Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ സ്കൈ വോക്ക് വരുന്നു!

sky-view-bridge-dubai സ്കൈ വാക്കിനോട് ചേർന്ന് 85 മീറ്റർ നീളമുള്ള സ്കൈ ബ്രിഡ്ജും തയാറായി വരികയാണ്. എട്ട് ആഡംബര അപ്പാർട്ട്മെൻറുകളും നീന്തൽ കുളവുമാണ് സ്കൈ ബ്രിഡ്ജിലുണ്ടാവുക.

സഞ്ചാരികൾക്ക് സാഹസികതയുടെ പുതിയ ഉയരം സമ്മാനിക്കാൻ ദുബായിൽ സ്കൈ വോക്ക് വരുന്നു. ഇമാർ ഗ്രൂപ്പാണ് ബുർജ് ഖലീഫയ്ക്ക് സമീപം 200 മീറ്റർ ഉയരത്തിൽ സ്കൈവോക്ക് ഒരുക്കുന്നത്. 

സാഹസികതയുടെ വ്യത്യസ്തമായ അനുഭവമാണ് സ്കൈവോക്ക് സമ്മാനിക്കുക. 35 മീറ്റർ നീളത്തിൽ ദീർഘവൃത്താകൃതിയിൽ കെട്ടിടത്തിന് പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലാണ് രൂപകൽപന. കൈവരികളൊന്നുമില്ലാത്ത പാലത്തിൽ കൂടി ദുബായുടെ ആകാശക്കാഴ്ച സാഹസിക സഞ്ചാരികൾക്ക് ആസ്വദിക്കാം.

സഞ്ചാരികളുടെ സുരക്ഷയ്ക്കായി പ്രത്യേകം തയാറാക്കിയ ബെൽറ്റ് ഉപയോഗിച്ച് സ്കൈ വോക്കിൻറെ പ്ലാറ്റ് ഫോമിൽ ബന്ധിപ്പിക്കും. രാജ്യാന്തര രംഗത്തെ 300 നിർമാണ, രൂപകൽപന, സാങ്കേതികവിദ്യവിദഗ്ധർ ഒരു വർഷമെടുത്താണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയത്.

sky-view-bridge

സ്കൈ വോക്കിൻറെ ഭാഗങ്ങൾ താഴെ വച്ച് സംയോജിപ്പിച്ച ശേഷം ശക്തിയേറിയ ക്രെയിൻ ഉപയോഗിച്ച് 200 മീറ്റർ മുകളിലേക്ക് എത്തിച്ച് ഉറപ്പിക്കുകയായിരുന്നു. സ്കൈ വോക്കിനോട് ചേർന്ന് 85 മീറ്റർ നീളമുള്ള സ്കൈ ബ്രിഡ്ജും തയാറായി വരികയാണ്. എട്ട് ആഡംബര അപ്പാർട്ട്മെൻറുകളും നീന്തൽ കുളവുമാണ് സ്കൈ ബ്രിഡ്ജിലുണ്ടാവുക. 

Read more on Architectural Wonders Dubai