Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 ലക്ഷത്തിൽ താഴെ പണിത 4 വീടുകൾ!

under-10-lakh-house-kerala ചെലവ് കുറഞ്ഞ വീട് സ്വപ്നം കാണുന്നവർക്ക് ഇതൊരു റഫറൻസ് ആയി ഉപയോഗിക്കാം.

ഭവനനിർമാണ ചെലവുകൾ റോക്കറ്റുപോലെ കുതിക്കുന്ന ഈ കാലത്തു 10 ലക്ഷം രൂപയ്ക്കുള്ളിൽ നിന്നുകൊണ്ട് അത്യാവശ്യസൗകര്യങ്ങൾ ഉൾക്കൊള്ളിച്ച ഒരു വീട് പണിയുക എന്നുപറഞ്ഞാൽ അദ്ഭുതം തന്നെയാണ്. അത്തരം നാലു വീടുകൾ ഇവിടെ പങ്കുവയ്ക്കുന്നു. നിർമ്മാണച്ചെലവുകളിൽ കാലോചിതമായ വർധന ഉണ്ടായിട്ടുണ്ടാകാമെങ്കിലും ചെലവ് കുറഞ്ഞ വീട് സ്വപ്നം കാണുന്നവർക്ക് ഇതൊരു റഫറൻസ് ആയി ഉപയോഗിക്കാം. 

നാലര ലക്ഷത്തിന് ഉഗ്രൻ വീട്!...

4.5lakh-house-thalassery

സിറ്റ് ഒൗട്ട്, ഹാൾ, രണ്ട് കിടപ്പുമുറികൾ, അടുക്കള, വർക്ഏരിയ... ഒരു കുടുംബത്തിന് വേണ്ട സൗകര്യങ്ങളെല്ലാമുണ്ട് തലശേരി മൂഴിക്കരയിലെ നാലര ലക്ഷത്തിന്റെ വീട്ടിൽ. പക്ഷേ, അതിനപ്പുറം വീടുകാണാനെത്തുന്നവരുടെയെല്ലാം മനസ്സ് നിറയ്ക്കുന്നത് മറ്റൊന്നാണ്.

‘വീടിനുള്ളിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന സുഖം; സന്തോഷം’. ചെലവു കുറഞ്ഞ രീതിയിൽ നിർമ്മിച്ച വീടാണിതെന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളൊന്നും ഇവിടെ കാണാനില്ല. സ്പേസ് ക്വാളിറ്റി, അകത്തളത്തിന്റെ ഭംഗി, ഉപയോഗിച്ചിരിക്കുന്ന നിർമ്മാണവസ്തുക്കളുടെ ഗുണനിലവാരം ഇവയിലൊന്നും യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് 550 ‌ചതുരശ്രയടി വലുപ്പമുളള വീടൊരുക്കിയിരിക്കുന്നത്.

4.5lakh-house-thalassery-dining

20 കിലോമീറ്റർ ചുറ്റുപാടിനുളളിൽ നിന്ന് ലഭിക്കുന്ന നിർമാണവസ്തുക്കൾ ഉപയോഗിച്ചായിരുന്നു വീടുനിർമാണം. അടിത്തറയ്ക്കും ചുവരിനും വെട്ടുകല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചു. ജനാലകളും ജാളികളും നൽകി ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തിയിരിക്കുന്നതിനാൽ പകൽ ലൈറ്റിടേണ്ട കാര്യമില്ല. നിർമാണത്തിന്റെ മാത്രമല്ല, പിന്നീടുളള നടത്തിപ്പു ചെലവുകളുടെ കാര്യത്തിലും പണം പാഴാക്കാത്ത നയമാണ് നാലര ലക്ഷത്തിന്റെ വീടിന്.

വീടിന്റെ പ്ലാൻ, ഇനം തിരിച്ചുളള ചെലവ് എന്നിവ ആവശ്യക്കാര്‍ക്കെല്ലാം നൽകാൻ ഇവർ ഒരുക്കമാണ്. തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിവീസ് ക്ലബ് ആണ് വീട് നിർമ്മിക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. മലബാർ ഇൻഫ്രാ സ്ട്രക്ചറിലെ പ്രകാശൻ ചാമേരിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം.

