Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഊണുമേശകൾ പറന്നു നടക്കുന്നതിനു പിന്നിലൊരു രഹസ്യമുണ്ട്!

Dinner-in-the-Sky എന്നും മേശപ്പുറത്ത് വച്ചല്ലേ ഡിന്നർ കഴിക്കുന്നത്. ഇതിനൊരു ചേഞ്ച് ആകട്ടെ. ആകാശത്തിരുന്ന് ഡിന്നർ കഴിച്ചാലോ? ചിത്രങ്ങൾക്ക് കടപ്പാട്- ഡിന്നർ ഇൻ ദി സ്‌കൈ

ഇതൊരു ബെൽജിയൻ വിജയഗാഥയാണ്. പറക്കുന്ന ഡൈനിങ് ടേബിൾ വേണമെന്ന ഒരു കുട്ടിയുടെ ആഗ്രഹം സഫലീകരിക്കാൻ 2006 ൽ ഹകുനാ മകാത്ത എന്ന റസ്റ്ററന്റ് കമ്പനിയും, അമ്യൂസ്‌മെന്റ് പാർക്കുകളിൽ ക്രേൻ ഉപയോഗിച്ച് ഇൻസ്റ്റലേഷനുകൾ നടത്തുന്ന ഫൺ ഗ്രൂപ്പ് എന്ന കമ്പനിയും, നടത്തിയ ഉദ്യമത്തിൽ നിന്നാണ് 'ഡിന്നർ ഇൻ ദി സ്കൈ' എന്ന ഗ്രൂപ്പിന്റെ തുടക്കം.

dinner-sky

സംഗതി സിംപിളാണ്. വുഡൻ പാനലിങ്ങിൽ തീർത്ത വിശാലമായ ഒരു ഊണുമേശ. കാസ്റ്റ് അയൺ കൊണ്ട് നിർമിച്ച അടിത്തറയും അതിൽ ബന്ധിപ്പിച്ച ഇരിപ്പിടങ്ങളും. സുതാര്യമായ പ്ലാസ്റ്റിക്ക് തുണി കൊണ്ടുള്ള മേൽക്കൂര. മേൽക്കൂരയിൽ രണ്ടു വശത്തും ഹുക്ക് നൽകിയിരിക്കുന്നു. എപ്പോഴും കൂടെയുള്ള ഭീമാകാരൻ ക്രെയിനിൽ ഈ കൊളുത്തുകൾ ബന്ധിപ്പിക്കുന്നു.

പിന്നെ നേരെ ആകാശത്തേക്ക്...നഗരമധ്യത്തിലോ, നദിക്കു മുകളിലോ, ചരിത്രസ്മാരകങ്ങൾക്കു സമീപമോ..എവിടെ വേണമെങ്കിലും ഈ ഊണുമേശ ചെന്നെത്തും. പിന്നെ അൽപനേരം ആകാശദൃശ്യം ആസ്വദിക്കാം. പിന്നെ ഹൃദ്യമായ സംഗീതത്തിന്റെ അകമ്പടിയോടെ ലോകത്തിലെ പ്രഗത്ഭരായ ഷെഫുമാരുടെ കൈപ്പുണ്യത്തിന്റെ രുചി തത്സമയം രുചിച്ചറിയാം.

dinner-in-sky



രാത്രിയായാൽ മേൽക്കൂരയിലുള്ള കസ്റ്റം ലൈറ്റുകൾ മിന്നിത്തിളങ്ങും. അൽപം കാല്പനികമായ ആംബിയൻസ് ആഗ്രഹിക്കുന്നവർക്ക് കാൻഡിൽ ലൈറ്റ് ഡിന്നറുണ്ട്. ആഘോഷരാവിനു ഡിസ്ക്കോ ലൈറ്റുകളും.


സംഗതി ഹിറ്റായതോടെ കഴിഞ്ഞ 11 വർഷം കൊണ്ട് ഇന്ത്യയടക്കം 45 രാജ്യങ്ങളിൽ ഡിന്നർ ഇൻ ദി സ്കൈ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.