ADVERTISEMENT

കോട്ടയം ജില്ലയിൽ മാന്നാനത്ത് സ്ഥിതിചെയ്യുന്ന ഈ വീട്ടിൽ നിറഞ്ഞുനിൽക്കുന്നത് ജിജോയുടെയും ഭാര്യ ലിറ്റിയുടെയും സ്വപ്നങ്ങളുടെ പകർന്നെഴുത്തുകളാണ്. തട്ടുതട്ടായി കിടന്ന പ്ലോട്ടാണ്, വീടെന്ന അവരുടെ സ്വപ്നത്തിന് മുന്നിൽ ആദ്യം വെല്ലുവിളിയായി നിന്നത്. സമകാലിക ശൈലിയുടെ തലയെടുപ്പിൽ, ചരിഞ്ഞ മേൽക്കൂരയുടെ സാധ്യതകളെ കൂട്ടിയിണക്കിയാണ് ഈ വീടിന്റെ എലിവേഷൻ ഒരുക്കിയത്. വിശാലമായ ലാൻഡ്സ്കേപ്പിന്റെ അകമ്പടിയോടെ, 2750 ചതുരശ്രയടിയിൽ നിലകൊള്ളുന്ന ഈ വീട്, പുതുമയുള്ള ഒരുപിടി കാഴ്ചകളിലേക്കാണ് നമ്മളെ കൈപിടിച്ചാനയിക്കുക. 

 

best-kerala-home-mannanam-exterior-JPG

കൗതുകങ്ങൾ നിറഞ്ഞ ലാൻഡ്സ്കേപ്...

best-kerala-home-mannanam-yard-JPG

പ്രധാന ഗെയ്റ്റ് തുറക്കുമ്പോൾ നമ്മുടെ മനം കവരുന്നത്, വീടിന് ഒരാമുഖം പോലെ നിലകൊള്ളുന്ന ഗാർഡനാണ്. പേവിങ് ടൈൽ പാകിയ നടവഴിക്ക് ഇരുവശത്തുമായാണ് വിശാലമായ ലാൻഡ്സ്കേപ് ഉള്ളത്. ഇതിന്റെ വശങ്ങളിലായി ഫിഷ് പോണ്ടും സിറ്റിങ് സ്‌പേസുമുണ്ട്. ചുറ്റുമതിൽ ഹൈലൈറ്റ് ചെയുന്ന സ്‌റ്റോൺ ടൈൽ ക്ലാഡിങ്ങിന്റെ തുടർച്ചയാണ് കാർ പോർച്ചിലും കാണാനാവുക. അതുപോലെ പോർച്ചിൽ കൊടുത്ത ഉരുളൻ തൂണുകളുടെ പ്രൗഢിയാണ് സിറ്റൗട്ടിലും കാണാനാവുക.

 

best-kerala-home-mannanam-living

സ്‌പേസ് മാജിക്ക് നിറയുന്ന അകത്തളങ്ങൾ...

best-kerala-home-mannanam-court-JPG

പ്രധാന വാതിൽ തുറക്കുന്നത് പ്രെയർ സ്‌പേസോടുകൂടിയ ഫോർമൽ ലിവിങ്ങിലേക്കാണ്.  വുഡൻ തീമിൽ ഒരുക്കിയ പ്രെയർ സ്‌പേസ് ലിവിങ്ങിന്റെ ആകർഷണീയത വർധിപ്പിക്കുന്നു.

best-kerala-home-mannanam-dine-JPG

ഫാമിലി ലിവിങ് കം ഡൈനിങ്ങായി രൂപാന്തരപ്പെടുത്തിയ വലിയ ഹാളിന്റെ ആകർഷണം മിനി-കോർട്യാർഡാണ്. ഉരുളൻ തൂണുകളും മേൽക്കൂരയിൽ പർഗോള ഗ്ലാസും ഇട്ട ഇവിടെ ഇൻഡോർ പ്ലാന്റുകൾ വച്ച് ഹരിതാഭ നിറച്ചു. അകത്തളത്തിൽ നാച്ചുറൽ ലൈറ്റ് എത്തിക്കുന്നതിൽ കോർട്യാർഡ് പ്രധാന പങ്കുവഹിക്കുന്നു.

ഫാമിലി ലിവിങ്ങിൽ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത് ടിവി യൂണിറ്റും വേർതിരിച്ചു. ഇതിനു സമീപം പുറത്തേക്ക് കടക്കാവുന്ന വിധം ഒരു വാതിലും കൊടുത്തു. വീടിനകത്തെ വായുസഞ്ചാരത്തെ സുഗമമാകുന്നത് ഈ വാതിലാണ്. കോർട്യാർഡിന്റെ മനോഹാരിത ഏറ്റവും ആസ്വാദ്യകരമായി അനുഭവപ്പെടുന്നതും ഡൈനിങ്ങിൽ ചെലവഴിക്കുന്ന നിമിഷങ്ങളിലാണ്.

best-kerala-home-mannanam-bed

അടുക്കളയോടുചേർന്ന് സമാനസൗകര്യങ്ങളോടെ ഒരു വർക്കിങ് കിച്ചനും ഒരുക്കിയിട്ടുണ്ട്.

 

നിറങ്ങളുടെ ആഘോഷമായി കിടപ്പുമുറികൾ..

മാസ്റ്റർ ബെഡ്‌റൂം, കിഡ്സ് റൂം, ഗസ്റ്റ് ബെഡ്‌റൂം, പേരന്റ്സ് ബെഡ്‌റൂം എന്നിങ്ങനെ നാലു കിടപ്പുമുറികളാണ് ഇവിടെ സജ്ജീകരിച്ചത്. ഓരോ കിടപ്പുമുറികളും വ്യത്യസ്ത കളർതീമിലാണ് ഒരുക്കിയത്. ഇവ എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം സൗകര്യം കൊടുത്തിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂമിൽ പ്രത്യേകം ഡ്രസിങ് ഏരിയ, കിഡ്സ് റൂമിൽ സ്റ്റഡി സ്‌പേസ് എന്നിവ വേർതിരിച്ചു. 

വീട്ടിലെത്തുന്ന അതിഥികളെ കുലീനതയോടെ ഈ വീട് അഭിവാദ്യം ചെയ്യുന്നു. ചുരുക്കത്തിൽ ലളിതം സുന്ദരം എന്ന് ഈ വീടിനെ നമുക്ക് വിശേഷിപ്പിക്കാം..

Project facts

Location- Mannanam, Kottayam

area- 2750 SFT

Owner- Gijo Vazhayil

Mob- +971557622761

Designer- Anil Kumar

Guideline Designers

Mob- 7025063840

Interior Design – PMB Interiors, Palarivattom, Kochi

English Summary- Garden Landscape House Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com