Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളർ പാടം ഇന്ന് നാടിന് സമർപ്പിക്കും

floating-solar-plant പദ്ധതി ലക്ഷ്യം പ്രതിവർഷം 6.5 ലക്ഷം യൂണിറ്റ് വൈദ്യുതി

ബാണാസുരസാഗർ അണക്കെട്ടിൽ പൂർത്തിയായ ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സോളർ പാടം ഇന്ന് വൈദ്യുതി മന്ത്രി എം.എം. മണി വൈകിട്ട് നാലിന് നാടിനു സമർപ്പിക്കും. റിസർവോയറിലെ 1.25 ഏക്കറിലാണ് 500 കിലോവാട്ട് സൗരോർജ നിലയം. 9.25 കോടി രൂപ മുടക്കിയാണ് പണി പൂർത്തിയാക്കിയത്. പ്രവർത്തനം തുടങ്ങുന്നതോടെ ഇവിടെ പ്രതിവർഷം 6.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കും.

ഫെറോസിമന്റിൽ നിർമിച്ച 18 കോൺക്രീറ്റ് ഫ്ലോട്ടുകളിലായാണ് ഇത് ഒരുക്കിയിരിക്കുന്നത്. 260 വാട്ട് പീക്ക് ശേഷിയുള്ള 1938 പാനലുകളും ഫ്ലോട്ടിങ് നിലയത്തിൽ  തന്നെ റിമോട്ട് കൺട്രോൾ സംവിധാനവുമുള്ള 11 കെവി സബ്സ്റ്റേഷനും സ്ഥാപിച്ച രാജ്യത്തെ ആദ്യ പദ്ധതിയാണിത്. 

Read more on Solar Plant