Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സ് 19, അവൾക്ക് സ്വന്തമായി മൂന്ന് കിടിലൻ വീടുകള്‍!

kylie jenner home 19 വയസ്സിനുള്ളില്‍ തന്നെ ജെന്നെര്‍ വാങ്ങിച്ചിരിക്കുന്നത് മൂന്ന് വീടുകള്‍. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

പത്തൊമ്പതാം വയസ്സില്‍ സാധാരണ എല്ലാവരും എന്താണ് ചെയ്യുക. വിനോദം, പഠിപ്പ്, കോളജ് ഡേയ്സ്....സമ്പാദ്യത്തെക്കുറിച്ചൊന്നും ചിന്തപോലും ഉണ്ടാകില്ല. എന്നാല്‍ അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി താരമായ കയ്‌ലീ ജെന്നെര്‍ അല്‍പ്പം വ്യത്യസ്തയാണ്.

kylie-jenner-house

19 വയസ്സിനുള്ളില്‍ തന്നെ ജെന്നെര്‍ വാങ്ങിച്ചിരിക്കുന്നത് മൂന്ന് വീടുകള്‍. 40 വയസ്സായിട്ടും ഒരു വീടുണ്ടാക്കാന്‍ പെടാപ്പാടു പെടുന്നവരുടെ ലോകത്താണ് ഈ മിടുക്കി മൂന്ന് വീടുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ ഹിഡ്ഡന്‍ ഹില്‍സിലാണ് ജെന്നെറിന്റെ മൂന്നാമത്തെ വീട്. 

kylie-home

മേക്ക് അപ്പ് ബിസിനസിലും താല്‍പ്പര്യമുള്ള ജെന്നെര്‍ 4.5 മില്ല്യണ്‍ ഡോളര്‍ മുടക്കിയാണ് മൂന്നാമത്തെ വീട് സ്വന്തമാക്കിയത്.

kylie-jenner-new-home-exterior

നാല് ബെഡ് റൂമുകളും, നാല് ബാത്ത് റൂമുകളും ഉള്ള വീട് തന്റെ ഓഫീസായും ഉപയോഗപ്പെടുത്താനാണ് താരത്തിന്റെ പദ്ധതി. മേക്ക് അപ്പ് ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ജെന്നെര്‍.

kylie-jenner-new-home

സ്വിമ്മിങ് പൂളും കിടിലന്‍ ബാത്ത് ടബ്ബും എല്ലാം ഉള്‍പ്പെടെ അത്യാഡംബര ശൈലിയിലാണ് പുതിയ വീട്. മൊത്തം ലിവിങ് സ്‌പേസ് 12,000 ചതുരശ്രയടിയാണ്. എന്നാല്‍ ജെന്നെര്‍ സ്ഥിരതാമസം ഇവിടെയാകില്ലെന്നാണ് സൂചന.

kylie-home2

ഹിഡ്ഡന്‍ ഹില്‍സില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താരം ഉടന്‍ താമസം മാറുമെന്നാണ് വാര്‍ത്ത. ജെന്നിഫര്‍ ലോപ്പസും മിലി സൈറസും ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ താമസിക്കുന്ന ഏരിയയിലേക്കാണ് താമസം മാറുന്നത്. 

kylie-home1

കഴിഞ്ഞ ഒക്‌റ്റോബറില്‍ 774 കോടി രൂപ മുടക്കിയാണ് താരം എട്ട് ബെഡ്‌റൂമുകളും 11 ബാത് റൂമുകളും ഉള്ള ഒരു വീട് സ്വന്തമാക്കിയത്. ഹോം തിയറ്ററും മസാജ് റൂമും സ്വിമ്മിങ് പൂളുമെല്ലാം ഉള്ള വീടാണത്. ജെന്നെര്‍ക്ക് പ്രിയം ഹിഡ്ഡന്‍സില്‍ തന്നെയുള്ള ഈ വീടിനോടാണത്രെ.