Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെങ്ങിൻതൈകൾ വിൽപനയ്ക്ക്

coconut-seedlings-pilicode Representative image

നാളികേര വികസന ബോർഡിനു കീഴിലുള്ള നാളികേര ഉൽപാദക കമ്പനികളിൽനിന്നു അത്യുൽപാദനശേഷിയുള്ള കുറിയ, നെടിയ, സങ്കര തെങ്ങിൻതൈകൾ ലഭ്യമാണ്. വിശദവിവരങ്ങൾ താഴെ:

coconut-federation-1
coconut-federation-2
coconut-federation-3
coconut-federation-4

നേര്യമംഗലം ഫാമിൽ

നാളികേര വികസനബോർഡിനു കീഴിലുള്ള നേര്യമംഗലം വിത്തുൽപാദന പ്രദർശനത്തോട്ടത്തിൽ സങ്കര, കുള്ളൻ തെങ്ങിനങ്ങൾ വിൽപനയ്ക്ക്.

ഫോൺ: 0485 2554240

പൻറുട്ടി ചക്കമഹോത്സവം

തമിഴ്നാട് വില്ലുപുരത്തിനടുത്തു പൻറുട്ടിയിൽ ദേശീയ ചക്കമഹോത്സവം ഈ മാസം 26 മുതൽ 28 വരെ. സെമിനാർ, പ്രദർശനങ്ങൾ, മത്സരങ്ങൾ, പ്ലാവ് തോട്ട പഠനയാത്ര, കർഷക സംവാദം എന്നിവയുണ്ടാകും.

ഫോൺ: 9447010397, 9443958559, 9842334123

ഇ–മെയിൽ: paradisejackfruit@gmail.com

കാഡ്സ് മാമ്പഴ മേള

തൊടുപുഴ കാഡ്സ് (കേരള അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റി) എറണാകുളം പാലാരിവട്ടത്തിനു സമീപം ആലിൻചുവട്ടിൽ ഈ മാസം 10 മുതൽ 19 വരെ മാമ്പഴമേളയും ചക്കയുത്സവവും വിത്ത് മഹോത്സവവും നടത്തുന്നു. മറുനാടൻ ഉൾപ്പെടെ 50 ഇനം മാമ്പഴങ്ങൾ പ്രദർശനത്തിനും വിൽപനയ്ക്കുമുണ്ടാകും. ചക്ക ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും മേൽത്തരം പ്ലാവിൻതൈകളുടെ വിതരണവും മേളയിൽ ഉണ്ടാകും. നാടൻ ഭക്ഷ്യമേളയാണ് മറ്റൊരു ആകർഷണം.

ഫോൺ: 9562107934

സമ്പൂര്‍ണ മള്‍ട്ടി മിക്സ്

നെല്ല്, വാഴ, പച്ചക്കറികള്‍ എന്നിവയ്ക്കുള്ള സൂക്ഷ്മ മൂലക മിശ്രിതം ‘സമ്പൂര്‍ണ’ കേരള കാര്‍ഷിക സർവകലാശാല പുറത്തിറക്കി. കിലോയ്ക്ക് 200 രൂപ.

ഫോണ്‍: 0466 2212275

ജൈവ ഉപാധികള്‍

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ജൈവ വളം, വളര്‍ച്ചാത്വരകങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവ ആകര്‍ഷകമായ പാക്കിങ്ങില്‍ വിപണിയിലിറക്കി. ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, വെര്‍മി കമ്പോസ്റ്റ്, ട്രൈക്കോഡെര്‍മ ചേര്‍ത്ത ചാണകപ്പൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, ഫിഷ് അമിനോ ആസിഡ്, കയര്‍പിത്ത് കമ്പോസ്റ്റ്, ഡോളെമെറ്റ്, ഇഎം ലായനി, പുകയില കഷായ കിറ്റ് തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഈ ശ്രേണിയിലുള്ളത്.

ഫോണ്‍: 0484 2881333

പോത്ത്– ആടു വളര്‍ത്തല്‍

തൃശൂർ രാമവർമപുരത്തുള്ള മിൽമ പരിശീലനകേന്ദ്രത്തിൽ ഈ മാസം 11 മുതൽ 13 വരെ പോത്തു വളർത്തലിലും 29 മുതൽ ജൂൺ ഒന്നു വരെ ആടുവളർത്തലിലും പരിശീലനം.

ഫോൺ: 0487 2695869

വിഗോവ താറാവ്

പത്തനംതിട്ടയിലെ നിരണം ഡക്ക് ഫാമില്‍ വിഗോവ താറാവു കുഞ്ഞുങ്ങളെ ബുക്ക് ചെയ്യാം.

ഫോണ്‍: 0469 2711898