Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റിലൊതുക്കി മുറികൾ; ഇതാണ് ഇപ്പോൾ ട്രെൻഡ്

budget-friendly-room പുതുമയാർന്ന രീതിയിൽ കിടപ്പുമുറികൾ ഒരുക്കുന്നതിന് ബെഡ്‌റൂം ഡിസൈൻ ട്രെൻഡ്‌സ് അറിയണം...ചെലവു നിയന്ത്രിച്ച് നിർമിച്ച കിടപ്പുമുറിയാണിത്.

പാഴ്ച്ചെലവുകൾ ഇല്ലാതെ നിർമിച്ച കൊച്ചുകിടപ്പുമുറി. മുറിക്ക് ചുവപ്പിന്റെ ഷേഡ് വേണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. റണ്ണറും കുഷനുകളും ഉപയോഗിച്ചാണ് മുറിയിൽ ചുവപ്പ് നിറം വരുത്തിയത്. ഭിത്തികൾക്ക് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. എംഡിഎഫ് ഉപയോഗിച്ചു നിർമിച്ച കട്ടിലിൽ സ്റ്റോറേജ് സൗകര്യവുമുണ്ട്. കട്ടിൽ നിർമിച്ചു ബാക്കിവന്ന എംഡിഎഫ് കഷണങ്ങൾ ഉപയോഗിച്ച് സൈഡ് ടേബിളുകൾ നിർമിച്ചു. സീലിങ് വരെയെത്തുന്ന ഹെഡ്ബോർഡ് നിർമിച്ചതും പാഴ്ത്തടി ഉപയോഗിച്ചാണ്. കബോർഡുകൾ നിർമിക്കാൻ ഉപയോഗിച്ചതിന്റെ ബാക്കിയായ എംഡിഎഫ് ആണ് ഇത്.

Designer:

സബീർ തിരുമല

സിന്ദൂരം ചാരിറ്റബിൾ ട്രസ്റ്റ്

തിരുവനന്തപുരം

sabeer_nh@yahoo.co.in

ഗ്രീൻ റൂം

green-room പൂക്കളുടെ മോട്ടിഫുള്ള വോൾപേപ്പർ മുറിക്ക് ക്ലാസിക്ക് ടച്ച് പകരുന്നു.

മോഡേൺ ശൈലിയിലുള്ള കിടപ്പുമുറിയാണെങ്കിലും ക്ലാസിക് ശൈലിയുടെ ചെറിയൊരു സ്വാധീനം കൂടി ഇവിടെ കാണാം. ഭിത്തിയില്‍ പതിച്ച വോൾപേപ്പറിലെ പൂക്കളുടെ മോട്ടിഫിലൂടെയാണ് ക്ലാസിക് ശൈലി കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്. സീലിങ്ങില്‍ നിറം നൽകി, വെള്ള നിറമുള്ള ഫോള്‍സ് സീലിങ്ങിനു പ്രാധാന്യം നൽകാനും ശ്രമിച്ചിട്ടുണ്ട്. മഞ്ഞയോടു സാദൃശ്യമുള്ള ഹാർഡ്‌വുഡ് ആണ് നിലത്ത് പാകിയത്. അതോടു ചേരുന്ന നിറമാണ് മുറിക്ക് തിരഞ്ഞെടുത്തത്. ഭിത്തിയിലെ 65x135 സെമീ വലുപ്പമുള്ള നിഷ് മുറിയെ ആകർഷകമാക്കുന്നു. നിഷിന്റെ അകത്ത് വോൾപേപ്പർ പതിച്ചിട്ടുണ്ട്.

Designers:

പ്രശാന്ത് & വീണ

3ഡി ബ്രിക്സ്, തിരുവനന്തപുരം

3dbricks@gmail.com