ചെലവ് ഇങ്ങനെ

സിവിൽ വർക് (അടിത്തറ, ഭിത്തി, പ്ലാസ്റ്ററിങ് നിർമാണവസ്തുക്കളും പണിക്കൂലിയും)– 1,69,749.00

വാതിൽ, ജനൽ – 23,354.00

ഫ്ലോറിങ് – 18,157.00

പെയിന്റിങ് – 22,351.00

സ്റ്റീൽ ട്രസും ഒാടും – 1,37,625.00

പ്ലമിങ് – 12,000.00

ഇലക്ട്രിക്കൽ – 10,000.00

പലവക – (ഫർണിച്ചർ, പ്ലോട്ട് വൃത്തിയാക്കൽ, കിണർ വൃത്തിയാക്കൽ എന്നിവയുൾപ്പെടെ) – 56,000.00

ആകെ – 4,50,000.00

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/2017/07/18/four-lakh-house-thalassery-with-cost-factors-plan.html

ഒമ്പതു ലക്ഷത്തിന് സ്നേഹവീട്

low-budget-home-1

തിരുവല്ലയ്ക്കടുത്ത് മല്ലപ്പളളിയിലുളള ലക്ഷംവീട്ടിൽ താമസിച്ചിരുന്ന ബിജുവിനും സുജയ്ക്കും സ്വന്തമായി ഉണ്ടായിരുന്നത് എപ്പോഴോ വാങ്ങിയിട്ട എട്ട് സെന്റ് സ്ഥലമാണ്. ബിജുവിന്റെ സഹോദരൻ മരിച്ചപ്പോൾ അതിൽ നിന്ന് മൂന്ന് സെന്റ് സ്ഥലം ആ കുടുംബത്തിന് വീടുവയ്ക്കാൻ നൽകി. പിന്നെയുളള അഞ്ചു സെന്റിൽ ഒരു വീട് എന്നത് ബിജുവിന്റെയും സുജയുടെയും സ്വപ്നമായിരുന്നു.

ഈ സ്വപ്നത്തെക്കുറിച്ച് പറഞ്ഞതും തുരുത്തിക്കാട് ബിഎഎം കോളജ് മാനേജരായ പ്രഫ. തോമസും കുടുംബവും ഇവരെ സഹായിക്കാൻ മുന്നോട്ടു വന്നു. ഇദ്ദേഹത്തിന്റെ മകളായ ആർക്കിടെക്ട് നിഷ തോമസാണ് പ്ലാൻ വരച്ചുനൽകിയത്. വീട്ടുകാരായ ബിജുവിനും സുജയ്ക്കും പണം നൽകുകയല്ലാതെ വീടു പണിയെക്കുറിച്ച് ഒന്നുമറിയേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം.

കൂട്ടായ്മയുടെ ഫലം

സിറ്റ്ഔട്ട്, ലിവിങ് റൂം, ഊണുമുറി, രണ്ട് കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ടോയ്ലറ്റ്, ഒരു കോമൺ ടെയ്ലറ്റ്, അടുക്കള, വർക്ഏരിയ എന്നിവ ചേർന്നാൽ വീടായി. ഒരു പാടു പേരുടെ കൂട്ടായ്മ കൂടിയാണ് ഈ വീട്. എല്ലാ കടക്കാരും ലാഭം ഉപേക്ഷിച്ച് കുറഞ്ഞ വിലയ്ക്കാണ് ഇവിടേക്കു വേണ്ട നിർമാണ സാമഗ്രികൾ നൽകിയത്. ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്ക് കോൺട്രക്ടർ തേപ്പ് ഉൾപ്പെടെ സ്ട്രക്ചർ തീർത്തു നൽകി. അധികക്കൂലി വാങ്ങാതെ രാത്രി 12 മണി വരെ പെയിന്റർമാർ ജോലി ചെയ്തു.

low-budget-home-3

എക്സ്റ്റീരിയറിൻറെ ഭംഗിയാണ് ഈ വീടിൻറെ ഹൈലൈറ്റ്. മനോഹരമായ കളർ കോംബിനേഷൻ ഒരുക്കിയ ആർക്കിടെക്ട് നിഷയ്ക്ക് ഹാറ്റ്സ് ഓഫ് ! 800 സ്ക്വയർഫീറ്റ് വിസ്തൃതിയുളള വീടിന് ആകെ ഒമ്പതേകാൽ ലക്ഷം രൂപയാണ് ചെലവായത്. നാലര ലക്ഷം രൂപയ്ക്ക് സ്ട്രക്ചറിന്റെ പണി തീർന്നു.

