Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ നീളം കൂടിയ തൂക്കുപാലം തുറന്നു!

longest-suspension-bridge 65 സെന്റിമീറ്റർ വീതിയുള്ള തൂക്കുപാലത്തിന്റെ തറനിരപ്പിൽനിന്ന് ഏറ്റവും കൂടിയ ഭാഗത്തെ ഉയരം 85 മീറ്ററാണ്.

ലോകത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം സ്വിറ്റ്സർലൻഡിൽ സഞ്ചാരത്തിന് തുറന്നുകൊടുത്തു. 494 മീറ്റർ നീളമുള്ള നടപ്പാലം, ആൽപ്‌സ് പ്രവിശ്യയായ വാലിസ്സിലെ സെർമാറ്റ്, ഗ്രെഹൻ ഗ്രാമങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്. 65 സെന്റിമീറ്റർ വീതിയുള്ള തൂക്കുപാലത്തിന്റെ തറനിരപ്പിൽനിന്ന് ഏറ്റവും കൂടിയ ഭാഗത്തെ ഉയരം 85 മീറ്ററാണ്.

രണ്ടര മാസംകൊണ്ട് 7.5 ലക്ഷം സ്വിസ് ഫ്രാങ്ക് ചെലവിട്ട് നിർമിച്ച പാലത്തിനു പണം മുടക്കിയത് സമീപത്തെ അഞ്ചു പഞ്ചായത്തുകളും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ചേർന്നാണ്. 

suspension-bridge-zurich

പ്രധാനമായും ട്രക്കിങ്ങിന് പോകുന്നവരെ ഉദ്ദേശിച്ചുള്ള പാലം, ഉദ്‌ഘാടനച്ചടങ്ങുകൾ ഇല്ലാതെയാണ് തുറന്നുകൊടുത്തത്. അര കിലോമീറ്ററോളം നീളമുണ്ടെങ്കിലും, ആളുകൾ എത്ര കയറിയാലും ഉലച്ചിൽ സംഭവിക്കാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം. നേരത്തേ ഇവിടെയുണ്ടായിരുന്ന തൂക്കുപാലം കല്ലുവീഴ്ച കാരണം അപകടാവസ്ഥയിലായതിനെത്തുടർന്നാണ്, നീളം കൂടിയ പാലം മികച്ച സുരക്ഷാ നിബന്ധനകളോടെ സ്ഥാപിച്ചത്. 

Read more- Architectural Wonders Celebrity House