Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നലെവരെ ഈ കെട്ടിടത്തിനെ ഞങ്ങൾ തിരിച്ചറിഞ്ഞില്ലലോ!

lifeguard-hotel ലോകത്തിൽ ആദ്യമായി, ടെൽഅവീവ് കടൽത്തീരത്തെ ഒരു ലൈഫ് ഗാർഡ് ടവർ, ആഡംബര ഹോട്ടൽ മുറിയായി മുഖം മിനുക്കിയിരിക്കുകയാണ്. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

ടെൽഅവീവ് കടൽത്തീരത്ത് വിരസമായി കടലിലേക്ക് കണ്ണുനട്ടുനിന്നിരുന്ന ആ നിറം മങ്ങിയ കെട്ടിടം സഞ്ചാരികൾ അവഗണിക്കുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ അതേ കെട്ടിടം നിന്നിരുന്ന സ്ഥലത്തിന് ചുറ്റും സഞ്ചാരികളുടെ ആൾക്കൂട്ടം. പലരും കൗതുകത്തോടെ സെൽഫിയെടുക്കുന്നു. പഴയ കെട്ടിടം നിന്നിരുന്ന സ്ഥാനത്ത് ഫ്രീക്കൻ ലുക്കിൽ പുതിയൊരു ഹോട്ടൽ ഗമയോടെ നിൽക്കുന്നു.
 


ലോകത്തിൽ ആദ്യമായി, ടെൽഅവീവ് കടൽത്തീരത്തെ ഒരു ലൈഫ് ഗാർഡ് ടവർ, ആഡംബര ഹോട്ടൽ മുറിയായി മുഖം മിനുക്കിയിരിക്കുകയാണ്. ഇസ്രയേലിനെ ഒരു സഞ്ചാരസൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ഉദ്യമം.

old-lifeguard-building

രണ്ടുനില സ്യൂട്ട് റൂം, ചൂടുവെള്ളം നിറയുന്ന ബാത്ടബ്, റൂം സർവീസ് തുടങ്ങി ഒരു പഞ്ചനക്ഷത്രഹോട്ടലിന്റെ ആഡംബര സൗകര്യങ്ങളാണ് ഇതിനകത്ത് ഒരുക്കിയിരിക്കുന്നത്. വൈദ്യുതിക്കായി സോളാർ പാനലുകളും മേൽക്കൂരയിൽ ഘടിപ്പിച്ചു. വുഡൻ പാനലുകൾ കൊണ്ട് തറയും മേൽക്കൂരയും അലങ്കരിച്ചു.

interiors

കസ്റ്റമൈസ്ഡ് ഫർണിച്ചറും തീംഡ് ലൈറ്റിംഗുമെല്ലാം അകത്തളത്തിനു മിഴിവേകുന്നു. ഒപ്പം ടെൽഅവീവിലെ ഫ്രിഷ്മാൻ കടൽത്തീരത്തിന്റെ മനോഹരദൃശ്യങ്ങളും ഇവിടെയിരുന്ന് ആസ്വദിക്കാം. ഒരു ഓൺലൈൻ മത്സരത്തിൽ വിജയികളായ 15 ദമ്പതികൾക്കായിരിക്കും ഈ ഹോട്ടൽ ആദ്യം ആതിഥ്യമൊരുക്കുക.

grafiti-outiside

പുറത്തെ ചുവരുകളിൽ ആരുടേയും ശ്രദ്ധ കവരുന്ന ഗ്രാഫിറ്റിയുമുണ്ട്. എഡ്ഗാർ റാഫേൽ എന്ന ഡിസൈനറാണ് ലൈഫ്ഗാർഡ് ടവറിന്റെ ഇങ്ങനെ മാറ്റിയെടുത്തത്.

Your Rating: