Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ തലചായ്ക്കാനൊരു വീട്; വില 477 കോടി!

house-price ഡൽഹി പൃഥ്വിരാജ് റോഡിൽ 476.50 കോടി രൂപയ്ക്ക് അനുഷ്ക സിങ് സ്വന്തമാക്കിയ വീട്.

ദേശീയ തലസ്ഥാന നഗരിയിലെ ഏറ്റവും വിലയേറിയ ഭവനം ഇനി അനുഷ്ക സിങ്ങിനു സ്വന്തം. ലുട്യൻസ് മേഖലയിലുൾപ്പെടുന്ന പൃഥ്വിരാജ് റോഡിലെ പതിമൂന്നാം നമ്പർ വീട് സ്വന്തമാക്കാൻ അനുഷ്ക ചെലവിട്ടത് 476.50 കോടി രൂപ. ഡൽഹിയുടെ ചരിത്രത്തിൽ ഒരു വീടിനായി ചെലവഴിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 

പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന്റെ ചെയർമാൻ കെ.പി. സിങ്ങിന്റെ കൊച്ചുമകളാണ് അനുഷ്ക. പൃഥ്വിരാജ് റോഡിലെ മറ്റൊരു വീട് സ്വന്തമാക്കാൻ കെ.പി. സിങ്ങിന്റെ മകൾ രേണുക തൽവാർ കഴിഞ്ഞ വർഷം ചെലവഴിച്ചത് 435 കോടി രൂപ. വ്യോമസേന മുൻ എയർ ചീഫ് മാർഷൽ പ്രതാപ് ചന്ദ്രലാലിന്റെ ഉടമസ്ഥതയിലുള്ള വീടാണു പൊന്നുംവില കൊടുത്ത് അനുഷ്ക വാങ്ങിയത്. 1971ലെ ഇന്ത്യാ–പാക്ക് യുദ്ധത്തിൽ വ്യോമസേനയെ നയിച്ചതു ചന്ദ്രലാൽ ആയിരുന്നു. 

7143 ചതുരശ്ര മീറ്റർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ വിസ്തീർണം 780 ചതുരശ്ര മീറ്റർ. അതേസമയം, പൃഥ്വിരാജ് റോഡിൽ നിലവിലുള്ള വിപണി വില ഇതിലും കൂടുതലാണ്. വിപണി വില കണക്കാക്കിയാൽ, വസ്തുവിന്റെ വില 554 കോടി രൂപയാകും. പ്രധാനമായും മന്ത്രിമന്ദിരങ്ങൾ സ്ഥിതി ചെയ്യുന്ന ലുട്യൻസ് മേഖലയിൽ സ്വകാര്യ വ്യക്തികൾക്കുള്ള ചുരുക്കം വീടുകളിൽ ഒന്നാണിത്. 3000 ഏക്കറുള്ള ലുട്യൻസ് മേഖലയിൽ ഏതാണ്ട് ആയിരം വീടുകളാണുള്ളത്. ഇതിൽ എഴുപതോളം സ്വകാര്യ വീടുകൾ മാത്രം. 

Read more on Real Estate Luxury Housing