Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജടായു അഡ്വഞ്ചർ റോക്ക് ഹിൽ തുറന്നു

jatayu-nature-park 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശിൽപം ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തനയോഗ്യമായ ശിൽപമെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്.

കേരളത്തിലെ ആദ്യത്തെ പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇക്കോ ടൂറിസം സംരംഭമായ, ചടയമംഗലത്തെ ജടായു എർത്ത് സെന്ററിലെ അഡ്വഞ്ചർ റോക്ക് ഹിൽ തുറന്നു. പടുകൂറ്റൻ പക്ഷിശിൽപമടക്കമുള്ള ആകർഷണങ്ങൾ ഉൾപ്പെടുത്തിയ എർത്ത് സെന്റർ പദ്ധതി അടുത്ത ഏപ്രിലിൽ പൂർത്തിയാകും. സമുദ്രനിരപ്പിൽ നിന്ന് ആയിരം അടി ഉയരത്തിൽ നിൽക്കുന്ന പാറമുകളിലാണ് ശിൽപം ഉയരുന്നത്. 

jatayu-2

ഒറ്റക്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമാണിത്. 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശിൽപം ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തനയോഗ്യമായ ശിൽപമെന്ന നിലയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. ജടായുവിനുള്ളിൽ 150000 അടി സ്ക്വയർഫീറ്റ് വിസ്താരമാണുള്ളത്. രാമായണ കഥയെ ആധാരമാക്കിയുള്ള ഡിജിറ്റൽ മ്യൂസിയവും 6ഡി തീയറ്ററും സജ്ജമാകുന്നുണ്ട്. മൂന്നരകിലോമീറ്റർ ദൂരത്തിൽ മതിൽകെട്ടി തിരിച്ച് അതിനുള്ളിലാണ് ഈ വിസ്മയം ഒരുങ്ങുന്നത്. മൊത്തം അറുപത്തിയഞ്ച് ഏക്കർ പ്രദേശമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.

Jatayu

അഡ്വഞ്ചർ റോക്ക് ഹില്ലിൽ ഒരാൾക്ക് 3500 രൂപയാണു ഫീസ്. 65 ഏക്കർ പ്രദേശത്ത് മലകയറ്റം, ട്രക്കിങ്, 6 ഡി തിയറ്റർ, വെർച്വൽ റിയൽറ്റി മ്യൂസിയം, സിദ്ധ-ആയുർവേദ ഗുഹാ റിസോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

jatayu-3

15 സാഹസിക വിനോദങ്ങൾക്കു പുറമെ പെയിന്റ് ബോൾ, അമ്പെയ്‌ത്ത്, ലേസർ ടാഗ്, റൈഫിൾ ഷൂട്ടിങ്, റോക്ക് ക്ലൈമ്പിങ്, റപ്പെല്ലിങ് തുടങ്ങി വ്യത്യസ്ത വിനോദങ്ങളിൽ ഉൾപ്പെടുത്തിയ പ്രത്യേക മേഖലയുമുണ്ട്. 10 വർഷത്തെ ശ്രമഫലമായാണു ജടായു എർത്ത് സെന്റർ യാഥാർഥ്യമാക്കിയതെന്നു ചെയർമാൻ രാജീവ് അഞ്ചൽ പറഞ്ഞു.

Read more on Jatayu Nature Park