Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ വീടുകൾ ചൂടാറാപ്പെട്ടികൾ ആകുന്നത് എന്തുകൊണ്ട്? പരിഹാരമുണ്ട്!

ശ്രീകാന്ത് പങ്ങപ്പാട്
french-window അന്യരുടെ കാഴ്ചകള്‍ക്ക് ആനച്ചന്തമേകി മേനിനടിക്കുക എന്നത് ശരാശരി മലയാളിയുടെ മാനസികനില വെളിവാക്കുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു.

17–ാം സെഞ്ചുറിയിൽ ഫ്രാൻസിൽ രൂപകല്പനയിൽ ഉള്‍പ്പെടുത്തി തുടങ്ങിയ ഫ്രഞ്ച് ജനാലകള്‍ ഇന്ന് കേരളത്തിലെ ഗൃഹനിർമ്മിതിയിൽ പൊതുവായി കാണപ്പെടുന്നു. ഫ്ലോർ ലവൽ മുകളിലോട്ട് ലിന്റൽ ലവൽ (ഉദ്ദേശം 7 അടി) വരെ ഉയരത്തിൽ ഫോർമൽ / ഡ്രോയിംഗ്/ ഫാമിലി ലിവിംഗ് മുറികളിലും, ഹാളിലും, ഡൈനിംഗ് റൂമുകളിലുമാണ് കേരളത്തിലെ വീട് നിർമ്മാണ മേഖലയിൽ ഇത്തരം ജനാലകൾ ഉപയോഗിക്കുന്നത്. ഒരു 3 പാളി ഫ്രഞ്ച് ജനാലക്ക് 4 ക്യൂബിക്കടിക്ക് മുകളിൽ തടിവിലയും, പണിക്കൂലിയും, പോളീഷിംഗും ചേർത്ത് 15,000/- മുതൽ 20,000/ രൂപവരെ ചിലവ് വരുന്നു.

french-windows

എന്നാൽ ഇത്തരം താഴെയും മുകളിലുമായി രണ്ട് പാളിയായി തുറക്കാവുന്ന ഫ്രഞ്ച് ജനാലകളുടെ ശരിയായ ഉപയോഗമെന്തെന്ന് തിരിച്ചറിയാതെ മറ്റ് വീടുകളിലുളളത് അനുകരിക്കുന്നതും പോളീഷിനടക്കം നല്ലൊരു തുക മുടക്കിയും അന്യരുടെ കാഴ്ചകള്‍ക്ക് ആനച്ചന്തമേകി മേനിനടിക്കുക എന്നത് ശരാശരി മലയാളിയുടെ മാനസികനില വെളിവാക്കുകയും ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു.

കാലാവസ്ഥകൾ മാറിയപ്പോൾ കേരളത്തിലെ കോൺക്രീറ്റ് വീടുകൾ പലതും ചൂടേറിയ ഗ്യാസ് ചേമ്പർ, ഫർണേസ് പോലെ ചൂട് ബഹിർഗമനപെട്ടികളായെന്ന പരാതിപറച്ചിലിന് കാലപ്പഴക്കമുണ്ട്. അതിന് പരിഹാരമെന്ന രീതിയിലാണ് ഫ്രഞ്ച് ജനാലകൾ വിദഗ്ദ്ധരായ ഡിസൈനർമാർ കേരളത്തിലെ വീട് രൂപകല്പനകളിൽ ഉൾപ്പെടുത്തി തുടങ്ങിയത്. വായു സഞ്ചാരം നന്നായി ഉറപ്പാക്കുകയും വെളിച്ച സാന്നിദ്ധ്യം വൈദ്യതിയില്ലാതെതന്നെ ലഭിക്കണമെന്നുമുളള ഉദ്ദേശശുദ്ധിയുമാണ് ഫ്രഞ്ച് ജനാലകളെ മലയാളിവീടുകളിലും ഒഴിവാക്കാനാവാത്ത ഒന്നാക്കി മാറ്റിയത്. ഇതെല്ലാം ചെയ്തിട്ടും പല മലയാളി വീടുകളും ചൂടുൽപ്പാദിക്കുന്ന സ്ഥലങ്ങളായി മാറിയതെന്തേ എന്ന് ചിന്തിക്കണം.

