Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉൗട്ടിയിൽ മലയാളിയുടെ പൈൻ വുഡ് ഹൗസ് കൗതുകമാവുന്നു

pine-house-ootty ഊട്ടിയിൽ കനേഡിയൻ പൈൻ മരത്തിന്റെ തടി ഉപയോഗിച്ച് നിർമിച്ച വുഡ് ഹൗസ്...

മലയാളിയായ ജോർജ് തോമസ് ഊട്ടിക്കു സമീപം മേൽ കവ്വട്ടി ഗ്രാമത്തിൽ നിർമിച്ച ‘വുഡ് ഹൗസ്’ ശ്രദ്ധേയമാകുന്നു. ഇരു നിലകളുള്ള വീട്ടിലെ ബാത്ത് റൂമുകൾ ഒഴിച്ച് ബാക്കിയുള്ള നിർമാണം മുഴുവൻ കനേഡിയൻ പൈൻ മരത്തിന്റെ തടികൊണ്ടാണ്.

വീടിന്റെ ഡിസൈന്റെ അളവനുസരിച്ച് ചൈനയിലെ വുഡ്ഫാക്ടറിയിൽ മുറിപ്പിച്ചെടുത്ത മരകഷ്ണങ്ങൾ ഇവിടെ കൊണ്ടുവന്ന് യോജിപ്പിക്കുക മാത്രമേ ചെയ്തുള്ളുവെന്ന് ജോർജ് തോമസ് പറഞ്ഞു.

2000 ചതുരശ്രഅടിയുടെ വീട് നിർമിക്കാൻ രണ്ടാഴ്ചയേ വേണ്ടുവെന്നുള്ളതും കമ്പി, സിമന്റ്, മണൽ എന്നിവയുടെ ഉപയോഗവും ആവശ്യമില്ലെന്നുമുള്ളതും ഈ വീടിന്റെ പ്രത്യേകതയാണ്. വീട് ഒരു സ്ഥലത്ത് നിന്നു മാറ്റൊരിടത്തേക്ക് മാറ്റി അതെപോലെ നിർമിക്കാനും കഴിയും.

2014ൽ കൊച്ചിയിൽ തടി വീട് നിർമിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ജോർജ് തോമസ്. 600 ചതുരശ്രയടി വീട് തടിയിൽ നിർമിക്കാൻ 10 മുതൽ 12 ലക്ഷം വരെ ചെലവാകുമെന്നും നൂറ് വർഷം വരെയും വീടിന് കേടുവരില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more on Architecture Wonders Home Plan