Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ ഇതുപോലൊരു ഫ്ലാറ്റ് ആരാണ് ആഗ്രഹിക്കാത്തത്?

Interior ഗ്ലാസ് വിൻഡോയ്ക്കപ്പുറം ബോൾഗാട്ടി കായലിന്റെ സുന്ദരമായ വിശാല കാഴ്ച തടസ്സങ്ങളില്ലാതെ കാണാം.

മറൈൻ ഡ്രൈവിന് ഇത്ര മനോഹാരിത ഉണ്ടോയെന്നറിയാൻ പുറവൻകരയുടെ ഗ്രാൻഡ് വേയിലെത്തണം. ആറാം നിലയിലുളള കൃഷ്ണ കുമാറിന്റെ 1600 സ്ക്വയർ ഫീറ്റ് ഫ്ലാറ്റ് ഒരൊറ്റ വലിയ മുറിയാണെന്നും തോന്നും. ഭിത്തി മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഗ്ലാസ് വിൻഡോയ്ക്കപ്പുറം ബോൾഗാട്ടി കായലിന്റെ സുന്ദരമായ വിശാല കാഴ്ച തടസ്സങ്ങളില്ലാതെ കാണാം. ഇന്റീരിയർ പ്രൗഢിയുടെ ആശ്ലേഷണത്തിൽ കായലിലേക്കു നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയുകയേയില്ല !

Living Area

Living ഭിത്തികൾ പരമാവധി കുറച്ച് ഒരൊറ്റ വലിയ യൂണിറ്റ് ആക്കി മാറ്റി ഒഴിവുവേളകൾ ആസ്വദിക്കാൻ പറ്റിയ ഇടമാക്കിയെടുത്തു.

വലിയൊരു ഓപൻ ഏരിയയാണ് അകത്തേക്കു കയറുമ്പോൾ സ്വാഗതം ചെയ്യുന്നത്. ചെറിയ ഫോയർ സ്പേസ് കഴിഞ്ഞ് ലിവിങ് ഏരിയ. ഇറ്റാലിയൻ മാർബിളിന്റെ വശ്യതയാർന്ന ഫ്ലോറിങ് സുഖമുളള ലെതർ സോഫകൾ. ചുവരിൽ വോൾനട്ട് നിറത്തിലുളള വെനീർ ക്ലാഡിങ്. സീലിങ്ങിൽ സ്പോട് ലൈറ്റുകൾ. കൂടാതെ, സ്ലൈഡിങ് ഗ്ലാസുളള ചുവർ പുറത്തെ ബാൽക്കണിയിലേക്കു തുറക്കുന്നു. അപ്പുറത്ത്, ഒരു ക്യാമറയിലും പകർത്താനാവാത്ത കായലിന്റെ അഭൗമസൗന്ദര്യം പരന്നു കിടക്കുന്നു.

Family Deck

Family Deck

ഫ്ലോർ അല്പം പൊക്കിയെടുത്ത് വുഡൻ ഫ്ലോറിങ് ചെയ്താണ് ഈ ഭാഗം ഒരുക്കിയത്. അതിനാൽ ലിവിങ്ങിൽ നിന്ന് ചെറിയ ഒരു സെപ്പറേഷൻ തോന്നിക്കും. ഇതിനോടു ചേർന്നാണ് ബാർ കൗണ്ടർ. വെനീറിൽ പിയു പെയിന്റ് അടിച്ചാണ് ഈ ഭാഗം ചെയ്തത്. നിറയെ ലൈറ്റിങ് ചെയ്ത് ഗ്ലാമർ ആക്കി ഇവിടം. ഗ്ലാസിനടിയിൽ വരെ എൽഇഡി സ്ട്രിപ് ഉണ്ട്. ചുവരിൽ ടിവി യൂണിറ്റും താഴെ സ്റ്റോറേജും. ടിവിക്കു പിറകിലായി കഴുകാവുന്നതരം വോൾപേപ്പർ ഒട്ടിച്ചിരിക്കുന്നു.

Dining Area

Dining

ഡൈനിങ് ഏരിയയിൽ മഹാഗണിയുടെ ഡൈനിങ് ടേബിൾ ചെയ്തെടുത്തു. മുകളിൽ ലാക്വേർഡ് ഗ്ലാസ് ആണ്. കസേരകളുടെ അപ്ഹോൾസ്റ്ററിക്ക് ജൂട്ട് മെറ്റീരിയൽ ഉപയോഗിച്ചു. ചുവരിലെ ക്ലാഡിങ്ങിന് സ്റ്റോൺ ടൈൽ കൊടുത്തതിന്റെ ഭംഗി ഒന്നു വേറെത്തന്നെ !

