Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഗ്രഹം ചൊരിയുന്ന ക്രിസ്തുവിന് പിന്നിലെ രഹസ്യം!...

christ the redeemer brazil 1930-കളിൽ പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും വ്യാപകമായ ആർട്ട് ഡെക്കോ എന്ന ശൈലിയിലുള്ള, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്.

റിയോ ഡി ജനീറോ നഗരത്തിന്റെ അടയാളമായി മാറിയ ഒരു പ്രതിമയുണ്ട്. കൈകൾ വിരിച്ച് നിൽക്കുന്ന യേശുക്രിസ്തുവിന്റെ ഒരു വലിയ പ്രതിമ. കോർക്കോവാഡോ മലമുകളിൽ സ്ഥിതിചെയ്യുന്ന 'ക്രൈസ്റ്റ് ദ് റെഡീമർ' ആണത്. 1931 ൽ പൂർത്തിയാക്കിയ ഈ പ്രതിമയുടെ ഉയരമെത്രയെന്നോ? 30  മീറ്റർ! 

rio-de-janeiro-redeemer

കോൺക്രീറ്റും ഉരുക്കും ചേർന്ന മിശ്രിതത്തിൽ നിർമിച്ചിരിക്കുന്ന ഈ ശിൽപത്തിനെ ത്രികോണാകൃതിയിലുള്ള ആയിരക്കണക്കിന് സോപ്പ്സ്റ്റോൺ ടൈലുകൾ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. 1930-കളിൽ പടിഞ്ഞാറൻ യൂറോപ്പിലും അമേരിക്കയിലും വ്യാപകമായ ആർട്ട് ഡെക്കോ എന്ന ശൈലിയിലുള്ള, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്.

1921 ൽ റിയോ ഡി ജനീറോയിലെ റോമൻ കത്തോലിക്കാ അതിരൂപത യേശുക്രിസ്തുവിന്റെ ഒരു പ്രതിമ ഈ മലമുകളിലെ 704 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. റിയോയിൽ എവിടെ നിന്നാലും കാണാവുന്നത്ര ഉയരത്തിൽ വേണം പ്രതിമ സ്ഥാപിക്കാൻ എന്ന ഉദ്ദേശത്തിലാണ് ഈ കൊടുമുടി തിരഞ്ഞെടുത്തത്.

christ-redeemer-repair പ്രതിമ പുനരുദ്ധാരണ സമയത്ത്..

ഒടുവിൽ പ്രതിമ സ്ഥാപിക്കാൻ അനുവാദം കിട്ടി. മികച്ച ഒരു മാതൃക കണ്ടെത്താൻ വേണ്ടി നടത്തിയ മത്സരത്തിൽനിന്ന് സിൽവ കോസ്റ്റ എന്ന ബ്രസീലിയൻ എൻജിനീയറുടെ ഡിസൈൻ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ആ ഡിസൈനിൽ ചില മാറ്റങ്ങളൊക്കെ വരുത്തിയാണ് ഇന്നത്തെ രൂപമുണ്ടാക്കിയത്.

christ-the-redeemer

1926 ൽ പണിതുടങ്ങി അഞ്ച് വർഷം കൊണ്ട് ക്രൈസ്റ്റ് ദ് റെഡീമർ പൂർത്തിയായി. റെയിൽവേയുടെ സഹായത്തോടെയാണ് ആളുകളെയും പണിസാധനങ്ങളും മലമുകളിൽ എത്തിച്ചിരുന്നത്.