Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനാ വൻമതിലിനടിയിലൂടെ 12 കിലോമീറ്റർ തുരങ്കപ്പാത വരുന്നു

x-default ചൈനാ വൻമതിലിനടിയിലൂടെ 12 കിലോമീറ്റർ തുരങ്കപ്പാത വരുന്നു.

വൻമതിലിന് അടിയിലൂടെ 12 കിലോമീറ്റർ തുരങ്കം നിർമിച്ച് അതിവേഗ റെയിൽപ്പാത പദ്ധതിയുമായി ചൈന. ബെയ്‌ജിങ്ങിനെ ഷാങ്ജാകോ നഗരവുമായി ബന്ധിപ്പിക്കുന്നതാണു പാത. 2022ൽ ബെയ്‌ജിങ്ങിൽ നടക്കുന്ന ഒളിംപിക്‌സിന്റെ ഒരുവേദി ഷാങ്ജാകോയാണ്. ആകെ ദൂരം 174 കിലോമീറ്റർ. 

വൻമതിൽ തുരന്നു തുരങ്കപ്പാതയുടെ നിർമാണത്തിനു നവീന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. ഇതുമൂലം നിർമാണത്തിനിടെ വൻമതിലിന് ആഘാതം ഒഴിവാക്കാനാകുമെന്നു വിദഗ്ധർ. തുരങ്കത്തിനു മധ്യഭാഗത്തു 36,000 ചതുരശ്ര മീറ്ററിൽ സ്റ്റേഷനുമുണ്ടാകും. ഇതു വൻമതിലിന്റെ മുകളിൽനിന്നു 102 മീറ്റർ താഴെ. 

അതിവേഗ റെയിൽപ്പാത വേഗം മണിക്കൂറിൽ 350 കിലോമീറ്റർ. നിർമാണം 2019ൽ പൂർത്തിയാകും. 

Read more- Architectural Wonders Homestyle