Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളിവുഡ് ആരാധകരെ ഞെട്ടിക്കും ഈ ഹോട്ടൽ!

game-of-throne-bed മൈനസ് അഞ്ചു ഡിഗ്രി സെൽഷ്യസാണ് ഹോട്ടലിനകത്തെ താപനില. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

പ്രശസ്ത അമേരിക്കൻ ടിവി സീരിസായ ഗെയിം ഓഫ് ത്രോൺസിന് നിരവധി ആരാധകരാണ് ലോകമെമ്പാടുമുള്ളത്. ഫിൻലന്റിലെ തണുത്തുറഞ്ഞ സ്നോ വില്ലേജിലുള്ള ഒരു ഹോട്ടൽ മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത് ഗെയിം ഓഫ്  ത്രോൺസിനെ ആധാരമാക്കിയാണ്. പ്രശസ്ത അമേരിക്കൻ ടിവി ശൃംഖലയായ എച്ച് ബി ഒ യുടെ സഹകരണത്തിലാണ് ഹോട്ടൽ നിർമിച്ചത്.

game-of-throne-entrance

സീരിയലിലെ കഥാപാത്രങ്ങളുടെ ഐസിൽ കൊത്തിയെടുത്ത രൂപങ്ങളാണ് ഹോട്ടലിലെ 14 കിടപ്പുമുറികളും 10 സ്യൂട്ടുകളും അലങ്കരിക്കുന്നത്. ഈ പ്രതിമകൾക്കെല്ലാം കലാപരമായി എൽഇഡി വിളക്കുകൾ നൽകി ഗംഭീരമാക്കിയിട്ടുണ്ട്.

game-of-throne-bar

സ്വീകരണമുറികളിലെയും ഊണുമുറിയിലേയുമൊക്കെ കസേരകളും മേശകളും ഐസിൽ കൊത്തിയെടുത്തവയാണ്. ഹോട്ടലിലെ ബാർ ഏരിയ മുഴുവൻ ഐസിൽ കൊത്തിയെടുത്തതാണ്. എന്തിനേറെ, ഇവിടെ മദ്യം വിളമ്പുന്ന ഗ്ലാസ് പോലും ഐസിൽത്തന്നെ! 

game-of-throne-hotel-inside

മൈനസ് അഞ്ചു ഡിഗ്രി സെൽഷ്യസാണ് ഹോട്ടലിനകത്തെ താപനില. ഐസിൽ പ്രതിമ നിർമിക്കാനുള്ള പരിശീലന ക്‌ളാസുകൾ, സ്കീയിങ്, സ്നോ മൊബൈലിങ് തുടങ്ങിയ കലാപരിപാടികൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അസ്ഥികളെ മരവിപ്പിക്കുന്ന തണുപ്പായതിനാൽ സന്ദർശകർക്ക് ഒരുരാത്രി മാത്രമാണ് ഇവിടെ താങ്ങാനുള്ള അനുമതി നൽകുന്നത്.

game-of-throne-beds

200 ഡോളറാണ് ഒരു രാത്രി ഇവിടെ തങ്ങാനുള്ള വാടക. ഹോട്ടലിനു സമീപം കൂടുതൽ ദിവസം തങ്ങാൻ പാകത്തിൽ മുറികളും നിർമിച്ചിട്ടുണ്ട്.