Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും മൂന്നുമാസത്തിൽക്കൂടുതൽ ഇവിടെ താമസിച്ചിട്ടില്ല!

haunted-house-in-texas അമേരിക്കയിലെ ടെക്സസിലുള്ള ഈ വീട്ടിൽ ആരും മൂന്നു മാസത്തിൽക്കൂടുതൽ താമസിച്ചിട്ടില്ല. ചിത്രങ്ങൾക്ക് കടപ്പാട് - ഫെയ്‌സ്ബുക്

അമേരിക്കയിലെ ടെക്സസിലുള്ള ഈ ഗംഭീര വീട് വീണ്ടും വില്പനയ്ക്ക് ഒരുങ്ങുകയാണ്. പത്തു വർഷത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഈ വീട് വിൽക്കുന്നത്. ഇതുവരെ ആരും മൂന്നുമാസത്തിൽക്കൂടുതൽ ഈ വീട്ടിൽ താമസിച്ചിട്ടില്ല. കാരണമെന്തെന്നോ? പ്രേതശല്യം!

ആളുകളെ ഉപദ്രവിക്കുന്ന പ്രേതമൊന്നുമല്ല. ജനാലകൾ ഉടയ്ക്കുക, ഫ്രിഡ്ജിലെ ഭക്ഷണസാധങ്ങൾ എടുത്തുതിന്നുക. പാതിരനേരത്ത് ഉച്ചത്തിൽ ചിരിക്കുക..ഇതൊക്കെയാണ് പ്രേതത്തിന്റെ ഹോബി! എന്തായാലും ഇതൊക്കെ കണ്ടും കേട്ടും പേടിച്ച് അവസാനത്തെ താമസക്കാരും ഈ വീടുവിട്ടുപോയി. കിട്ടുന്ന വിലയ്ക്ക് ഈ വീട് വിറ്റ് ഒഴിവാക്കാനായി പരസ്യം കൊടുത്തിരിക്കുകയാണ് ഉടമസ്ഥർ. പരസ്യത്തിൽ അവർ എടുത്തു പറയുന്നു: ഒരു ശല്യക്കാരൻ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്ത് താമസിക്കാൻ കഴിവുള്ളവർ മാത്രമേ ഈ വീടു വാങ്ങാവൂ..!

haunted-house-interior

1890 ൽ നിർമിച്ച വീടിന്റെ ആദ്യ ഉടമസ്ഥ ഫാനി യീഗർ എന്ന വ്യക്തിയായിരുന്നു. അവരുടെ മരണശേഷം ഈ വീട് ഒരു വ്യഭിചാരശാലയായി മാറി. അതോടെ ഇവിടെ നിരവധി ദുർമരണങ്ങൾ അരങ്ങേറിയത്രേ. ഇതിന്റെ മറപറ്റി നിറം പിടിപ്പിച്ച കഥകളും പ്രചരിച്ചു തുടങ്ങി. ഇടനാഴിയിലൂടെ ഉലാത്തുന്ന നിഴൽരൂപങ്ങളും രാത്രിയുടെ നിശബ്ദതയിൽ ഉയരുന്ന അലമുറകളും പലരും കേട്ടു തുടങ്ങി.

haunted-house-texas

പ്രേതവീട് എന്ന പേര് ചാർത്തപ്പെട്ടതോടെ സ്ഥിരതാമസത്തിനു ആരുമെത്താതായി. അതോടെ വീട് വാടകയ്ക്ക് നൽകിത്തുടങ്ങി. ആളുകൾ എത്തായതോടെ മാസവാടക കുറഞ്ഞുകുറഞ്ഞ് 200 ഡോളർ വരെയായി. വർഷങ്ങൾക്കുമുൻപ് 4.25 ബില്യൻ ഡോളറായിരുന്നു വീടിന്റെ വിപണിമൂല്യം. ഇപ്പോൾ വീട് വില്പനയ്ക്കുവച്ചിരിക്കുന്നത് വെറും 1,25000 ഡോളറിനാണ്. 

haunted-house-stair

രണ്ടുനിലകളിലായി മൂന്നു കിടപ്പുമുറികളും രണ്ടു ബാത്റൂമുകളും ലിവിങും അടുക്കളയുമുള്ള വീടിനു 2,800 ചതുരശ്രയടി വിസ്തീർണമുണ്ട്. എന്നാൽ ഈ വീട്ടിൽ പ്രേതമൊന്നുമില്ലെന്നും വീടിന്റെ പ്രത്യേക ആകൃതി കൊണ്ടാണ് ചില്ലറ തമാശകളൊക്കെ വീട്ടിൽ നടക്കുന്നതെന്നുമാണ് വീട് പരിശോധിച്ച ആർക്കിടെക്ടുകൾ പറയുന്നത്.