french-window-house

ഫ്രഞ്ച് ജനാലകൾ വീടിന്റെ മുൻഭാഗത്ത് വിസിറ്റിംഗ് മുറികളിൽ സ്ഥാപിച്ചിട്ട് സിറ്റൗട്ടിൽ ഫ്രഞ്ച് ജനാലകൾക്ക് മുന്നിൽ കസേരകൾ നിരത്തി അവയുടെ ഉപയോഗം തടസ്സപ്പെടുത്തുന്ന കാഴ്ച കേരളത്തിൽ പരക്കെ കാണുന്ന ഒന്നാണ്. ഒാരോ ഫ്രഞ്ച് ജനൽ പാളിയിലും രണ്ടായി തുറക്കാവുന്ന (ഒരു ചെറിയ പാളിയും, ഒരു വലിയ പാളിയും) ജനൽചട്ടങ്ങൾ ഉണ്ടാകും. രാവിലെ സമയത്ത് തണുത്ത വായു വീടിനുളളിലേക്ക് പ്രവേശിക്കുവാൻ പാകത്തിൽ‌ ഫ്രഞ്ച് ജനാലയുടെ അടിപ്പാളി കർട്ടൻ നീക്കി തുറന്നിടണം. നന്നായി തണുത്ത വായു വീടിനുളളിലേക്ക് പ്രവേശിക്കട്ടെ.

ഹാളിലും പൊതുസ്ഥലങ്ങളിലുമെല്ലാം തണുത്ത വായു നിറഞ്ഞ് പരക്കാൻ ഫ്രഞ്ച് ജനാലയുടെ അടിവശം തുറക്കുന്നതിലൂടെ സാധിക്കും. ഉച്ചകഴിഞ്ഞ് പുറംചൂട് കനക്കുമ്പോൾ വീടിനകത്ത് രാവിലെ പ്രവേശിച്ച തണുത്ത വായു നിറഞ്ഞ് പരക്കാൻ ഫ്രഞ്ച് ജനാലയുടെ അടിവശം തുറക്കുന്നതിലൂടെ സാധിക്കും. ഉച്ചകഴിഞ്ഞ് പുറംചൂട് കനക്കുമ്പോൾ വീടിനകത്ത് രാവിലെ പ്രവേശിച്ച തണുത്ത വായു ചൂടായി മുകൾ തട്ടിലേക്കെത്തും (Hot air goes upwards). ആ സമയത്ത് ഹാളിന്റെ പിന്നിലുളള ഫ്രഞ്ച് ജനാലകളുടെ മുകൾഭാഗം തുറന്നിടാം.

ventilation

ഘനം കുറഞ്ഞ ചൂടുവായു പുറത്തേക്ക് നിര്‍ഗമിക്കാൻ ഫ്രഞ്ച് ജനാലകളുടെ തുറന്ന മുകൾഭാഗം സഹായിക്കും. ഇതിനായി പടിഞ്ഞാറ് ഭാഗങ്ങളിൽ റൂഫിൽ പർഗോളയും നല്കാം. എന്നാൽ മുകളിലേക്ക് പര്‍ഗോളവഴിയുളള വായുസഞ്ചാരം അടയാതെ പോളികാർബണേറ്റ് ഷീറ്റ് /ടഫൻഡ് ഗ്ലാസ് പാകാൻ മറക്കരുത്. ഇത്തരമൊരു വായുസഞ്ചാരപഥം (Air Flow Routes) സജ്ജീകരിച്ചാൽതന്നെ വീടുകളിലെ ചൂട് നല്ലൊരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. പക്ഷേ തുറക്കാത്ത ഫ്രഞ്ച് ജനാലകൾ കേരളത്തിൽ ചൂടുപകർന്നുതരുന്ന വീടുകൾക്ക് കാരണമാകുന്നു. രൂപകല്പനയുടെ സമയത്ത്തന്നെ ഇത്തരം വായുസഞ്ചാരവും വെളിച്ചവും കണക്കിലെടുത്തുതന്നെയാണ് ഡിസൈനർമാർ ഫ്രഞ്ച് ജനാലകൾ ഉൾപ്പെടുത്താറ്. കൂടുതൽ വായുസഞ്ചാരം കടന്നുവരുന്ന ദിക്കുകളിൽ പൊക്കമേറിയ ഫ്രഞ്ച് ജനാലകൾ സ്ഥാപിച്ച്, പ്രകൃതിദത്തമായ വായുസഞ്ചാരമേകി സജ്ജമാക്കിയ എയർകണ്ടീഷൻഡ് സൗകര്യമേകാം.

Sreekanth Pangapattu

PG Group Designs, Kanjirappally

Mob- 9447114080

Read more on French Windows House Construction Tips