Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൈനിങ് ഷോ

dining-makeover പുതുമയേറിയ ക്രോക്കറി ഷെൽഫും സ്പോട്ട് ലൈറ്റിങ്ങുമാണ് ഊണുമുറിയെ ആകർഷകമാക്കിയ ഘടകങ്ങൾ.

നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കണമെങ്കിൽ ഊണുമുറിക്കും വേണം ഒരു 'ഗെറ്റപ്പ്'. നാലു ചുവരുകൾക്കകത്തെ വിരസത മാറ്റി മുറിക്ക് ആഡംബരം കൊണ്ടുവരാൻ സഹായിച്ചത് വെനീറും മറൈൻ പ്ലൈയും പിന്നെ ഗ്ലാസും. മൂന്ന് യൂണിറ്റ് ആയാണ് ക്രോക്കറി ഷെൽഫിന്റെ ഡിസൈൻ. ഇളം മഞ്ഞ നിറത്തിലുള്ള പ്ലാനിലാക് ഗ്ലാസ്സ് ആണ് ഭിത്തിക്കും പാനലിങ്ങിനും ഇടയിൽ കൊടുത്തിരിക്കുന്നത്. 

വെനീർ ഒട്ടിച്ച് പോളിഷ് ചെയ്ത് അതിലൂടെ സ്‌റ്റീൽ സ്ട്രിപ്പുകൾ കടത്തിവിട്ടാണ് മേശയുടെ മുകൾഭാഗത്ത് സീലിങ് ആകർഷകമാക്കിയിരിക്കുന്നത്. അവിടെയുമുണ്ട് പ്ലാനിലാക് ഗ്ലാസിന്റെ സാന്നിധ്യം. അതിനുപകരം അക്രിലിക്കും കൊടുക്കാം.

final-view

ഊണുമേശയ്ക്കു താഴെയായി കാർപറ്റും മാർബിളിന്റെ ബോർഡറും കൊടുത്തിട്ടുണ്ട്. വാഷ്ഏരിയയിൽ ടൈൽ കൊടുത്തു മനോഹരമാക്കി. പുറത്തേക്ക് കടക്കുന്ന ജനലിന് കർട്ടൻ കൊടുത്ത് അഴകുവരുത്തി. പ്രകാശ സ്രോതസ്സുകൾ പുറത്തു കാണാത്ത കോവ് ലൈറ്റിങ്ങും എൽഇഡി സ്പോട്ട് ലൈറ്റിങ്ങും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഷെൽഫിന് അടിഭാഗത്ത് 20 സെമീ ഉയരത്തിൽ താഴേക്ക് വെളിച്ചം ചൊരിയുന്ന സ്പോട്ട് ലൈറ്റുകളും കൊടുത്തിട്ടുണ്ട്.

Design

ജൂഡ്‌സൺ പീറ്റർ 

ജൂഡ്‌സൺ അസോഷ്യേറ്റ്സ്, കൊച്ചി 

email- judsonasso@gmail.com