Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധപ്രതിമകൾ- ഇപ്പോൾ വീട്ടിലെ താരം!

budha-theme-trend ബുദ്ധനെ കണികണ്ടുണരുന്നതിനുള്ള വകയൊരുക്കുകയാണ് ഇന്റീരിയർ ഡിസൈനിങ്ങിലെ പുത്തൻ ട്രെൻഡ്.

ബോധി വൃക്ഷച്ചോട്ടിൽ കണ്ണുകളടച്ച് ധ്യാനിച്ചിരിക്കുന്ന ബുദ്ധൻ. മനസ്സിന് ഏറെ ശാന്തിയും ഉന്മേഷവും പകരുന്ന ഈ ദൃശ്യം ദിവസവും കാണാൻ കഴിഞ്ഞാലോ? എല്ലാ ദിവസവും ഉന്മേഷഭരിതമാകുമെന്നു തീർച്ച. ദിനവും ബുദ്ധനെ കണികണ്ടുണരുന്നതിനുള്ള വകയൊരുക്കുകയാണ് ഇന്റീരിയർ ഡിസൈനിങ്ങിലെ പുത്തൻ ട്രെൻഡ്. നല്ലൊരു വീട് പണിതാൽ അത് അലങ്കരിക്കാൻ ഏറെ പണിപ്പെടും ഇന്നത്തെ തലമുറ. 

പെയിന്റിങ്ങുകൾ, ഇൻഡോർ പ്ലാന്റുകൾ, ആന്റിക്ക് വസ്തുക്കൾ, തുടങ്ങിയവ കൊണ്ട് വീടിന്റെ അകത്തളങ്ങൾ അലങ്കരിക്കുന്ന പതിവ് മാറിത്തുടങ്ങി. പകരം, ഫെൻഷൂയി പ്രതിമകളും ഗണപതീ വിഗ്രഹങ്ങളും സ്ഥാനം പിടിച്ചു. ഇപ്പോഴിതാ ആ ട്രെൻഡും മാറിക്കഴിഞ്ഞു. ഇപ്പോൾ അകത്തളങ്ങളെ അലങ്കരിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് ബുദ്ധപ്രതിമകളാണ്. കണ്ണുകളടച്ച് ധ്യാനത്തിലിരിക്കുന്ന ബുദ്ധൻ, വെള്ളച്ചാട്ടത്തിനു കീഴെ ചിന്താനിമഗ്നനായിരിക്കുന്ന ബുദ്ധൻ, വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന ബുദ്ധൻ, സാരോപദേശം ചെയ്യുന്ന ബുദ്ധൻ തുടങ്ങി, ബുദ്ധ പ്രതിമകളിലെ വൈവിധ്യങ്ങൾ നിരവധി. 

decor-interior

ലീവിംഗ് റൂം, ഡൈനിംഗ് റൂം, ബെഡ് റൂം, ഹാൾ തുടങ്ങി, അടുക്കയുടെ ജനലഴികളോട് ചേർന്ന് വരെ ബുദ്ധൻ സ്ഥാനം പിടിച്ചു കഴിഞ്ഞു. മുപ്പത് സെന്റീമീറ്റർ മുതൽ മൂന്നടി ഉയരമുള്ള ബുദ്ധപ്രതികൾ വരെ സാധാരണയായി വീടുകളുടെ അകത്തളങ്ങൾ അലങ്കരിക്കുന്നതിനായി വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നു. മാർബിൾ, മരം, ബ്രാസ്, കോപ്പർ തുടങ്ങിയ വിവിധ വസ്തുക്കളിൽ ബുദ്ധ വിഗ്രഹം ലഭ്യമാണ്. 

budha-themed-statue

ബുദ്ധ വിഗ്രഹങ്ങൾക്ക് പുറമെ, ബുദ്ധന്റെ പെയിന്റിംഗുകൾ, ഗ്ളാസ് വർക്കുകൾ, ഗ്ളാസ് പെയിന്റിംഗുകൾ എന്നിവയും ലഭ്യമാണ്. ശാന്ത രൂപനായ ബുദ്ധവിഗ്രഹം വീട്ടിൽ വയ്ക്കുന്നത് വീട്ടിൽ പൊസിറ്റീവ് എനർജി നിറയ്ക്കും എന്നാണ് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്. ബോൺസായി മരങ്ങൾക്കു കീഴെ വച്ച വിഗ്രഹങ്ങളും ഇന്ന് ഏറെ പ്രചാരത്തിലുണ്ട്. ആഗ്രഹം തീർക്കാൻ എന്ന പോലെ വീട്ടിലെ പ്രധാന മുറിയിൽ ഒരു വലിയ ബുദ്ധ വിഗ്രഹം വയ്ക്കുന്നവർ മുതൽ, വീട് മുഴുവനുമായി ബുദ്ധൻ തീമിൽ അലങ്കാരം ചെയ്യുന്നവർ വരെയുണ്ട്. 

budha-painting-decor-interior

600 രൂപ മുതലാണ് ബുദ്ധ വിഗ്രഹങ്ങളുടെ വില ആരംഭിക്കുന്നത്. ഉപയോഗിക്കുന്ന മെറ്റിരിയലിനും വലുപ്പത്തിനും അനുസൃതമായി വില വ്യത്യാസപ്പെട്ടിരിക്കും. 2000  രൂപ മുതൽ 30000 രൂപ വരെ വിലമതിക്കുന്ന ബുദ്ധ പ്രതിമകൾ മെട്രോ നഗരങ്ങളിൽ എളുപ്പത്തിൽ വിറ്റുപോകുന്നു . ഇതിൽ തന്നെ കോപ്പർ ഷെയ്ഡ് ഉള്ള പ്രതിമകൾക്കാണ് ആരാധകർ ഏറെ. 

budha-statue-decor

വീടിന്റെ ലിവിങ് റൂമിനെ ആകർഷകമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ബുദ്ധ പെയിന്റിംഗുകൾ ആണ്. പ്ലെസന്റ് കളറുകളിലാണ് ഇവ കൂടുതലായും വിറ്റഴിക്കപ്പെടുന്നത്. ഗോവണികളുടെ വശങ്ങളിൽ കൂടുതലായും ഇത്തരം ചിത്രങ്ങൾ സ്ഥാനം പിടിക്കുന്നു. പൊസിറ്റീവ് എനർജി പകരുന്നവ തന്നെയാണ് ഈ ചിത്രങ്ങൾ എന്ന് വീട്ടിലെ താമസക്കാർ വിലയിരുത്തുന്നിടത്താണ് അലങ്കാര ബുദ്ധന്റെ വിജയം...

Read more on ബുദ്ധ ചൈതന്യം നിറയുന്ന വീട് Budha Theme Interior