Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ വീട്ടിലും വേണ്ടേ ഇതുപോലെ ഒരു ബാത്റൂം!

x-default നിങ്ങളുടെ വീട്ടിലും വേണ്ടേ ഒരു ഡിസൈനർ ബാത്റൂം? അറിയാം ചില പൊടിക്കൈകൾ...

നിറത്തിലാണ് പ്രസരിപ്പ് 

ബാത്റൂമിന്റെ നിറം എന്തുമായിക്കൊള്ളട്ടെ, ഏതാനും ചില കടുംഷേഡുകൾ കൂടിവച്ച് ചെറിയ ഒരുഭാഗം ഹൈലൈറ്റ് ചെയ്യുക. വൃത്തിയും ആഡംബരവുമുള്ള ബാത്റൂമിന് വെള്ളനിറം നന്നായി ചേരും. അതിനോടൊപ്പം  ഓറഞ്ചിന്റെയോ ചുവപ്പിന്റെയോ പോലെ ഏതാനും കടുംഷേഡുകളുള്ള ഏരിയ കൂടി കൊണ്ടുവരാനായാൽ ബാത്റൂമിന്റെ പകിട്ട് കൂടും. ബാത്റൂമിലെ പ്രകാശത്തിന്റെ- സ്വാഭാവിക വെളിച്ചത്തിന്റെയും കൃത്രിമ വെളിച്ചത്തിന്റെയും- തോത് കൂടി നോക്കിയിട്ടു വേണം നിറങ്ങൾ തീരുമാനിക്കാൻ.

bathroom

 

ചുവരുകൾ സംസാരിക്കട്ടെ

ടൈൽ കൊണ്ട് ചുവരിൽ മന്ത്രജാലം തീർക്കുന്നതും ബാത്റൂമിനെ വ്യത്യസ്തമാക്കും. കണ്ണുകൾക്ക് വിരുന്നു നൽകുന്ന, വലിയ ചിത്രങ്ങൾ ബാത്റൂമിനെ തീർച്ചയായും ഗ്ലാമറസ് ആക്കും! അവ കൂടുതൽ കാലംനിലനിൽക്കുമെന്ന് മാത്രമല്ല, വളരെ പ്രയോഗികവുമാണ്. വിനൈൽ കോട്ടിങ് ഉള്ള വോൾപേപ്പറുകളും പ്രയോഗിക്കാവുന്നതാണ്. സ്പോട് ലൈറ്റിങ്ങിൽ അവ തിളങ്ങും.

bathroom

മിറർ ഇഫക്ട്

bathroom-trend-1

ഏതു മുറിയാണെങ്കിലും കണ്ണാടികൾ അതിനൊരു സൗന്ദര്യം വരുത്തും. ബാത്റൂമിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സാധാരണ ചുവരിൽ വയ്ക്കുന്ന കണ്ണാടിക്കു പകരം മുഴുനീളൻ കണ്ണാടി പരീക്ഷിച്ചു നോക്കൂ! ബാത്റൂം അടിമുടി മാറും! ഡ്രസ്സിങ്ങിനും ഉപയോഗിക്കാൻ കഴിയും.

പച്ചപ്പിനെ കൊണ്ടുവരാം

main-bathroom

സ്‌പേസ് ഉള്ള ബാത്റൂം ആണെങ്കിൽ ചട്ടിയിൽ ചെടികൾ വയ്ക്കുന്നത് ബാത്റൂമിനകത്തെ വായുവിനെ ശുദ്ധീകരിക്കുക മാത്രമല്ല, നിറവും പ്രസരിപ്പും അകത്തു കൊണ്ടുവരികയും ചെയ്യും.

ഫോസെറ്റിൽ ലേറ്റസ്റ്റ് സ്‌റ്റൈൽ

bathroom-innovation

തിളങ്ങുന്ന സ്‌റ്റീലിലും ആന്റിക് ഫിനിഷിലുമെല്ലാം ഫോസറ്റുകൾ ലഭ്യമാണിന്ന്. കന്റംപ്രറി ഗ്ലാസ് വാഷ്ബേസിനാണെങ്കിൽ നേർത്തുമെലിഞ്ഞ സ്പോട്ടുകളായിരിക്കും ചേരുക. ട്രഡീഷണൽ സ്‌റ്റൈൽ ബാത് ഏരിയയ്‌ക്കൊപ്പമാണെങ്കിൽ നിക്കൽ നിറമുള്ള ആന്റിക് ഫിനിഷ് ടാപ്പ് ആയിരിക്കും കൂടുതൽ ഭംഗി.

ട്രെൻഡി വാഷ്ബേസിൻ

bathroom-chennai

മാർബിൾ, സ്‌റ്റോൺ, സെറാമിക്, മെറ്റൽ എന്നിവയിൽ ട്രെൻഡി ബൗളുകൾ സ്വന്തമാക്കിയാൽ ബാത്റൂം അടിപൊളിയാക്കാം. കുറച്ചുകൂടി ആഡംബരം ആഗ്രഹിക്കുന്നവർക്ക് കോപ്പർ ബൗളുകളും ആവാം. ഒന്നിന് പകരം രണ്ടു ബൗളുകൾ വയ്ക്കുന്നതും സ്‌റ്റൈൽ ആണേ..

Read more on Bathroom Trends Bathroom Plans