Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനെ കൊട്ടാരമാക്കാം

new-interior കൊട്ടാരസദൃശ്യമായ ഇന്റീരിയർ ഒരു കൊച്ചുവീടിനുമിണങ്ങും എന്നതാണ് ഡിസൈനിന്റെ പ്രത്യേകത.

വലുപ്പത്തിലല്ല കാര്യം. മറിച്ച് അതു ഡിസൈൻ ചെയ്യുന്ന വിധമാണ് എന്നതിനുദാഹരണമാണ് ഈ സ്വീകരണമുറി. വീതി കുറഞ്ഞ സ്വീകരണമുറിയെ ക്ലാസിക് കൊളോണിയൽ ശൈലിയിലേക്ക് മാറ്റിയിരിക്കുകയാണ് ഡിസൈനർ. ഇംഗ്ലിഷ് മാതൃകയിലുള്ള വീടുകളുടേതുപോലെയാണ് അതിനകത്തെ ആർഭാടങ്ങളും.

old-interior പഴയ ഇന്റീരിയർ

സോഫ്റ്റ് വുഡ്/ മൾട്ടിവുഡ് ആണ് എല്ലാ അലങ്കാരങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത്. ജിപ്സം ഉപയോഗിച്ചു ഫോൾസ് സീലിങ് ചെയ്തു. കോർണിസ് വർക്കുകൾ കൊളോണിയൽ ശൈലിയെ പ്രതിഫലിപ്പിക്കുന്നവയാണ്. ഓട്ടോമോട്ടീവ് പെയിന്റ് ആണ് പെയിന്റിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.

പ്രാർഥനായിടത്തിലും ചുവരിലെ ചിത്രത്തിനു ചുറ്റിലും വോൾപേപ്പർ ഒട്ടിച്ചിരിക്കുന്നതും കൊളോണിയൽ ശൈലിയിലുള്ള വീടുകളിൽ ഉള്ളതുപോലെ തന്നെ. ചുരുക്കത്തിൽ, മുറിയിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ അലങ്കാരവും- കാർപറ്റ്, ടീപോയ്, കർട്ടൻ, ഫർണിച്ചർ, ചിത്രങ്ങൾ എന്തിന്, പൂക്കൾ വരെ കൊളോണിയൽ ശൈലിയിലാണെന്നതാണ് ശ്രദ്ധേയം.

ഇന്റീരിയർ ഡിസൈനർ
ജൂഡ്‌സൺ പീറ്റർ
ജൂഡ്‌സൺ അസോഷ്യേറ്റ്സ്, കൊച്ചി

email- judsonasso@gmail.com

Your Rating: