Karshakasri Award 2022
3,00,001 രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്‌
Download Form
ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിലെ മികച്ച കർഷകപ്രതിഭയെ തേടിയിതാ കർഷകശ്രീ അവാർഡ് 2024. മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരെ തങ്കപ്പതക്കമണിയിക്കാനുള്ള മലയാള മനോരമയുടെ സംരംഭം. മൗലികനേട്ടത്തിന്റെ തിളക്കമുള്ള കർഷകർക്ക് അപേക്ഷിക്കാം. പതിനേഴാമത്തെ കർഷകശ്രീ അവാർഡിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത്. കേരളത്തിൽ കൃഷി ചെയ്യുന്ന മുഴുവൻസമയ കർഷകരെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ നേട്ടങ്ങൾക്കു മുൻഗണന. കഴിഞ്ഞകാല കാർഷിക പ്രവർത്തനങ്ങളും പ്രധാനം. നാമനിർദേശ ഏജൻസികൾ മുഖേന ലഭിക്കുന്ന അപേക്ഷകൾ സൂക്ഷ്മ പരിശോധനയ്ക്കും കൃഷിയിട സന്ദർശനത്തിനും ശേഷം മലയാള മനോരമ നിയോഗിക്കുന്ന ജഡ്ജിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു സമർപ്പിക്കും. അപേക്ഷാഫോമുകൾ നാമനിർദേശ ഏജൻസികളിൽ ലഭ്യമാണ്. അപേക്ഷഫോമുകൾ ഒാൺലൈനായും സമർപ്പിക്കാം.
Apply Now
നിബന്ധനകൾ
  • കർഷകൻ / കർഷക വനിത അഞ്ചു വർഷമോ അതിലധികമോ കൃഷിയിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്ന വ്യക്തിയാവണം.
  • മുൻപ് അപേക്ഷിച്ചവർക്കും മത്സരിക്കാം.
  • സംയോജിതവും സമഗ്രവുമായ കൃഷിമുറകളുടെ കരുത്തിൽ സൃഷ്ടിക്കപ്പെടുന്ന നേട്ടങ്ങൾക്കാണ് മുൻഗണന. കൃഷിയോടൊപ്പം കാർഷികോൽപന്നങ്ങളിൽ മൂല്യവർധന വരുത്തി വാണിജ്യ സംരംഭങ്ങളിൽ ഏർപ്പെടുന്നതും നേട്ടമായി കണക്കാക്കാം. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുന്ന കൃഷി പരീക്ഷണങ്ങളും ഉൾപ്പെടുത്താം.
  • കാർഷികോൽപന്നങ്ങളുടെ വിപണനത്തിൽ തനതു മാർഗങ്ങൾ കണ്ടെത്തുന്നതും പരിഗണിക്കും.
  • വെബ്സൈറ്റിലെ അപേക്ഷ ഫോം പ്രിന്റ് എടുത്തോ മാസികയിൽ ചേർത്തിരിക്കുന്ന അപേക്ഷാ ഫോമോ പൂരിപ്പിച്ച് സ്കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ 5 എംബിയിൽ കവിയാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • ഓൺലൈനായി അയക്കുന്നവർ തപാലിൽ അയയ്ക്കേണ്ടതില്ല.
  • തപാലിൽ അയയ്ക്കേണ്ട വിലാസം കർഷകശ്രീ അവാർ‍ഡ്, മലയാള മനോരമ, പി.ബി. നമ്പർ 26, കോട്ടയം –686001.
  • അപേക്ഷയോടൊപ്പം കൃഷിക്കാരന്‌റെ നേട്ടങ്ങളുടെ വിവരങ്ങൾ, പത്രരേഖകൾ, സർട്ടിഫിക്കറ്റുകൾ, കൃഷിയിടത്തിന്റെ ചിത്രങ്ങൾ (കർഷകനും ഉൾപ്പെടുന്ന ചിത്രം) തുടങ്ങിയവ കൂടി നൽകാം.
  • അപേക്ഷയോടൊപ്പം കൃഷിക്കാരന്റെ കൃഷിയിടത്തിന്റെ വിഡിയോയും ഉൾപ്പെടുത്താം (നിർബന്ധമല്ല).
  • കൃഷിയിടത്തിന്റെ വിവരങ്ങൾ അടങ്ങിയ വിഡിയോ ഗൂഗിൾ ഡ്രൈവിലോ യുട്യൂബിലോ അപ്‌ലോഡ് ചെയ്തശേഷം ലിങ്ക് അപേക്ഷയിലെ നിർദിഷ്ട കോളത്തിൽ നൽകണം.
  • മലയാള മനോരമയുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂർ‌, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം യൂണിറ്റുകളിലും അപേക്ഷ സ്വീകരിക്കുന്നതാണ്.
  • അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 10.
  • കൂടുതല്‍ വിവരങ്ങള്‍ക്ക്:
    0481 2587281
    ഇ–മെയിൽ: karsha@mm.co.in
Apply Now
നാമനിർദേശ ഏജൻസികൾ
  • സംസ്ഥാന കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് (കൃഷിഭവനുകൾ, മറ്റു പ്രാദേശിക ഓഫിസുകൾ)
  • സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് (വെറ്ററിനറി ക്ലിനിക്കുകൾ, മറ്റു പ്രാദേശിക ഓഫിസുകൾ)
  • ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസംഘങ്ങൾ
  • സംസ്ഥാന ഫിഷറീസ് വകുപ്പ്
  • ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐസിഎആർ) സ്ഥാപനങ്ങൾ
  • കേരള കാർഷിക സർവകലാശാല
  • കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്
  • കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം
  • കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം
  • കൃഷിവിജ്ഞാനകേന്ദ്രങ്ങൾ
  • നാളികേര വികസന ബോർഡ്
  • റബർ / കോഫി / സ്പൈസസ് ബോർഡുകൾ
  • ഫാം ഇൻഫർമേഷൻ ബ്യൂറോ
  • ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട്, സ്പൈസസ് ആൻഡ് കൊക്കോ ഡവലപ്മെന്റ്
  • വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളം (VFPCK)
  • സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ‌
  • കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രോഡക്ട്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റ‍ഡ്
  • കേരള സ്റ്റേറ്റ് സീഡ് ‍ഡവലപ്മെന്റ് അതോറിറ്റി
  • കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റ‍ഡ്
  • ഗ്രാമപഞ്ചായത്തുകൾ
  • സഹകരണ ബാങ്കുകൾ
  • കർഷക ഉൽപാദക കമ്പനികൾ
  • മലയാള മനോരമ യൂണിറ്റുകൾ, ജില്ലാ ന്യൂസ് ബ്യൂറോകൾ
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481 2587281 E Mail: karsha@mm.co.in