Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുന്ദരൻ വീടിന് 35 ലക്ഷം!

35-lakh-home നൂതന സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് സൗകര്യങ്ങൾക്കു പ്രാധാന്യം നൽകി നിർമിച്ച വീടാണിത്.

സൗകര്യങ്ങൾക്കും ഉപയോഗങ്ങൾക്കും പ്രാധാന്യം നൽകി എന്നതാണ് ഇരിങ്ങാലക്കുട മൂർക്കനാടുള്ള അനിൽ ഭവന്റെ പ്രത്യേകത. 19 സെന്റിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്.

∙ ഒറ്റനിലയിൽ എല്ലാ മുറികളും ക്രമീകരിച്ചാണ് അനിൽ ഭവൻ നിർമിച്ചിരിക്കുന്നത്. തൊട്ടടുത്ത് അമ്പലമുള്ളതിനാൽ മുകളിലെ നില ഉയരം കുറച്ച് നിർമിക്കേണ്ടി വന്നു.

∙ മുകളിലെ നിലയിൽ ഗോവണി കയറിയെത്തുന്ന മുറിയും തുറന്ന ടെറസും മാത്രമാണ് കൊടുത്തിരിക്കുന്നത്.

∙ ‘L’ ആകൃതിയിലുള്ള സിറ്റ്ഔട്ടാണ്. സിറ്റ്ഔട്ട് അൽപം താഴ്ത്തി, ഇതിന്റെ ടെറസിൽ ഫ്ലവർബെഡ് ഒരുക്കാവുന്ന വിധത്തിൽ നിർമിച്ചു.

∙ ചെലവു കുറച്ച് നിർമിക്കുക എന്ന ലക്ഷ്യം ആദ്യമേ ഉണ്ടായിരുന്നതിനാൽ ആർഭാടം തീർത്തും ഒഴിവാക്കിയിരുന്നു. ഫര്‍ണിച്ചർ എല്ലാം നേരത്തേ ഉണ്ടായിരുന്നവതന്നെയാണ് ഉപയോഗിച്ചത്.

living-budget വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചവും വായുസഞ്ചാരവും ലഭിക്കണം എന്നത് നിർബന്ധമായിരുന്നു.

∙ വളരെ ചെറിയ ഘടകങ്ങൾ ഉപയോഗിച്ചാണ് എക്സ്റ്റീരിയർ സുന്ദരമാക്കിയിരിക്കുന്നത്. ടൈൽ ക്ലാഡിങ്ങും ജിഐ പൈപ്പുകൾ കൊണ്ടുള്ള പാരപ്പെറ്റുമെല്ലാം ചെലവു കുറച്ചുകൊണ്ടുതന്നെ ഭംഗിയേകാൻ സഹായിക്കുന്നു.

∙ സിറ്റ്ഔട്ടിനു ചുറ്റുമായി ആറ് തൂണുകളുണ്ട്. ഈ തൂണുകളിൽ ക്ലാഡിങ് ചെയ്തും ജനൽ ഷേഡുകൾക്ക് ചതുരാകൃതി നൽകിയുമാണ് വീടിന് കന്റെംപ്രറി ലുക്ക് നൽകിയിരിക്കുന്നത്. ഗെയ്റ്റ് മുതൽ ഒരേ പാറ്റേണാണ് പിൻതുടർന്നിരിക്കുന്നത്.

∙ മൂന്ന് പേരേ താമസക്കാരായുള്ളൂ എന്നതിനാൽ രണ്ട് കിടപ്പുമുറികളും മകൾക്ക് സ്റ്റഡി റൂമുമാണ് നിർമിച്ചത്.

∙ നാല് ബാത്റൂമുകൾ ഈ വീട്ടിലുണ്ട്. കിടപ്പുമുറികളോടു ചേർന്ന രണ്ട് ബാത്റൂമുകൾ കൂടാതെ, ഡൈനിങ് റൂമിൽനിന്നും വീടിന്റെ പുറത്തുനിന്നും പ്രവേശിക്കാവുന്ന ഓരോ കോമൺ ബാത്റൂമുകളുമുണ്ട്.

∙ സ്റ്റെയർകെയ്സിനു താഴെയാണ് വാഷ്ഏരിയ ക്രമീകരിച്ചിരിക്കുന്നത്.

∙ മുൻവാതിൽ മാത്രം തേക്കുകൊണ്ടും അകത്തെ വാതിലുകൾ റെഡിമെയ്ഡുമാണ്. പിൻഗോഡയാണ് ജനാലകളുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

∙ പ്രാദേശികമായി കൂടുതൽ ലഭിക്കുന്നതിനാൽ വെട്ടുകല്ലാണ് ഭിത്തി നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ചെലവു നിയന്ത്രിക്കാനും ഇതു സഹായിച്ചു.

∙ അടുക്കളയിലും കിടപ്പുമുറികളിലും കബോർഡുകൾ നിർമിക്കാൻ അലുമിനിയം ഹൈലം ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

∙ ജനാലകൾക്കും ഇവിടെ ചെറിയ പ്രത്യേകതകളുണ്ട്. മുകളില്‍ ചെറുതും താഴെ വലുതുമായ നാലുപാളി ജനാലകളാണ് ഇവിടത്തേത്. ആവശ്യമാണെങ്കിൽ മുകളിലെ ജനാലകൾ മാത്രം തുറന്നിടാൻ ഉദ്ദേശിച്ചാണ് ഇങ്ങനെ നിർമിച്ചിരിക്കുന്നത്.

∙ 2x2 വലുപ്പത്തിലുള്ള, ഐവറി നിറമുള്ള ടൈലുകളാണ് എല്ലാ മുറികളിലും ഉപയോഗിച്ചത്. ചതുരശ്രയടിക്ക് ഏകദേശം 35 രൂപ വിലവരും.

∙ കാറില്ലാത്തതിനാൽ തൽക്കാലം പോർച്ച് നിർമിച്ചിട്ടില്ല. ഭാവിയിൽ പോർച്ച് നിർമ്മിക്കാൻ സ്ഥലം വിട്ടിട്ടുണ്ട്.

Project Facts

Location: മൂർക്കനാട്, ഇരിങ്ങാലക്കുട

Area: 2000 Sqft

Cost: 35 lakh

Designer: ജോസ് ഡിസിൽവ,

ലാബ്സെവൻ, ഇരിങ്ങാലക്കുട

akkanatt@gmail.com

Owner: റെജി അനിൽ,

മൂർക്കനാട്, ഇരിങ്ങാലക്കുട