Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനെ വീടാക്കി മാറ്റണോ? ഈ ടിപ്സ് മറക്കരുത്!

decor-trend വീടിനെ വീടാക്കുന്നത് കർട്ടനും കിടക്കവിരികളും കാർപ്പറ്റും കുഷനുമൊക്കെ അടങ്ങുന്ന സോഫ്ട് ഫര്‍ണിഷിങ്ങാണ്.

∙ സോഫ്ട് ഫർണിഷിങ്ങാണ് വീടിന്റെ ആകര്‍ഷകത്വം കൂട്ടുന്നത്. വീടുപണി തുടങ്ങുമ്പോൾതന്നെ ഇതിനായി ഒരു തുക മാറ്റിവയ്ക്കുന്നതു നന്നായിരിക്കും.

∙ ചെറിയ മുറികൾക്ക് ബ്ലൈൻഡുകളും വലുപ്പം കൂടുതലുള്ള മുറികൾക്ക് കർട്ടനുമാണ് യോജിക്കുക. ചെറിയ ജനാലകൾക്കും ബ്ലൈൻഡുകൾ തന്നെയാണ് യോജിക്കുക.

curtain

∙ കനം കുറഞ്ഞ വെൽവെറ്റ് തുണികൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത് കർട്ടനും കുഷനും സോഫയ്ക്കുമെല്ലാം ഒരുപോലെ യോജിക്കും. വില അൽപം കൂടുതലാണ് എന്നുമാത്രം.

Curtain

∙ മുറിക്ക് ലക്ഷ്വറി ലുക്ക് നൽകാൻ ഗോൾഡ്, സിൽവർ തുടങ്ങിയ നിറങ്ങൾ ചേരും. കുറഞ്ഞത് ഒരു കുഷനെങ്കിലും ഈ നിറത്തിൽ നൽകിയാൽ മതി.

∙ കറുപ്പ്, ക്രീം, റോയൽ ബ്ലൂ, കോഫി ബ്രൗൺ എന്നിങ്ങനെ ആഴം തോന്നുന്ന നിറങ്ങളെല്ലാം ഗോൾഡന്റെ ഷേഡുകൾക്കൊപ്പം ഉപയോഗിക്കാം.

∙ ഒരു കർട്ടൻ മാത്രമേ ഉള്ളുവെങ്കിൽ അതിന്റെ അടിഭാഗം കട്ടി കുറ‍ഞ്ഞ (sheer) തുണികൊണ്ട് നിർമിക്കുക. കർട്ടന്റെ അടിഭാഗത്തുകൂടി പ്രകാശം കയറും, അതേസമയം മുറിയിലേക്കുള്ള കാഴ്ച മറയുകയും ചെയ്യും.

∙ റഗ്, കാർപെറ്റ് എന്നിവ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് വാക്വം ക്ലീൻ ചെയ്ത് പൊടി ഒഴിവാക്കണം.

curtain-7

∙ പൊതുവായ മുറികളിൽ ഇന്നർ/ ഔട്ടർ കർട്ടനുകളുടെ വേർതിരിവ് ആവശ്യമില്ല. കനം കുറഞ്ഞതു മതി.

∙ വിലകൂടിയ തുണി കൊണ്ട് കർട്ടൻ നിർമിക്കാൻ സാമ്പത്തികശേഷി അനുവദിക്കുന്നില്ലെങ്കിൽ രണ്ടുതരം കർട്ടനുകളുടെ കോംബിനേഷനാക്കുക. വിലകൂടിയ തുണി നടുവിലും വില കുറഞ്ഞ തുണി വശങ്ങളിലും നൽകി ബാലൻസ് ചെയ്യാം. മുറിക്ക് ലക്ഷ്വറി ലുക്ക് കിട്ടുകയും ചെയ്യും.

∙ സുഗന്ധമുള്ള മെഴുകുതിരികളും സ്റ്റാൻഡുകളും അകത്തളം ആകർഷകമാക്കാൻ ഉപയോഗിക്കാം. മുറിയുടെ തീം അനുസരിച്ചാകണം സ്റ്റാൻഡിന്റെ ആകൃതി.

home-decor-furniture

∙ ബാത്റൂമിലെ ഐലിറ്റ് കർട്ടന്റെ വളയങ്ങൾ ലോഹം കൊണ്ടാണെങ്കിൽ തുരുമ്പു പിടിക്കാന്‍ സാധ്യതയുണ്ട്. പ്ലാസ്റ്റിക് വളയങ്ങള്‍ ആണ് നല്ലത്.

