Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേണമെങ്കിൽ തേങ്ങ താഴെയും...

coconut-sprout-seedlings കോഴിക്കോട് കുന്നമംഗലം കോക്കനട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ പിലാശേരി തിരുവലത്ത് ചന്ദ്രന്റെ വീട്ടിൽ വളർത്തിയ കുറിയ ഇനം തെങ്ങിൻ തൈകൾ.

മൂന്ന് വർഷം കൊണ്ട് കുല വരുന്ന ഉൽപാദന ക്ഷമത കൂടിയ കുറിയ ഇനം തെങ്ങിൻ തൈകൾ കോഴിക്കോട് കുന്നമംഗലം കോക്കനട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ വളർത്തി വിൽപ്പനയ്ക്ക് ഒരുങ്ങി. തിരുപ്പൂരിൽ നിന്ന് പ്രത്യേകം നിരീക്ഷണം നടത്തിയ തെങ്ങിൻ തൈകളിൽ നിന്ന് ശേഖരിച്ച തേങ്ങയാണ് വിത്തിന് ഉപയോഗിച്ചത്. കൂടുതൽ വിളവ് ലഭിക്കുന്ന തെങ്ങിൻ തൈകൾ കർഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെഡറേഷന്റെ നേതൃത്വത്തിൽ നേരിട്ടെത്തിശേഖരിച്ച്കൃഷിവകുപ്പിന്റെമാർഗനിർദേശങ്ങളനുസരിച്ച് പരിചരിച്ചാണ് തൈകൾ വളർത്തിയത്. 

പിലാശേരിയിലെ പ്രത്യേകം തയാറാക്കിയ ഓരേക്കറോളം സ്ഥലത്ത് ഇത്തവണ പതിനായിരത്തോളം കുറിയ ഇനം തെങ്ങിൻ തൈകളും കുറ്റ്യാടി തെങ്ങുകളുടെ അയ്യായിരം തൈകളുമാണ് വളർത്തിയത്. കുറിയ ഇനം തെങ്ങുകളിൽ കർഷകന് തേങ്ങയിടുന്നതിന് മറ്റുള്ളവരുടെ സഹായം കൂടാതെ കഴിയുമെന്നത് ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗുണമേൻമയേറിയ ഇനം കുറിയ ഇനം തെങ്ങിൻ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് പ്രചോദനമായത്. മുൻ വർഷങ്ങളിൽ വിതരണം ചെയ്ത മുന്ന് വർഷം പ്രായമായ തെങ്ങിൻ തൈകളിൽ കുല വന്നത് കർഷകരുടെ പ്രതീക്ഷ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.