Red theme

kochi-flat-9

ഡെക്ക് ഏരിയയിൽ മാത്രമാണ് വുഡ് അല്ലാത്ത ഒരു നിറം കാണാൻ കഴിയുന്നത്. ടിവി ഏരിയ കൂടി ആയതിനാൽ റിലാക്സ് ചെയ്യാൻ പറ്റുന്ന ഇരിപ്പിടങ്ങളാണ് ഇവിടെയുളളത്. െലതർ ഫർണിച്ചറാണ് ഇവിടെ. എല്ലാത്തിനും ചുവന്ന നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫാൻസി ഫാൻ ഉൾപ്പെടെ, ലിവിങ് ഏരിയയിൽ നിന്ന് സെപ്പറേഷൻ ഉറപ്പാക്കുന്നതിനു വേണ്ടി വെനീർ ക്ലാഡിങ് സീലിങ്ങിലും ചെയ്തു. ഇതിലെ സ്പോട് ലൈറ്റുകൾ രാത്രിയിൽ കൂടുതൽ ശോഭ പകരുന്നു.

Bedroom

BedRoom

ചെറിയ രണ്ടു ബെഡ് റൂമുകളാണ് ഇവിടെയുളളത്. സ്ഥിരമായ താമസത്തിനല്ലാത്തതിനാൽ ബെഡ് റൂമുകളുടെ വലുപ്പം പ്രശ്നമാവുന്നില്ല. ബെഡ് റൂമുകളിൽ നിന്നു കായൽ കാഴ്ചയ്ക്ക് യാതൊരു കുറവുമില്ല. ഭിത്തിയുടെ വിരസത മാറ്റാനായി വെനീർ ക്ലാഡിങ് ചെയ്തിട്ടുണ്ട്. ഇത് കട്ടിലിന്റെ ഡിസൈനുമായി ഒത്തുപോകുന്നു. ഇരു ഭാഗത്തും സൈഡ് േടബിൾ ഇടാനുളള സ്ഥലം ഇല്ലാത്തിനാൽ ഭിത്തിയിൽ തന്നെ സാധനങ്ങൾ വയ്ക്കാനുളള സൗകര്യം ഉണ്ടാക്കി.

Kitchen

Kitchen

ഓപൻ കിച്ചൻ. ഗ്രാനൈറ്റ് പീസ് ഒട്ടിച്ചുവച്ച് വീതി കൂട്ടിയെടുത്ത് അടുക്കളയുടെ ‘ലുക്ക് ’ തന്നെ മാറ്റി. ചിക്കുപേൾ ഗ്രൈനൈറ്റിന് ഫ്രോസ്റ്റഡ് വൈറ്റ് ടൈലുകൾ നന്നായി ചേരുന്നു. 2X2 ടൈലുകൾ 10 സെമി സ്ട്രിപ്പുകളായി മുറിച്ചെടുത്തു. ഇടയിലൂടെ സ്റ്റീൽ സ്ട്രിപ്പുകളും കൊടുത്തു. സോഫ്റ്റ് ഗ്ലോസ് സ്ലൈഡിങ് സിസ്റ്റമാണ് കാബിനറ്റുകൾക്ക്.

ഫ്ലാറ്റിന്റെ ലുക്ക് തന്നെ മാറ്റി !

SitOut

മൂന്നു ബെഡ് റൂം ഫ്ലാറ്റിന്റെ ലുക്ക് തന്നെ മാറ്റി മറിച്ചത് ഡിസൈനർ അനൂപിന്റെ ബുദ്ധി. തിരുവനന്തപുരത്ത് താമസിക്കുന്ന വീട്ടുകാർക്ക് വലപ്പോഴും വന്ന് ഒത്തുകൂടാനൊരിടമാണ് കൊച്ചിയിലെ ഫ്ലാറ്റ് എന്നു മനസ്സിലാക്കിയതോടെ ഫ്ലാറ്റിന്റെ ഡിസൈനിൽ കാതലായ വ്യത്യാസം വരുത്തി വ്യത്യസ്തമാക്കാൻ അനൂപ് തീരുമാനിച്ചു. വീട്ടുകാർക്കും സന്തോഷം.