ഒറ്റനോട്ടത്തിൽ

∙ പഴയ അടുക്കള കാബിനറ്റും വാഡ്രോബും അതേപടി പിടിപ്പിച്ചു.

∙ വൈറ്റ് സിമന്റ് അടിക്കാതെ, സിമന്റ് പ്രൈമർ അടിച്ചതിനുശേഷം പെയിന്റ് ചെയ്തു.

∙ ടൈൽ കടയിൽ ബാക്കി വന്ന ലോഡിൽ നിന്ന് ഒരു ടൈലിന് 10 രൂപ നിരക്കിൽ കിട്ടി. ഇത് കൗണ്ടർടോപ്പിനു മുകളിലും വാഷ് ഏരിയയിലും ഒട്ടിച്ചു.

∙ തേക്ക്, പ്ലാവ്, ഫൈബർ എന്നിവകൊണ്ട് വാതിലുകൾ.

Architect

നിഷ തോമസ്‌, ആർകിടെക്റ്റ്, മല്ലപ്പള്ളി 

nishabava@gmail.com

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/cost-effective-home-nine-lakhs.html

പഴമുതിർച്ചോലയുടെ കഥ 

ten-lakh-home-in-thrissur

ഇത് ‘പഴമുതിർച്ചോല’യെന്നു പേരിട്ടിരിക്കുന്ന വീടിന്റെ കഥയാണ്. ഫലവൃക്ഷങ്ങൾ തഴച്ചു വളരുന്ന തണുത്ത പുഴയോരം എന്ന അർഥം സാര്‍ഥകമാക്കുകയാണ് കണ്ണനും കുടുംബവും ഇവിടെ. ബജറ്റിനെ കൈപ്പിടിയിലൊതുക്കാൻ സ്വപ്നങ്ങളിൽ ചില ‘കോംപ്രമൈസുകൾ’ ചെയ്തതാണ് തൃശൂർ നെടുപുഴയിലുളള ഈ വീടിന്റെ വിജയം. 1000 ചതുരശ്രയടി മാത്രമുള്ള വീട്ടിൽ ഒരു ചെറുകുടുംബത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ചിരട്ട വച്ചാണ് വീട് വാർത്തിരിക്കുന്നത്. ഓടിനേക്കാൾ ഉറപ്പുള്ളതാണ് ചിരട്ട. ഒരു പൈസ പോലും കൊടുക്കാതെ കണ്ണൻ പലയിടത്തുനിന്നു ചിരട്ട സംഭരിക്കുകയും ചെയ്തു.

വീടിന്റെ പുറംഭിത്തി തേക്കാതെ സിമന്റ്കൊണ്ട് പോയിന്റ് ചെയ്യാമെന്നു വച്ചെങ്കിലും പോയിന്റ് ചെയ്യാനുള്ള ചെലവു കൂടുതൽ കാരണം അതിനും ഒരു പോംവഴി കണ്ടെത്തി. കട്ടകെട്ടുന്ന സമയത്ത് മുഴക്കോൽ വച്ച് ശ്രദ്ധയോടെ നേർരേഖ വരച്ച് പോയിന്റ് ചെയ്തപോലെ മനോഹരമാക്കിയെടുക്കുകയായിരുന്നു.

ten-lakh-home-interior

ഫ്ലോറിങ്ങിന് ടൈലിനു പകരം ഓക്സൈഡ് ആക്കിയത് ഇക്കാരണം കൊണ്ടാണ്. ചുടുകട്ടകൊണ്ട് കെട്ടിയ വീടിനകം മണ്ണുകൊണ്ടാണ് പ്ലാസ്റ്റർ ചെയ്തിരിക്കുന്നത്. മണ്ണിന്റെ നിറവ്യത്യാസമനുസരിച്ച് ചുവരുകളും മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളണിഞ്ഞു. ചുട്ടുപൊള്ളുന്ന വെയിലത്തുനിന്ന് അകത്തേക്കു കയറുമ്പോൾ ശരീരം പെട്ടെന്നു മനസ്സിലാക്കും, മൺചുവരുകളുടെ തണുപ്പ്.

