Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമി വാങ്ങുമ്പോൾ‍ ശ്രദ്ധിക്കുക

aadharam ഭൂമി സംബന്ധമായ കാര്യങ്ങൾ നാട്ടിൻപുറത്തെ സാധാരണക്കാർക്കുപോലും അറിയാമെങ്കിലും കുടുങ്ങുന്നതു പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവരുമാണ്.

ഭൂമി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണക്കാർ പലപ്പോഴും അവനവൻതന്നെയാണ്. ഭൂമി സംബന്ധമായ കാര്യങ്ങൾ നാട്ടിൻപുറത്തെ സാധാരണക്കാർക്കുപോലും അറിയാമെങ്കിലും കുടുങ്ങുന്നതു പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരും ഉയർന്ന വിദ്യാഭ്യാസം ഉള്ളവരുമാണ്.

ഭൂമി വാങ്ങുന്നവർ അതു പുറമ്പോക്കാണോ മിച്ചഭൂമിയാണോ ലക്ഷംവീട് പട്ടയമാണോ ആദിവാസിക്കു പതിച്ചുകൊടുത്ത ഭൂമിയാണോ എന്നൊന്നും നോക്കുകയില്ല. അതിർത്തിയിൽ വനമോ കയ്യേറ്റഭൂമിയോ ഉണ്ടോ എന്ന് അന്വേഷിക്കുകയില്ല. റജിസ്ട്രാർ ഓഫിസിൽ ഇതൊന്നും നോക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നതിനാൽ റജിസ്ട്രേഷൻ കൃത്യമായി നടക്കും. എന്നാൽ, ഭൂമി സ്വന്തം പേരിലേക്കു മാറ്റുന്നതിനു പോക്കുവരവു ചെയ്യാൻ പോകുമ്പോഴാണു വില്ലേജ് ഓഫിസിൽ നിയമപ്രശ്നം ചൂണ്ടിക്കാണിക്കുക. ആധാരം ഉണ്ടാകുമെങ്കിലും സ്വന്തം പേരിലേക്കു ഭൂമി മാറ്റാൻ കഴിയാതെ പ്രതിസന്ധിയിലാകും. 

ഭൂസംരക്ഷണ നിയമപ്രകാരമുള്ള ഭൂമിയാണെങ്കിൽ പോക്കുവരവു ചെയ്യുകയോ നികുതി സ്വീകരിക്കുകയോ ചെയ്താൽ കുടുങ്ങുക വില്ലേജ് ഓഫിസറാണ്.  ഭൂമി വാങ്ങുന്ന വ്യക്തികൾ കൃത്യമായ അവഗാഹമില്ലാതെ സർവേ നമ്പർ, ഭൂമിയുടെ വിവരണം, അതിർത്തി എന്നിവയൊക്കെ തെറ്റായി രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യും. എന്നാൽ, ഈ വിവരംവച്ചു വില്ലേജ് ഓഫിസിൽ േരഖകൾ ക്രമപ്പെടുത്താൻ കഴിയില്ല. ഇവിടെയും ഭൂമി വാങ്ങിയ ആളും വില്ലേജ് ഓഫിസറും തമ്മിൽ തർക്കം പതിവ്.

ഒരേ നിയമം, പല രീതി 

law-registration

ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരളമാകെ ഒരേ നിയമമാണെങ്കിലും വിവിധ ജില്ലകളിൽ വ്യത്യസ്തമായ രീതിയിലാണു ഭൂമിയുടെ കാര്യങ്ങൾ ചെയ്യുന്നത്. ഇതും പലപ്പോഴും തർക്കത്തിനു കാരണമാകും. മുൻപേയുള്ള വില്ലേജ് ഓഫിസറോ തഹസിൽദാരോ ചെയ്തിരുന്ന ആനുകൂല്യം പുതുതായി വരുന്നവർ ചെയ്യണമെന്നില്ല. 

Read more- Land Registration Home Construction