Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ബ്രഷും അൽപം പെയിന്റും തരൂ!

wallpaper-painting-artists വോൾപേപ്പറാണെന്നു തോന്നിക്കുംവിധം ഭിത്തിയിൽ ചിത്രങ്ങൾ വരയ്ക്കുന്നു മണിയും കൂട്ടരും..

എവിടെനിന്നു വാങ്ങി ഈ വോൾപേപ്പർ എന്ന ചോദ്യം കോഴിക്കോടുള്ള ശ്രീജിത്ത് പലതവണ അഭിമുഖീകരിച്ചിട്ടുണ്ട്. വോൾപേപ്പർ ഒട്ടിച്ചതുപോലെ പൂർണതയുള്ള, പുതിയ വീട്ടിലെ സ്വീകരണമുറിയുടെ ഭിത്തി ഒരു ചിത്രകാരന്റെ സൃഷ്ടിയാണെന്ന് ശ്രീജിത്ത് പറയുമ്പോൾ കേൾക്കുന്നവർ വിശ്വസിക്കില്ല. കോഴിക്കോടുള്ള മാജിക് ഡെക്കോസിലെ മണി, റിജേഷ്, ദിനേശ്, ബൈജു എന്നിവരാണ് ഈ ഭിത്തിയിൽ അദ്ഭുതം സൃഷ്ടിച്ചത്. ഫൈൻ ആർട്ടിൽ ബിരുദം നേടിയ ഈ ചെറുപ്പക്കാർ സാധാരണ ഭിത്തിയിൽ അടിക്കുന്ന പെയിന്റും ബ്രഷും ഉപയോഗിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.

wallpaper-painting

വീടിന്റെ നിറത്തോടു യോജിക്കുന്ന അടിസ്ഥാനനിറം ഉപയോഗിച്ച് ഭിത്തി ഒരുക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനുമുകളിൽ ഇഷ്ടമുള്ള ഡിസൈൻ വരച്ചു ക്ലിയർ കോട്ട് അടിക്കുന്നു. സിൽവറും ഗോൾഡും ഉൾപ്പെടെ എല്ലാ നിറങ്ങളും ചിത്രം വരയ്ക്കാൻ ഉപയോഗിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ നിറങ്ങൾ വേണമെങ്കിൽ അതുമാകാം. 

അക്രിലിക്, ഇമൽഷൻ പെയിന്റുകളാണ് ഉപയോഗിക്കുന്നത്. വോൾപേപ്പർ ഫിനിഷ് മാത്രമല്ല മാർബിൾ, ഗ്രാനൈറ്റ്, വെട്ടുകല്ല് എന്നിങ്ങനെ എല്ലാത്തരം സ്‌റ്റോണുകളുടെ ഫിനിഷും ഈ നാൽവർ സംഘം ചെയ്തുകൊടുക്കും. സീലിങ്ങിൽ ആകാശം വരച്ചുകൊടുക്കുന്നതിലും വിദഗ്ധരാണ് ഇവർ. പെയിന്റിന്റെ ചെലവ് ഉൾപ്പെടെ ചതുരശ്രയടിക്ക് 110 -120 രൂപയാണ് ഈടാക്കുന്നത്.

wall-paining-trends

വോൾപേപ്പർ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പൊളിഞ്ഞിളകലും മാറ്റി പുതിയത് പതിപ്പിക്കാനുള്ള ബുദ്ധിമുട്ടുമൊന്നും ഇതിനില്ല എന്നാണ് ഇവരുടെ അവകാശവാദം. ചെലവും കുറവാണ്.

ഇഷ്ടമുള്ളപ്പോൾ മുകളിൽ സാധാരണ പെയിന്റ് അടിക്കാം. മങ്ങില്ല, സാധാരണ ഭിത്തിയിലേതുപോലെ തുടച്ചു വൃത്തിയാക്കാം തുടങ്ങിയ ഗുണങ്ങളുമുണ്ട്.

email- magicdecoscalicut@gmail.com

Read more on Interior Design Trends HomeDecor