ജനാലകൾക്ക് തടി ഉപേക്ഷിക്കാനുള്ള നീക്കവും ചെലവിനെ പിടിച്ചുകെട്ടാൻ വേണ്ടിയായിരുന്നു. അലുമിനിയം കോട്ടഡ് ജനലുകൾ തടിയെ അപേക്ഷിച്ച് ചെലവു കുറയ്ക്കാൻ സഹായിച്ചു. ബാക്കി തടിപ്പണികൾക്കും ഷട്ടറുകൾക്കും ഉപയോഗിച്ചതാകട്ടെ, വിപണിയിൽ വലിയ ഡിമാൻഡ് ഇല്ലാത്ത തടികളും. കടുക്ക, ചടച്ചി, ഇരുമുള്ള് തുടങ്ങിയ പ്രാദേശിക മരങ്ങളുടേതാണ് പഴമുതിർച്ചോലയിലെ തടിപ്പണികൾ.

ഡിസൈനിലെ മിതത്വം

ഈ വീട്ടിൽ അറ്റാച്ഡ് ബാത്റൂമുകളേ ഇല്ല. പൊതുവായി ഉപയോഗിക്കാവുന്ന രണ്ട് ബാത്റൂമുകളിൽ ഒന്ന് അകത്തുനിന്നും മറ്റേത് പുറത്തുനിന്നും കയറാവുന്നവയാണ്. ജനൽ കമ്പികൾ ‘ഇൻബിൽറ്റ്’ ആയി ഭിത്തിക്കുള്ളിലേക്ക് കയറ്റി വച്ചിരിക്കുന്ന രീതിയിലാണ് പണിതിരിക്കുന്നത്. സ്വിച്ച്ബോർഡുകളിലും കാണാം മിതത്വം. പാനൽ വാങ്ങി മുറിച്ച് സ്വിച്ച് പിടിപ്പിക്കുകയായിരുന്നു.

വർക്ഏരിയയ്ക്കു പകരം മതിലിനോടു ചേർന്ന് ചതുരശ്രയടിക്ക് 75 രൂപ വിലയുള്ള ഷീറ്റിട്ടു. കടയിൽ ബാക്കി വന്ന ടൈലുകൾ താഴെ വിരിച്ചു. അതിനു ചുവന്ന പെയിന്റ് അടിച്ചപ്പോൾ സംഗതി കലക്കി. ഇരുമ്പ് വാങ്ങി കൂട്ടുകാരനെക്കൊണ്ട് വെൽഡ് ചെയ്തെടുത്തപ്പോൾ ടെറസിലേക്കുള്ള ഗോവണിക്ക് ചെലവ് വെറും 8,000 രൂപ. ആക്രിക്കടയിൽ നിന്നാണ് ഗെയ്റ്റ് സംഘടിപ്പിച്ചത്.

മഴക്കാലത്ത് തുമ്പ വിരിയുന്ന മുറ്റമുള്ള പഴമുതിർച്ചോലയുടെ ചെലവ് കുറയ്ക്കാൻ കണ്ണൻ ഉറച്ചു തീരുമാനിച്ചപ്പോള്‍, പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് പറയുന്നപോലെ, പ്രകൃതിപോലും എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു.

Project Facts

Area: 1000 Sqft

Engineer: പി.കെ. ശ്രീനിവാസൻ

വാസ്തുകം, വെസ്റ്റ് ഫോർട്ട്, തൃശൂർ

vasthukam@rediffmail.com

Location: നെടുപുഴ, തൃശൂർ

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/2017/04/03/ten-lakh-1000sqft-home-in-thrissur.html

10 ലക്ഷത്തിനു പണിത വീട്! 

10-lakh-house-manjeri

മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ അഞ്ചു സെന്റ് പ്ലോട്ടിൽ 756 ചതുരശ്രയടിയിലാണ് ഈ ബജറ്റ് വീട് നിർമിച്ചത്. ആകെ 15 ലക്ഷം രൂപയായിരുന്നു ഉടമസ്ഥന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുസെന്റ് ഭൂമി വാങ്ങിയപ്പോൾ അഞ്ചുലക്ഷം തീർന്നു. ബാക്കിയുള്ള 10 ലക്ഷം രൂപയിൽ ഒതുക്കി വീടിന്റെ നിർമാണം ഭംഗിയായി പൂർത്തിയാക്കി. 

