Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കർഷക അവാർഡ് അഞ്ജു തോമസിന്

anju-farmer അഞ്ജു തോമസ്.

പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കുട്ടിക്കർഷകയ്ക്കുള്ള അവാർഡ് ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി അഞ്ജു തോമസിന്. മലപ്പുറം രണ്ടത്താണി പഞ്ചായത്തിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷാദിൽ, ചേർത്തല കടകരപ്പള്ളി പഞ്ചായത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആന്റോ ഫിലിപ്പ് എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.

ജോളി മാത്യു (തിരുവമ്പാടി സേക്രഡ് ഹാർട് യുപിഎസ്), ഫാ. ജോയി കട്ടിയാങ്കൽ (കിടങ്ങൂർ സെന്റ്് മേരീസ് എച്ച്എസ്എസ്), കെ.ബി.സജീവ് (വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ മികച്ച അധ്യാപകർക്കുള്ള ഒന്നു മുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി. മികച്ച സ്ഥാപന മേധാവിയായി ലിജി വർഗീസിനെ (നെടുങ്കണ്ടം ഹോളിക്യൂൻസ് യുപിഎസ്) തിരഞ്ഞെടുത്തു. കെ.കെ.ചന്ദ്രമതി (വൈക്കം ജിവിഎച്ച്എസ്എസ്), ടി.ഇ. ജയിംസ് (ഒരുമനയൂർ ഇസ്‌ലാമിക് വിഎച്ച്എസ്എസ്) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

മികച്ച സ്കൂളുകൾ: 1.തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂൾ, 2. മലപ്പുറം ചന്തക്കുന്ന് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ സ്കൂൾ, 3.കോട്ടയം വാഴൂർ ഹോളി ഫാമിലി ഇന്റർനാഷനൽ സ്കൂൾ.

മികച്ച ക്ലസ്റ്റർ: 1.വടകരപ്പതി കുറിഞ്ഞി പച്ചക്കറി 2. ചേലക്കര ഒലിപ്പുറം പച്ചക്കറി പൊട്ടൻഷ്യൽ സംഘം 3. ശൂരനാട് സൗത്ത് ഹരിതശ്രീ, പാലമേൽ എ ഗ്രേഡ്് കർഷക സമിതി.

മികച്ച സ്വകാര്യ സ്ഥാപനം: 1. വെൺമണി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ 2. പയ്യോളി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ്് സൊസൈറ്റി ആൻഡ് ഹോളോബ്രിക്സ് യൂണിറ്റ് 3. പാലമ്പ്ര ഗത്‌സമൻ ആശ്രമം, അടിമാലി കാർമൽ ജ്യോതി സ്പെഷൽ സ്കൂൾ.

മികച്ച പൊതു സ്ഥാപനം: 1. ഒല്ലൂക്കര ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി 2. ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രം 3. ചേർത്തല ഹോളി ഫാമിലി എച്ച്എസ്എസ്, ചെങ്കള കലക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ.

മികച്ച കൃഷി ഓഫിസർമാരായി പ്രകാശ് പുത്തൻമഠത്തിൽ (കോഡൂർ കൃഷി ഭവൻ), സിജി സൂസൻ ജോർജ് (പാലമേൽ കൃഷിഭവൻ), കെ.വേണുഗോപാലൻ (പള്ളിക്കര കൃഷി ഭവൻ) എന്നിവരെയും മികച്ച കൃഷി അസി. ഡയറക്ടർമാരായി എ.ടി.തോമസ് (കട്ടപ്പന ബ്ലോക്ക്), വീണാ റാണി (നീലേശ്വരം), ബാബു അലക്സാണ്ടർ (മാനന്തവാടി ബ്ലോക്ക്) എന്നിവരെയും തിരഞ്ഞെടുത്തു.

മികച്ച കൃഷി അസിസ്റ്റന്റ്: വി.നിഷ (പുതൂർ കൃഷിഭവൻ), ഇ.പി.സാജു (കോതമംഗലം കൃഷി ഭവൻ), മനോജ് മോൻ അഗസ്റ്റിൻ (ചക്കുപള്ളം കൃഷി ഭവൻ).