Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓടിക്കോ!!! ഇത് ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന വീട്!

mcmay-house കയ്യും കാലും കെട്ടി എലിയും ഇഴജന്തുക്കളുമുള്ള ഇരുട്ടുമുറിയിൽ തള്ളുക, വീടിനുള്ളിലെ അഴുക്കുചാലിൽ കൊണ്ടിടുക..കൃത്രിമ രക്തത്തിൽ മുക്കുക, ചീമുട്ട കുത്തിക്കഴിപ്പിക്കുക തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ഹൊറർ സിനിമകൾ കണ്ടു പേടിക്കാൻ ചിലർക്ക് പ്രത്യേക രസമാണ്. അതുകൊണ്ടാണല്ലോ കൺജറിങ് പോലുള്ള സിനിമകൾ സൂപ്പർഹിറ്റായി മാറിയത്. മിക്ക ഹൊറർ സിനിമകൾക്കും പശ്‌ചാത്തലമായി ഒരു വീട് കാണും. എന്നാൽ സിനിമയിലല്ല, ശരിക്കും ജീവിതത്തിൽ അതുക്കും മേലെ ഒരു വീടുണ്ട്. മക് ക്യാമെയ്‌ മാനർ- കാലിഫോർണിയയിലെ സാൻ ഡിയാഗോയിലാണ് ലോകത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഈ വീടുള്ളത്. 

mckamey-manor-outside

സൈക്കോ, സോ സീരിസ്, ടെക്സസ് ചെയിൻസോ മാസക്കർ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾ കണ്ടു ഭ്രമം കേറിയ റാസ് മക് ക്യാമെയ്‌ എന്ന വ്യക്തിയാണ് തന്റെ വീട് ഇത്തരത്തിൽ മാറ്റിയെടുത്തത്. സിനിമകൾക്ക് പുറത്ത് ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ താൽപര്യമുള്ള ആളുകൾക്ക് നൽകണം എന്നതായിരുന്നു പ്രചോദനം.

inside-mckamey-manor

വീടിനുള്ളിൽ പ്രവേശിക്കുന്നതിന് മുൻപ് ഒരു സാക്ഷ്യപത്രത്തിൽ ഒപ്പുവയ്ക്കണം. സന്ദർശകർക്ക് എന്തുസംഭവിച്ചാലും സ്വന്തം ഉത്തരവാദിത്തത്തിലാണെന്നു കാണിക്കാനാണിത്.

mckamey-manor-chamber

മാനസികമായും ശാരീരികമായും തളർത്തുന്ന കാഴ്ചകളാണ് അതിഥികളെ വീടിനകത്ത് കാത്തിരിക്കുന്നത്. വീട്ടിലെ ഓരോ മുറികളിലും പേടിപ്പിക്കാനായി ഓരോ ചേംബറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇരുണ്ട ഇടനാഴി വഴി അകത്തേക്ക് കയറിയാൽ അപ്രതീക്ഷിതമായി ചതുപ്പുകളും പാമ്പുകളും പേടിപ്പെടുത്തുന്ന കാഴ്ചകളുമാണ്. 

mckamey-manor-snakes

കയ്യും കാലും കെട്ടി എലിയും ഇഴജന്തുക്കളുമുള്ള  ഇരുട്ടുമുറിയിൽ തള്ളുക, വീടിനുള്ളിലെ അഴുക്കുചാലിൽ കൊണ്ടിടുക..കൃത്രിമ രക്തത്തിൽ മുക്കുക, ചീമുട്ട കുത്തിക്കഴിപ്പിക്കുക തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം ക്യാമറയിൽ പകർത്തി സന്ദർശകർക്ക് വിൽക്കുകയും ചെയ്യുന്നു. വീണ്ടും കണ്ടുകണ്ട് ആളുകൾക്ക് പേടിച്ചു നിർവൃതിയടയാം..

mckamey-manor-inside-views

ഏറ്റവും കൂടുതൽ സമയം വീടിനകത്ത് പിടിച്ചു നിൽക്കാനായി മത്സരവുമുണ്ട്. ആറുമണിക്കൂർ വീടിനുള്ളിൽ ചെലവഴിച്ച സാറ എന്ന യുവതിയുടെ പേരിലാണ് ഏറ്റവും പുതിയ റെക്കോർഡ്. ചുരുക്കത്തിൽ സാഡിസം ഇഷ്ടമുള്ളവരുടെ നീണ്ടനിരയാണ് ഇപ്പോൾ മക് ക്യാമെയ്‌ മാനറിന് മുന്നിൽ. അടുത്തിടെ ഒരു ദമ്പതികൾ ഒന്ന് പേടിക്കാൻ 5 ലക്ഷം ഡോളറാണ് മുടക്കിയത്. എങ്ങനെയുണ്ട് സായിപ്പിന്റെ ബുദ്ധി!... ചുരുക്കത്തിൽ ഒരു റിയൽ ലൈഫ് ഹൊറർ ഫിലിമിൽ അഭിനയിച്ച അനുഭവമാണത്രെ ഇവിടെനിന്നും പുറത്തിറങ്ങുമ്പോൾ ലഭിക്കുക. ഇതുവരെ ആരും വീടുമുഴുവൻ അനുഭവിച്ചു പൂർത്തിയാക്കിയിട്ടില്ല എന്നതാണ് മറ്റൊരു രസം!