പ്ലോട്ടിന്റെ ആകൃതിക്കനുസരിച്ചാണ് വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തത്. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടാണിത്. വീടിന്റെ വ്യാപ്തി കാഴ്ചയിൽ അനുഭവവേദ്യമാകാൻ എലിവേഷനിൽ പലയിടത്തും ജ്യാമിതീയ രൂപങ്ങളുടെ സങ്കലനം കാണാം. പിന്നിലേക്കുള്ള കാഴ്ച മറയ്ക്കാൻ വശങ്ങളിൽ ഷോ വാളുകൾ നൽകിയത് ശ്രദ്ധേയമാണ്. ഇത് ഹൈലൈറ്റ് ചെയ്യുന്നതിന് കറുത്ത പെയിന്റ് അടിച്ചു. വെള്ള നിറമാണ് ബാക്കി പുറംഭിത്തികളിൽ നൽകിയത്.  ചെറിയ ബജറ്റിലും പുറംകാഴ്ചയ്ക്ക് ആകർഷകമായ രീതിയിൽ വീട് ഒരുക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. 

സിറ്റ് ഔട്ട്, ലിവിങ്, രണ്ടു കിടപ്പുമുറികൾ, ഒരു കോമൺ ബാത്റൂം, ഊണുമേശയും ഗോവണിയും ഉൾക്കൊളുന്ന ഹാൾ, അടുക്കള എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിട്ടുള്ളത്.

10-lakh-house-manjeri-dining

മിനിമൽ ശൈലിയിൽ വളരെ ലളിതമായി, എന്നാൽ ഉപയുക്ത നൽകുന്ന ഇന്റീരിയറാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്. ഓരോ മുറികളെയും വേർതിരിച്ചറിയാൻ ഒരു ഭിത്തിയിൽ ഹൈലൈറ്റർ നിറം നൽകിയത് ശ്രദ്ധേയമാണ്. അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് അകത്തളങ്ങൾക്ക് കൂടുതൽ വിശാലത നൽകുന്നു. വളരെ മിനിമൽ ശൈലിയിൽ ലിവിങ് റൂം. ഇവിടെ ചെറിയ സ്‌റ്റീൽ സീറ്റിങ് നൽകി. ലിവിങ്- ഹാൾ സെമി ഓപ്പൺ ശൈലിയിലാണ്. ഇതിനെ വേർതിരിക്കുന്ന ഭിത്തിയിൽ ഓറഞ്ച് ഹൈലൈറ്റർ നിറം നൽകി.

ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ.  ഇതിനോടുചേർന്നുള്ള ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി.

ഇന്റീരിയറിലെ മറ്റൊരു സവിശേഷത ഇവിടെ നൽകിയ ഗോവണിയാണ്. സാധാരണ വീടുകളിൽ ഗോവണിയുടെ ലാൻഡിങ് വളരെയധികം സ്ഥലം അപഹരിക്കാറുണ്ട്. ഇവിടെ അതൊഴിവാക്കാൻ വീടിനു പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ഗോവണിയുടെ ലാൻഡിങ് നൽകിയത്. വീടിന്റെ പുറംകാഴ്ചയിൽ ബ്ലാക് ഗ്ലാസ് നൽകിയ സ്ക്വയർ പ്രൊജക്ഷൻ വരുന്നത് ഇവിടെയാണ്.

ലളിതമായ കിടപ്പുമുറികൾ. ഒരു ഭിത്തിയിൽ വീണ്ടും ഓറഞ്ച് ഹൈലൈറ്റർ നിറം നൽകിയിരിക്കുന്നു. താഴെ സ്‌റ്റോറേജ് സൗകര്യമുള്ള കട്ടിലാണ് ഒരുമുറിയിൽ നൽകിയിരിക്കുന്നത്. 

മിനിമൽ ശൈലിയിലുള്ള അടുക്കള, ഗ്രാനൈറ്റാണ് കൗണ്ടർ ടോപ്പിനു നൽകിയത്.

Project Facts

Location- Manjeri, Malappuram

Area- 756 SFT

Plot- 5 cent

Owner- Sharafudeen

Design- Suhail Nisam

Marikkar Designs, Manjeri

email- suhail@marikkardesigns.com

Mob- 9895368181

Completion year- 2016

പൂർണരൂപം വായിക്കാം 

http://www.manoramaonline.com/homestyle/dream-home/2017/09/07/10-lakh-house-manjeri-malappuram.html

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ...