Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഞെട്ടിക്കും! 865 കോടിയുടെ മിര്‍കാസ് മാള്‍ വരുന്നു!

mirkaz-mall സൂര്യന്റെ പ്രകാശം ഈ മാളിലേക്ക് നേരിട്ടെത്തും, ഇവിടെ സസ്യങ്ങള്‍ വളരും, രാത്രികളില്‍ മാളിലിരുന്ന് ആകാശത്ത് നക്ഷത്രങ്ങളെ കാണാം...ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

മാളുകളുടെ ലോകമാണിത്. കേരളത്തില്‍ ലുലുവിലൂടെയാണ് പുതിയ ഷോപ്പിംഗ് തലങ്ങളിലേക്കും മാള്‍ സംസ്‌കാരത്തിന്റെ വേറിട്ട ഭാവത്തിലേക്കും മലയാളികള്‍ എത്തിയത്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായൊരു മാള്‍ ഒരുങ്ങുകയാണ്. ഇവിടെയല്ല, അങ്ങ് അജ്മനില്‍. 

അജ്മനിലെ ഷോപ്പിങ് സംസ്‌കാരത്തിനും വിനോദത്തിനും പുതുഭാവം നല്‍കുന്ന മാള്‍ എന്നതിലുപരി കുറച്ചു കൂടി പ്രത്യേകതകളുണ്ട് മിര്‍കാസ് എന്ന് പേരിട്ടിരിക്കുന്ന ഈ വലിയ കെട്ടിടത്തിന്. 865 കോടി രൂപ മുതല്‍ മുടക്കിലാണ് മിര്‍കാസ് മാള്‍ ഉയരുന്നത്. സൂര്യന്റെ പ്രകാശം ഈ മാളിലേക്ക് നേരിട്ടെത്തും, ഇവിടെ സസ്യങ്ങള്‍ വളരും, രാത്രികളില്‍ മാളിലിരുന്ന് ആകാശത്ത് നക്ഷത്രങ്ങളെ കാണാം...ഈ രൂപത്തിലാണ് മാളിന്റെ റൂഫ് സജ്ജമാക്കുക. ഇത്തരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്ന യുഎഇയിലെ ആദ്യ മാള്‍ ആയിരിക്കും മിര്‍കാസ്. 

mirkaaz-mall-ajman

ഒരു മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് മാള്‍ ഉയരുക. 2019 അവസാനപാദത്തോടെ മാളിന്റെ പണി പൂര്‍ത്തിയാകും. മാളിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നതും കേമന്‍മാരാണ്. ചൈനയിലെ വമ്പന്‍ കമ്പനി, ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍. ലോകത്തെ ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണിത്. 

mirkaz-mall-interior

38,000 സ്‌ക്വയര്‍ മീറ്ററാണ് മാളിന്റെ മൊത്തം ലീസബിള്‍ ഏരിയ. ഷോപ്പിങ്, ഡൈനിങ്, എന്റര്‍ടെയ്ന്‍മെന്റ്...ഇതിലെല്ലാം സമാനതകളില്ലാത്ത അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്നാണ് മാള്‍ ഉടമകളായ അജ്മാന്‍ ഹോള്‍ഡിങ് അവകാശപ്പെടുന്നത്. തദ്ദേശീയ സംസ്‌കാരത്തോട് ഇഴചേര്‍ന്നായിരിക്കും മാളിന്റെ ആര്‍ക്കിട്ടെക്ച്ചര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.