ADVERTISEMENT

ചങ്ങനാശേരിക്കടുത്ത് ളായിക്കാട് എന്ന സ്ഥലത്താണ് ജെയിംസ് മാത്യുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ചെന്നൈയിലെ നഗരത്തിരക്കുകളിൽ നിന്നും നാട്ടിലെത്തുമ്പോൾ തറവാടിനോട് ചേർന്നുതാമസിക്കാൻ ഒരു വീട് എന്നതായിരുന്നു  കുടുംബത്തിന്റെ ആഗ്രഹം.

നഗരവാരിധിയിൽ നിന്നും നാട്ടിലെത്തുമ്പോൾ വീടിനകത്തും പുറത്തും ഗ്രാമക്കാഴ്ചകളുടെ സൗന്ദര്യം ആസ്വദിക്കാനാകണം എന്ന ആഗ്രഹപൂർത്തീകരണമാണ് ട്രോപ്പിക്കൽ മോഡേൺ ശൈലിയിൽ നിർമിച്ച ഈ  വീട്. 

tropical-house-view

എംസി റോഡിൽനിന്നും 100 മീറ്റർ മാത്രം ഉള്ളിലേക്ക് കയറിയുള്ള L ഷേപ്ഡ് പ്ലോട്ട്. കിഴക്കോട്ട് ദർശനം. പച്ചപ്പും നെൽപ്പാടവും മീൻകുളവും മാവിൻതോട്ടവുമെല്ലാം ചുറ്റിലുമുണ്ട്. ഈ പച്ചപ്പിനെ ഹനിക്കാതെയാണ് വീടിന്റെ നിർമാണം.

tropical-home-elevn

അസ്തമയസൂര്യന്റെ നിറച്ചാർത്തും പടിഞ്ഞാറൻ കാറ്റും വീടിനുള്ളിൽ ഒഴുകിയെത്തുംവിധം ധാരാളം ജാലകങ്ങൾ കൊടുത്തിരിക്കുന്നു. എല്ലാ മുറികളിൽനിന്നും പാടത്തേക്കും കുളത്തിലേക്കും കാഴ്ചയെത്തും.

tropical-home-glass

വിശാലമായ സ്ലോപ് റൂഫും നീളൻ വരാന്തയും തൂണുകളും മുറ്റത്തെ പുൽത്തകിടിയുമെല്ലാം പുറംകാഴ്ച പ്രൗഢമാക്കുന്നു. വീട്ടിൽ നിന്നും വേർപെട്ടുനിൽക്കുന്ന കാർ പോർച്ചാണിവിടെ. ഇവിടെനിന്നും പർഗോള ഫ്രോസ്റ്റഡ് ഗ്ലാസ് നൽകി വീടുമായി ബന്ധിപ്പിച്ചു.

tropical-home-interiors

പ്രധാനവാതിൽ തുറന്നു സ്വീകരണമുറിയിൽ എത്തിയാൽ വലിയൊരു ഗ്ലാസ് ഓപ്പണിങ് കാണാം. ഇതുവഴി പുറത്തെ പാടവും കുളവും ഒരു ഫ്രയിമിലെന്നപോലെ കാണാൻസാധിക്കും. പുറത്തെ പച്ചപ്പിന്റെ തുടർച്ചയെന്നോണം ഇന്റേണൽ കോർട്യാർഡുമുണ്ട്. ഇവിടെ മൾട്ടിപ്പിൾ ലെവലിൽ ടെക്സ്ചർ വർക്ക് ചെയ്ത് പർഗോള കൊടുത്തത് ഭംഗിയായിട്ടുണ്ട്.

ഇവിടെനിന്നും ഓപ്പൺ പാസേജ് വഴി ഡൈനിങിലേക്കെത്താം. ഇവിടെയും ഒരു മിനി കോർട്യാർഡുണ്ട്. ഡൈനിങ് റൂമിൽ ക്രോക്കറി യൂണിറ്റും വാഷ് ഏരിയയും പൗഡർ റൂമുമുണ്ട്. ഡൈനിങ്ങിൽ ഇരുന്നു വീടിന്റെ പിൻഭാഗത്തെ പച്ചപ്പും അസ്തമയസൂര്യനെയുമൊക്കെ കാണാം.

ഇന്റീരിയറിൽ കൊടുത്ത വാം ടോൺ ഇൻഡയറക്ട് ലൈറ്റിങ്ങും കോവ് ലൈറ്റുകളും ഉള്ളിലെ ആംബിയൻസ് വർധിപ്പിക്കുന്നു. തേക്ക്, മറൈൻ പ്ലൈ+ ഗ്ലോസി ഫിനിഷിലാണ് ഇന്റീരിയർ ഫർണിഷ് ചെയ്തത്.

tropical-home-inside

വളരെ പ്രാധാന്യം കൊടുത്തൊരുക്കിയതാണ് പ്രാർഥനാമുറി. പ്രധാനവാതിൽ തുറന്നു കയറുമ്പോൾ ഇടത്തായി ഇത് കാണാം. ഇവിടെനിന്നും കിടപ്പുമുറികളിലേക്കുള്ള പാസേജ് തുടങ്ങുന്നു.

tropical-home-living

വീടിന്റെ പടിഞ്ഞാറുഭാഗത്ത് നീളമുള്ള ഒരു വരാന്തയുണ്ട്. ലിവിങ്ങിൽ നിന്നും ഡൈനിങ്ങിൽനിന്നും ഇവിടേക്ക് ഇറങ്ങാം. സ്ലൈഡിങ് ഡോറാണ് ഇതിനു കൊടുത്തത്. ഇത് തുറന്നിടുമ്പോൾ പാടത്തുനിന്നുള്ള കാറ്റ് ഉള്ളിലേക്ക് കയറി ചൂടുവായുവിന് നടുമുറ്റത്തെ പർഗോള ഓപ്പണിങ്ങിനിലൂടെ പുറംതള്ളും. അതിനാൽ വീടിനുള്ളിൽ നട്ടുച്ചയ്ക്ക് പോലും സുഖകരമായ അന്തരീക്ഷം നിലനിൽക്കുന്നു.

tropical-home-dine

ലിവിങ്ങിൽനിന്നും ഓപ്പൺ പാൻട്രിയിലേക്ക് കണക്‌ഷൻ കൊടുത്തിട്ടുണ്ട്. വീട്ടുകാർ എല്ലാവരും ഒത്തുകൂടാനും ഭക്ഷണം കഴിക്കാനും ഈ പാൻട്രി സ്‌പേസ് ഉപയോഗിക്കുന്നു.

tropical-home-kitchen

വിശാലമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. കിടപ്പുമുറികളിൽനിന്നും പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ജാലകങ്ങൾ നൽകി.

tropical-home-bed

ചെന്നൈയിലെ ചൂടിൽനിന്നും നാട്ടിലെ പച്ചപ്പിലേക്കുള്ള ഈ കൂടുമാറ്റം സ്വർഗ്ഗതുല്യമായ അനുഭൂതിയാണ് വീട്ടുകാർക്ക് നൽകുന്നത്. ഇവിടെയെത്തുന്ന അതിഥികളും വീടിന്റെ മനോഹാരിത ആസ്വദിച്ച് മനംനിറഞ്ഞാണ് മടങ്ങുന്നത്.

 

Project fact

Location- Laikadu, Changanachery

Area- 4000 SFT

Plot- 50 cent

Owner- James Mathew

Architect- James Joseph

Kavalackal, Kanjirappally

Mob- 9446279600

Y.C- 2019

English Summary- Tropical Modern House Changanassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com