Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി പകുതി സമയം കൊണ്ട് വീട് വൃത്തിയാക്കാം!

house cleaning tips ഇൗ ശീലങ്ങള്‍ കൊണ്ട് നിങ്ങളുടെ വീടിനെ വൃത്തിയാക്കാനും കൂടുതല്‍ സമയം ലാഭിക്കാനും സാധിക്കും...

വീട് വൃത്തിയാക്കുന്നത് എല്ലാവരെയും സംബന്ധിച്ച് ഒരു ഭാരിച്ച ജോലിയാണ്. എല്ലാ ആഴ്ചയും വീട് വൃത്തിയാക്കി ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. വീട് പകുതി സമയം കൊണ്ട് വൃത്തിയാക്കാനുള്ള അഞ്ച് വിദ്യകളാണ് താഴെ പറയുന്നത്.

1. വീട് വൃത്തിയാക്കുന്നതിനോടുള്ള നിങ്ങളുടെ സമീപനം മാറ്റുക - വീട് വൃത്തിയാക്കുമ്പോള്‍ ഓരോ മുറികളായി വൃത്തിയാക്കുക. ഇതാണ് വീട് വൃത്തിയാക്കാനുള്ള എളുപ്പവഴി. അതുപോലെതന്നെ ചിട്ടയായി സാധനങ്ങള്‍ വയ്ക്കാൻ സാധിക്കും. ഈ വൃത്തിയാക്കല്‍ രീതി കൊണ്ട് സമയം ലാഭിക്കാനും സാധിക്കും.   

house-cleaning2

2. മുകളില്‍ നിന്ന് താഴോട്ട് വൃത്തിയാക്കുക - വീടിന്റെ ഏറ്റവും മുകള്‍ ഭാഗത്ത് നിന്ന് വേണം വൃത്തിയാക്കല്‍ തുടങ്ങാന്‍. മുകളില്‍ നിന്നുള്ള പൊടിയൊക്കെ ഈ വൃത്തിയാക്കല്‍ രീതി കൊണ്ട് താഴെ വീഴും. ഇനി മുകളില്‍ നിന്ന് പൊടി വീഴുമെന്ന് പേടിക്കാതെ താഴത്തെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കാം. 

home-cleaning

3. വീടിന്റെ പിന്‍വശത്ത് നിന്ന് മുന്‍വശത്തേക്ക് വൃത്തിയാക്കുക - വീടിന്റെ പിന്‍വശത്ത് നിന്ന് മുന്‍വശത്തേക്ക് വൃത്തിയാക്കല്‍ ആരംഭിച്ചാല്‍ പിന്നെ വൃത്തികേടാകുമെന്ന് പേടിക്കേണ്ട. വീട്ടിലെ പൊടികളൊക്കെ ഇൗ രീതിയിലൂടെ പുറത്തേക്ക് പോകും.

4. വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ - വീടിന്റെ ഓരോ ഭാഗങ്ങളും വൃത്തിയാക്കാന്‍ അനുയോജ്യമായ ഓരോ ഉപകരണങ്ങള്‍ വേണം ഉപയോഗിക്കേണ്ടത്. ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കും. ഉദാഹരണത്തിന് ഒരു തടിമേശ വൃത്തിയാക്കാന്‍ പഴയ തുണി ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് മൈക്രോഫൈബര്‍ തുണി ഉപയോഗിക്കുന്നതാണ് നല്ലത്. കറകളുണ്ടെങ്കില്‍ ഫര്‍ണിച്ചര്‍ പോളിഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നതായിരിക്കും ഉത്തമം.

rubber-materials

5. വീട് ഒരു ദിവസം കൊണ്ട് വൃത്തിയാക്കരുത് - വീട് ഒരു ദിവസം കൊണ്ട് വൃത്തിയാക്കിയാല്‍ ബാക്കിയുള്ള ദിവസം അത്രയും ക്ഷീണമായിരിക്കും. അതുകൊണ്ട് ഒരു ദിവസം 20 മിനിട്ട് വെച്ച് മാത്രം വീട് വൃത്തിയാക്കുക. ഇത് എല്ലാ ദിവസവും ഒരു ശീലമാക്കുക. ഈ ശീലം എല്ലാദിവസവും തുടരാന്‍ പറ്റിയില്ലെങ്കില്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഇതിനായി മാറ്റി വെക്കുക. ഇൗ ശീലങ്ങള്‍ കൊണ്ട് നിങ്ങളുടെ വീടിനെ വൃത്തിയാക്കാനും കൂടുതല്‍ സമയം ലാഭിക്കാനും സാധിക്കും. 

Read more on House Cleaning Tips