന്ത്യയിൽ തന്നെ പ്രഥമ ശ്രമങ്ങളിൽ ഒന്നാണെന്ന് പറയുന്നു ഡിസൈനർ.

luxury-flat-calicut-dining

മോഡേൺ കിച്ചൻ. ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത സ്നൈഡ്രോ ബ്രാൻഡഡ് കിച്ചൻ കബോർഡുകളാണ് അടുക്കളയുടെ പ്രൗഢി കൂട്ടുന്നത്. കൊറിയൻ സ്‌റ്റോൺ പാതകത്തിലും തുടരുന്നു. 

luxury-flat-calicut-kitchen

താഴെ ഒരു കിടപ്പുമുറിയും മുകളിൽ രണ്ടു കിടപ്പുമുറിയുമാണ്. വിശാലമായ കിടപ്പുമുറികളാണ് ഒരുക്കിയത്. സ്ലൈഡിങ് വാഡ്രോബുകളാണ് നൽകിയത്. അറ്റാച്ഡ് ബെഡ്‌റൂം, ഡ്രസിങ് സ്‌പേസ് എന്നിവയും സജ്ജീകരിച്ചു. മാസ്റ്റർ ബെഡ്റൂമിന്റെ ബാൽക്കണി ഭാഗത്ത് സ്വകാര്യത ഭംഗമില്ലാതെ ബാത് ഏരിയ നിർമിച്ചത് ശ്രദ്ധേയമാണ്.

luxury-flat-calicut-masterbed
luxury-flat-calicut-bed

ബാൽക്കണിയുടെ ഒരുവശത്ത് സിന്തറ്റിക് ടർഫ് വിരിച്ചു സിറ്റിങ് സ്‌പേസും ക്രമീകരിച്ചു. ഇവിടെയിരുന്നാൽ കോഴിക്കോട് വിമാനത്താവളത്തിന്റെ വിദൂരകാഴ്ചകൾ ആസ്വദിക്കാം. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Thondayadu, Calicut

Area- 2800 SFT

Owner- Dr. Rajesh

Designer- Ananda Mani

Shi Interiors, Mavoor road, Calicut

Mob- 9995483867

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...