ബെഡ് റൂമുകളിൽ ഒന്നിന്റെ ഭിത്തികൾ മാറ്റുകയായിരുന്നു ആദ്യപടി. അതുവഴി ബീമുകൾ പോകുന്നില്ല എന്ന് സ്ട്രക്ടറൽ ലേ ഔട്ട് നോക്കി ഉറപ്പിച്ചാണ് അനൂപ് ചെയ്തതും. ആ ഏരിയയാണ് ഫാമിലി ഡെക്ക് ആയി മാറ്റിയത്. ഈ ഭാഗത്തെ ഫ്ലോറിങ് പൊക്കിയെടുത്തു. ലിവിങ്ങിന്റെയും ഫാമിലി ഡെക്കിന്റെയും പുറംഭിത്തികളിൽ നീക്കിനിരക്കാവുന്ന ഗ്ലാസ് ജനലുകളാണ്. പുറത്തെ കായൽക്കാഴ്ച കാണാൻ വേറെന്തു വേണം ! ഈ അപാർട്മെന്റ് ബിൽഡിങ്ങിന്റെ സവിശേഷത പോലും ഈ ദൃശ്യവിസ്മയമാണ്.

kochi-flat-1

അടുക്കളയുടെ ഭിത്തികളും പൊളിച്ചു കളഞ്ഞതോടെ ഫ്ലാറ്റ് മൊത്തത്തിൽ ഒരൊറ്റ യൂണിറ്റ് ആയെന്ന് പറയാം. രണ്ടു കിടപ്പുമുറികളിൽ പരമാവധി സ്വകാര്യതയുണ്ടുതാനും. വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന കൃഷ്ണകുമാറിനും രേണുകയ്ക്കും മക്കൾക്കും അവധി ദിനങ്ങൾ ആഘോഷമാക്കാൻ പറ്റിയ മൂഡ് !

ബെ‍ഡ് റൂമുകളിലൊന്നിൽ കട്ടിലിന്റെ പൊസിഷനിലും മാറ്റങ്ങൾ വരുത്തി. കിഴക്കോട്ട് തലവയ്ക്കുന്ന രീതിയിൽ കട്ടിൽ മാറ്റിയപ്പോൾ അതിനനുസരിച്ച് ഇലക്ട്രിക് പോയിന്റുകളിലും വ്യത്യാസം വരുത്തേണ്ടി വന്നു.

ലിവിങ്ങിൽ നിന്നും ഫാമിലി ഡെക്കിൽ നിന്നും കടക്കാവുന്ന വീതിയേറിയ ബാൽക്കണിയാണ് ഫ്ലാറ്റിന്റെ ഹൈലൈറ്റ്. ഇവിടെ നേരത്തെ കൊടുത്തിരുന്ന ഫ്ലോറിനു മുകളിൽ തടിയുടെ ഫിനിഷുളള ടൈൽ ആണ് വിരിച്ചിരിക്കുന്നത്. അത് ക്രിസ്കോസ്(criss-crossed) ആയി വിരിച്ചതിൽ പോലുമുണ്ട് ഡിസൈനർ വൈഭവം.

അടുക്കളയിൽ നിന്ന് കടന്നാൽ ചെറിയൊരു വർക് ഏരിയ. അവിടെ പുറംഭിത്തിയിൽ ഉണ്ടായിരുന്ന ഓപനിങ്ങിന് ചെറിയ സ്ലൈഡിങ് ഡോർ കൊടുത്തു. അതുകൊണ്ട് മഴവെളളം അകത്തേക്ക് അടിച്ചുകയറില്ല. കായലിൽ നിന്നുളള സുഖകരമായ കാറ്റാണ് ഇവിടെ മുഴുവൻ സമയവും.

അവധി ദിനങ്ങളിൽ മാത്രമെത്തുന്ന വീട്ടുകാർക്ക് കൂട്ടുകാരും ബന്ധുക്കളുമായി ഒത്തുകൂടാനും സമയം ചെലവഴിക്കാനും പറ്റിയ ‘റിലാക്സേഷൻ സോൺ’ ആക്കി ഫ്ലാറ്റിനെ മാറ്റിയെടുത്തിരിക്കുന്നു. ആഘോഷങ്ങൾക്കും നിക്ഷേപത്തിനുമായി ഫ്ലാറ്റ് ഒരുങ്ങിക്കഴിഞ്ഞു.

Owner "കായലിലേക്ക് തുറക്കുന്ന ഫ്ലാറ്റ് ഒരു സ്വപ്നമായിരുന്നു. അത് ഏറ്റവും മനോഹരമായ യാഥാർഥ്യമായി ഞങ്ങൾക്കു ലഭിച്ചു എന്നതാണ് സന്തോഷം”- കൃഷ്ണകുമാറും കുടുംബവും.

Project Facts

Area:1600sqft

Designer:

അക്ബർ അനൂപ,്‌ കിച്ചൻക്രാഫ്റ്റ് ഹോം ഇന്റീരിയേഴ്സ്, പനമ്പിള്ളി നഗർ, കൊച്ചി

akbaranoop@gmail.com

Owner:

കൃഷ്ണകുമാർ, രേണുക- കൊച്ചി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.