Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോൾ കുഞ്ഞല്ല, കുഞ്ഞ് റൂം വേണ്ട

x-default കുട്ടികൾ അൽപം മുതിർന്നാൽ അവര്‍ക്കായി ഒരു മുറി ഒരുക്കണം. എന്നാൽ അതിന് ഒരു കിഡ്സ് റൂമിന്റെ സ്വഭാവമാകുകയുമരുത്.

സോക്സ് എവിടെ, പുസ്തകങ്ങളെവിടെ... തുടങ്ങി വീട്ടിലെ താരത്തെ രാവിലെ സ്കൂൾ ബസ് കയറ്റി വിടുന്നതുവരെ തുടരുന്ന ബഹളങ്ങൾക്ക് കൈയും കണക്കുമില്ല. കുട്ടികൾ അൽപം മുതിർന്നാൽ അവര്‍ക്കായി ഒരു മുറി ഒരുക്കണം. എന്നാൽ അതിന് ഒരു കിഡ്സ് റൂമിന്റെ സ്വഭാവമാകുകയുമരുത്.

∙കുട്ടികൾ വലുതാകുമ്പോൾ ഇവർ ചെറുപ്രായത്തിൽ ഉപയോഗിച്ച കളിപ്പാട്ടങ്ങളായിരിക്കും മുറിയിലെ പ്രധാന വില്ലൻമാർ. ഇവയിൽ പ്രിയപ്പെട്ടവയെ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാം. ഉപയോഗ യോഗ്യമായവ കുടുംബത്തിലെ ചെറിയ കുട്ടികൾക്കു നൽകാം.

kid room

∙ ശുദ്ധവായുവും വെളിച്ചവും കിട്ടുന്നിടത്ത് സ്റ്റഡി ഏരിയ സെറ്റ് ചെയ്യാം. സ്റ്റഡി ടേബിളും കസേരയും തിരഞ്ഞെടുക്കുമ്പോൾ അമ്മയ്ക്കോ ട്യൂഷൻ ടീച്ചർക്കോ ഇരുന്നു പഠിപ്പിക്കാൻ കൂടി പാകത്തിന് വലുപ്പമുള്ള മേശ തിരഞ്ഞെടുക്കുക.

∙ ലൈറ്റിങ് നൽകുമ്പോൾ ടേബിളിന് മുകളിൽ ബ്രൈറ്റ് ലൈറ്റ് നൽകാം. ഇരുണ്ട വെളിച്ചത്തിൽ കുട്ടികളെ പഠിക്കാൻ അനുവദിക്കരുത്. ഒരു നൈറ്റ് ലൈറ്റ് കൂടി കുട്ടികളുടെ മുറിയിൽ നിർബന്ധമാണ്.

kid room-11-12

∙ ആൺകുട്ടികളാണെങ്കിൽ അവരുടെ ഷട്ടിൽ ബാറ്റ്, ക്രിക്കറ്റ് ബാറ്റ്, ക്യാപ് തുടങ്ങിയവ ചുമരിൽ തൂക്കാനുള്ള സൗകര്യം ചെയ്യാം. പെൺകുട്ടികളുടെ മാലകളും വളകളും സൂക്ഷിക്കാൻ ചുമരിൽ സൗകര്യം നൽകാം.

∙ മുറിയുടെ ഒരു ഭാഗം കുട്ടികളുടെ ക്രിയേറ്റിവിറ്റിക്കായി വിട്ടു നൽകാം. ഈ ഭാഗത്തെ ചുമരിൽ പൊസിറ്റീവ് ക്വട്ടേഷൻസ് ഒട്ടിച്ചു വയ്ക്കാം, അവർ വരച്ച ചിത്രങ്ങൾ തൂക്കാം. ഇവിടെ വാട്ടർ കളറിങ്ങോ, മഡ് ഗെയിംസോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചെയ്യട്ടെ.

kids-room

∙ നിലത്തുനിന്നും ഉയർ‌ന്നു നിൽക്കുന്ന ബെഡുകളോ, ചെറിയ കട്ടിലുകളോ കുട്ടികൾക്കായി തിരഞ്ഞെടുക്കാം. രണ്ടു തട്ടുള്ള കട്ടിലുകൾ വാങ്ങുകയാണെങ്കിൽ, പിന്നീട് അഴിച്ച് രണ്ട് കട്ടിലായി ഉപയോഗിക്കാൻ കഴിയുന്നവ വാങ്ങുക. വശങ്ങളിൽ സുരക്ഷയ്ക്കായി ഗ്രില്ലുകൾ ഉള്ളവയായാൽ കുട്ടി താഴെ വീഴുമോ എന്ന ഭയവും വേണ്ട.

kids-room

∙ അരികുകൾ കൂർത്ത അലമാരകളും ഫർണിച്ചറുകളും മുറികളിൽ നിന്ന് ഒഴിവാക്കണം. ഫ്ലവർവേസുകളും മറ്റ് അലങ്കാര വസ്തുക്കളും ഈ മുറിയിൽ വേണ്ട.

∙ കുഞ്ഞുങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, അവരുടെ ബാഗ്, പുസ്തകം തുടങ്ങിയവ വാൾഡ്രോബിലെ ഉയരം കുറഞ്ഞ തട്ടുകളിൽ വയ്ക്കുക. മരുന്നുകളും മറ്റും കുട്ടികൾക്ക് കൈയെത്താത്ത ലോക്കുകളുള്ള തട്ടിൽ വയ്ക്കുക.

∙ ചെറിയ മുറികളാണെങ്കിൽ ഇളം നിറങ്ങൾ വേണം ചുമരുകൾക്ക് നൽകാൻ. മുറിക്ക് വലുപ്പം തോന്നിക്കും. ലൈറ്റ് പിങ്ക്, പർപ്പിൾ എന്നിവയാണ് പെൺകുട്ടികളുടെ റൂമിന് ഇണങ്ങുന്ന നിറങ്ങൾ. നീലയും ചുവപ്പുമാണ് ആൺകുട്ടികൾക്ക് പ്രിയപ്പെട്ടത്. ചുവപ്പു പോലെയുള്ള കടും നിറങ്ങൾ നൽകുമ്പോൾ ഒരു ചുമരിൽ മാത്രമായി ഒതുക്കണം.

∙ കുട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങളറിയാൻ ഒരു ഗ്രോ ചാർട്ട് റൂമിൽ വയ്ക്കാം. കുട്ടിയുടെ പൊക്കവും തൂക്കവും എല്ലാ മാസവും ഇതിൽ കൃത്യമായി രേഖപ്പെടുത്താം.

∙ മുറിയുടെ ഒരു മൂലയിൽ ആക്ടിവിറ്റി ടേബിൾ നൽകാം. കുട്ടികളിൽ ബുദ്ധിവികാസം ഉണ്ടാക്കുന്ന ഗെയിമുകൾ ഈ മേശയിൽ സജ്ജീകരിക്കാം.

∙ ബാത്റൂമുകളിൽ കുട്ടിയുടെ ബ്രഷും പേസ്റ്റുമൊക്കെ വയ്ക്കാൻ, കൈ എത്തുന്ന ഉയരത്തിൽ കബോർഡ് വയ്ക്കണം. പിന്നീട് മാറ്റാവുന്ന രീതിയിലുള്ളതായിരിക്കണം ഇത്.