Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ സമാധാനം വേണോ? ഇത് പരീക്ഷിക്കൂ!

happy family ഇന്റീരിയറിൽ സന്തോഷം നിറയ്ക്കാനുള്ള വഴികൾ...

തിരക്കുപിടിച്ച ജീവിതപ്പാച്ചിലിൽ ശാന്തിയും സ്വസ്ഥതയും തരാൻ കഴിയുന്നതാകണം അകത്തളങ്ങൾ...

വെളുത്തനിറം പ്രാധാന്യത്തോടെ ഏതെങ്കിലും സ്ഥലങ്ങളിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് മനസ്സിന് കുളിർമ തരും. വെളുത്ത കാർപറ്റോ, വെളുത്ത കുഷനുകളോ, വെളുത്ത ഭിത്തികളോ..അങ്ങനെ വീട്ടുകാർക്കിഷ്ടമുള്ള എന്തെങ്കിലും ആവാം അത്...

പ്രിയമാം ഇടം

Vastu-and-avoid-the-things

മഴ കണ്ടിരിക്കാനോ പാട്ടുകേട്ട് ഇരിക്കാനോ വെറുതെ ചിന്തകളിൽ ആഴ്ന്നിറങ്ങാനോ പറ്റിയ ഒരുമൂല ബെഡ്‌റൂമിലോ മറ്റോ സൃഷ്ടിച്ചെടുക്കാം. ഇത്തരം നിമിഷങ്ങൾ പിന്നീട് വളരെ പ്രിയപ്പെട്ടതായി മനസ്സിൽ നിൽക്കുന്നവയാണ്. അതുകൊണ്ട്, അത്തരം സ്വകാര്യനിമിഷങ്ങൾക്ക് ഒരിടം ഒരുക്കാം. ഇവിടെ ഇലക്ട്രോണിക് ഉപകാരങ്ങൾ വേണ്ടേവേണ്ട.

ചെടികൾ, പൂക്കൾ, മോട്ടിഫ്

x-default

തിരക്കിൽനിന്നു ഒഴിഞ്ഞ് വീട്ടിലെത്തുമ്പോൾ സുഗന്ധമുള്ള പൂക്കൾ, ചെടികൾ, പഴങ്ങൾ എന്നിവയുടെ പാറ്റേണുകളോ ഡിസൈനോ ഒക്കെ കാണുന്നത് മനസ്സിന് ആശ്വാസം തരുന്നവയാണ്. ചില ഫർണിഷിങ്ങുകളിൽ അത്തരം ഡിസൈൻ കൊണ്ടുവരാം.

ഓർഗാനിക് ആക്സസറികൾ

x-default

പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് വീട്ടിൽനിന്നു തുടങ്ങേണ്ട ചിന്താഗതിയാണ്. പേപ്പർ, തുണി, നാരുകൾ തുടങ്ങി ജൈവ വസ്തുക്കളിൽനിന്നു നിർമിക്കുന്ന അലങ്കാരങ്ങൾ വീടിനകത്ത് ചിലതെങ്കിലും ഉണ്ടാവുന്നത് നന്ന്. പ്രകൃതിയെ സ്നേഹിക്കുന്നതിൽ പങ്കാളികളാണെന്ന് തീർച്ചയായും അഭിമാനിക്കാം.

നാച്വറൽ ലുക് 

luxury-house-interior

പെയിന്റും സിമന്റും ഇല്ലാതെ ചില ഭിത്തികളെങ്കിലും ചെയ്തുനോക്കൂ...അനുഭവിച്ചറിയാം ആ നാച്വറൽ ഫീലിങ്. ഇഷ്ടികകളുടെ സ്വാഭാവിക സൗന്ദര്യവും റസ്റ്റിക് ലുക്കും ജീവിതത്തിലും പ്രചോദനം തരും.

പുതിയ ചെടികൾ

garden-design

ആരോഗ്യകരമായ മനസ്സിന്റെ പ്രതിഫലനമാണ് നല്ലൊരു പൂന്തോട്ടം. പൂക്കൾക്കും വീടിനകത്തു ഈ മാജിക് കൊണ്ടുവരാൻ കഴിയും....

Read more on Interior Decoration Tips