∙ ഇരിപ്പിടത്തിന്റെയായാലും കട്ടിലിന്റെയായാലും കാലിന്റെ ഉയരം കൂടുന്നതും കുറയുന്നതും അസൗകര്യമുണ്ടാക്കും. ഒന്നേകാൽ – ഒന്നര അടിയിൽ കൂടേണ്ട ഉയരം.

bed-furnishing

∙ കട്ടിലിന്റെ അടിയിൽ സ്റ്റോറേജ് സംവിധാനമുള്ളതാണെങ്കിൽ വളരെ നല്ലത്. ഓരോ മുറിയിലേക്കുമുള്ള കിടക്കവിരികൾ, ബെഡ് സ്പ്രെഡുകൾ, കുഷനുകൾ, കർട്ടനുകൾ ഇവയെല്ലാം അതാതു മുറിയിലെ കട്ടിലിലെ സ്റ്റോറേജിനുള്ളിൽ അടുക്കി സൂക്ഷിക്കാം.

∙ ദിവസത്തിന്റെ തുടക്കത്തിൽതന്നെ കട്ടിൽ വിരിച്ചിടാൻ ശ്രദ്ധിക്കണം. എന്നും ബെഡ്സ്പ്രെഡ് വിരിക്കാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ഒരു റണ്ണർ മതി മുറിയുടെ മനോഹാരിത കൂട്ടാൻ.

∙ ഉയർന്ന ബാക്കുള്ള കസേരകൾ ഇരിക്കാന്‍ കൂടുതൽ സുഖപ്രദമാണ്. ഇത്തരം കസേരകൾ വെറും ഇരിപ്പിടം എന്നതിലുപരി ഒരു കലാസൃഷ്ടിയായിക്കൂടി പരിഗണിക്കാം. ഏതെങ്കിലും ഒരു കോർണറോ ഫോയറോ കിടപ്പുമുറിയുടെ ഒരു ഭാഗമോ ഹൈലൈറ്റ് ചെയ്യാനും ഇത്തരം കസേരകൾ ഉപയോഗിക്കാം.

furnishing-trends-sofa

∙ പ്രിന്റ് ഉള്ള വോള്‍പേപ്പറുകൾ മുറിക്ക് ക്ലാസിക് ലുക്ക് നൽകും. മുകളിൽ പെയിന്റ് ചെയ്ത് നിറം മാറ്റാവുന്ന വോൾപേപ്പറുകളും ഇപ്പോള്‍ വിപണിയിൽ ഉണ്ട്.

∙ സ്ഥിരമായി ആളുകൾ താമസിക്കാത്ത വീടുകളിൽ കര്‍ട്ടൻ ഇടുന്നതിനു പകരം ബ്ലൈൻഡുകളാണ് അനുയോജ്യം. കർട്ടനേക്കാൾ പരിചരണം കുറവുമതി ബ്ലൈൻഡിന്. പൊടി അടിയുന്നതും കുറവായിരിക്കും.

∙ പഴയ കസേരകളും സോഫകളും കളയേണ്ടതില്ല. പകരം അപ്ഹോൾസ്റ്ററി മാറ്റി പുതുക്കിയെടുക്കാം.

∙ പഴയ സോഫകളുടെയും കസേരകളുടെയും കൈ തടികൊണ്ടായിരിക്കും. അപ്ഹോൾസ്റ്ററി ചെയ്ത് ഇതു മറച്ചാൽ പൂർണമായും പുതുമ അനുഭവപ്പെടും.

sofa-furnishing-trends

∙ മൾട്ടിപർപ്പസ് സോഫകളാണ് ചെറിയ വീടുകൾക്കും വാടകയ്ക്കു താമസിക്കുന്നവർക്കും യോജിക്കുക. സോഫ ആവശ്യാനുസരണം കിടക്ക ആക്കി മാറ്റാമെന്നതാണ് ഗുണം.

∙ കർട്ടൻ റോഡുകൾക്കും മുറിയുടെ ഭംഗിയിൽ നിർണായക പങ്കുവഹിക്കാനാകും. തടി, മെറ്റൽ എന്നിവകൊണ്ടുള്ള കർട്ടൻ റോഡുകൾ ട്രെഡീഷനൽ ഇന്റീരിയറിനു യോജിക്കും. മോഡേൺ അകത്തളങ്ങൾക്ക് ഗ്ലാസും സ്റ്റീലുമെല്ലാം നല്ലതാണ്.

കടപ്പാട്: ബീന ശ്രീകുമാർ

design.beena,

തിരുവനന്തപുരം

designbeena@gmail.com