Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകാദ്ഭുതമായി മാറിയ ശ്‌മശാനം; സ്‌റ്റോൺ ഹെൻജിന്റെ നിഗൂഢതകൾ

18194928_10154641599953129_5035384694135252227_n ദീർഘ ചതുരാകൃതിയിലുള്ള വമ്പൻ പാറക്കല്ലുകൾ വൃത്താകൃതിയിൽ കുത്തിനിർത്തി അതിനുമുകളിൽ വലിയ കല്ലുകൾ വച്ചാണ് സ്‌റ്റോൺ ഹെൻജ് നിർമിച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

വിശാലമായ പുൽമൈതാനം. അതിനു നടുവിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ കല്ലുകൾ. പ്രത്യേക രീതിയിൽ അടുക്കിവച്ചിരിക്കുന്ന ഇവയിൽ പലതും കൊണ്ടുവന്നിരിക്കുന്നത് 250 -ലേറെ കിലോമീറ്റർ അകലെനിന്ന്! ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചരിത്രാതീത സ്മാരകങ്ങളിൽ ഒന്നാണിത്.

stone-henge-field

5000 വർഷത്തെ നിഗൂഢതകളുമായി തലയുയർത്തി നിൽക്കുന്ന ഇംഗ്ലണ്ടിലെ ഈ കൽസ്മാരകത്തിന്റെ പേരാണ് സ്‌റ്റോൺ ഹെൻജ്. ദീർഘ ചതുരാകൃതിയിലുള്ള വമ്പൻ പാറക്കല്ലുകൾ വൃത്താകൃതിയിൽ കുത്തിനിർത്തി അതിനുമുകളിൽ വലിയ കല്ലുകൾ വച്ചാണ് സ്‌റ്റോൺ ഹെൻജ് നിർമിച്ചിരിക്കുന്നത്.

stonehenge-england

സാർസെൻസ്, ബ്ലൂസ്‌റ്റോൺസ് എന്നിങ്ങനെ രണ്ടുതരം കല്ലുകൾകൊണ്ടാണ് സ്‌റ്റോൺഹെൻജിന്റെ നിർമാണം. 33 മീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലാണ്  സ്‌റ്റോൺഹെൻജിലെ പുറംകല്ലുകൾ അടുക്കിയിരിക്കുന്നത്.

ലോക പൈതൃകപ്പട്ടികയിൽ ഇടംപിടിച്ച ഈ സ്മാരകത്തിന്റെ നിർമാണവിശേഷങ്ങൾ രസകരം തന്നെ. ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് വർഷങ്ങളെടുത്തു  സ്‌റ്റോൺ ഹെൻജിന്റെ നിർമാണം പൂർത്തിയാകാൻ. ബി സി 3100 ലാണ് ഇതിന്റെ ആദ്യഘട്ടം നിർമിച്ചതെന്ന് കരുതുന്നു. അക്കാലത്ത് ഇതൊരു ശ്മശാനമായിരുന്നു. പിന്നീട് ബിസി 2600-നോടടുത്ത കാലഘട്ടത്തിൽ രണ്ടാം ഘട്ടം പൂർത്തിയായി. പിന്നെയും കാലങ്ങളെടുത്താണ് ഇന്നുകാണുന്ന രൂപത്തിലായത്.

stone-henge-aerial-view

ഇംഗ്ലണ്ടിലെങ്ങും ഇത്തരം ആയിരത്തിലധികം കൽസ്മാരകങ്ങളുണ്ട്. അവയിൽ ഏറ്റവും വലുതാണ് സ്‌റ്റോൺ ഹെൻജ്. മൂന്നാൾ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന പുറത്തെ കല്ലുകൾക്ക് 25 ടണ്ണിലേറെ ഭാരമുണ്ട്. നടുവിലെ സ്തൂപങ്ങൾ ഏഴര മീറ്ററോളം ഉയരമുള്ള കല്ലുകൾകൊണ്ട് ഉണ്ടാക്കിയിരിക്കുന്നു. ഓരോന്നിനും 50 ടണ്ണോളം ഭാരം വരും.

stone-henge-wonder

ഒട്ടേറെ കെട്ടുകഥകൾക്കും സിദ്ധാന്തങ്ങൾക്കുമൊക്കെ കാരണമായിട്ടുള്ള സ്‌റ്റോൺ ഹെൻജ് 'നിയോലിത്തിക്ക്' സംസ്കാരകാലത്തെ ജനങ്ങളുടെ നിർമാണരീതിയുടെയും ശാസ്ത്രീയമായ അറിവിന്റെയും പ്രതീകമാണ്. സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമയങ്ങൾ കണക്കാക്കാൻ ഇത് ഉപയോഗിച്ചിരുന്നത്രേ.