Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബർ: സഹായ പദ്ധതി മൂന്നാംഘട്ടത്തിലേക്ക്

rubber-plantation

റബർ കർഷകർക്കു ന്യായവില ലഭ്യമാക്കുന്നതിനു സംസ്ഥാനം നടപ്പാക്കുന്ന സഹായപദ്ധതി മൂന്നാംഘട്ടത്തിലേക്ക്. കർഷകർ ഉല്‍പാദിപ്പിക്കുന്ന റബറിന്റെ വില കിലോയ്ക്കു കുറഞ്ഞത് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഇക്കൊല്ലം ജൂലൈ ഒന്നു മുതൽ അടുത്ത വര്‍ഷം ജൂൺ 30 വരെയുള്ള ബില്ലുകളാണ് മൂന്നാം ഘട്ടത്തിൽ പരിഗണിക്കുക.

നിലവിൽ പദ്ധതിയിൽ അംഗങ്ങളല്ലാത്തവർക്കു ജൂലൈ 15 മുതൽ ഓഗസ്റ്റ് 31 വരെ റജിസ്റ്റർ ചെയ്യാം. ഇതിനായി റബർ നിൽക്കുന്ന സ്ഥലത്തിന്റെ തന്നാണ്ടു കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടര്‍ കാർഡ്, പാൻ കാർഡ് ഇവയിലൊന്നിന്റെ പകർപ്പും സമർപ്പിക്കേണ്ടതാണ്. ഒരിക്കൽ റജിസ്റ്റർ ചെയ്‌തവർ വീണ്ടും ചെയ്യേണ്ടതില്ല. പദ്ധതിപ്രകാരം ഒരു കിലോ ആർഎസ്എസ് 4ന് റബർ ബോർ‍ഡ് അതതു ദിവസം പ്രസിദ്ധീകരിക്കുന്ന വില 150 രൂപയിൽ താഴെയാണെങ്കിൽ കുറവുള്ള തുക കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കും. റബർപാലാണെങ്കിൽ സംസ്കരണച്ചെലവിനുള്ള എട്ടു രൂപ കുറച്ച് 142 രൂപയും റബർപാലിന്റെ ഒരു മാസത്തെ ശരാശരിവിലയും തമ്മിലുള്ള വ്യത്യാസമായിരിക്കും ലഭിക്കുക.

വായിക്കാം ഇ - കർഷകശ്രീ

അഞ്ചു ഹെക്ടർവരെ കൃഷിയുള്ളവർ പദ്ധതിയിൽ അംഗമാകാന്‍ അർഹരാണ്. ഒരാള്‍ക്ക് ഒരു വര്‍ഷം ഒരു ഹെക്ടറിനു പരമാവധി 1800 കിലോയ്ക്കുള്ള ധനസഹായമാണ് ലഭിക്കുക. രണ്ടു ഹെക്ടർവരെയുള്ള സ്ഥലത്തിനാണു സഹായം.

പച്ചക്കറി ക്ലസ്റ്ററുകൾക്കു സഹായം

പതിനഞ്ച് അംഗങ്ങളെങ്കിലുമുള്ള കർഷക ക്ലസ്റ്ററുകൾക്ക് കുറഞ്ഞത് അഞ്ചു ഹെക്ടറിൽ പച്ചക്കറിക്കൃഷി ചെയ്യുന്നതിനു പരമാവധി 75,000 രൂപ സഹായമായി നൽകും. ഇത്തരം 1000 ക്ലസ്റ്ററുകൾ രൂപീകരിക്കും. പച്ചക്കറിക്കൃഷിക്കു നനയ്ക്കാൻ പമ്പുസെറ്റുകൾ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് 10,000 രൂപ സഹായം. 2000 പമ്പുസെറ്റ് യൂണിറ്റുകൾക്കാണു സഹായം നൽകുക. സസ്യസംരക്ഷണ ഉപകരണങ്ങൾക്ക് ക്ലസ്റ്ററൊന്നിന് 1500 രൂപയും മറ്റ് അടിയന്തരച്ചെലവുകൾക്ക് 1000 രൂപയും സഹായം നൽകും.

ഔഷധസസ്യവിത്ത്

അഗത്തിച്ചീര, നെന്മേനിവാക വിത്തുകള്‍ സൗജ്യമായി നല്‍കുന്നു.

ബന്ധപ്പെടേണ്ട വിലാസം: അമൃതസുരഭി മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രി, അമൃതസുരഭി ജങ്ഷന്‍, തൂക്കമുടിപ്പുര റോഡ്, കൊല്ലംകോട്, കന്യാകുമാരി– 629160

ഫോണ്‍: 94436 93541, 94427 07317

പോത്ത്–ആട് വളർത്തൽ

goat

തൃശൂർ രാമവർമപുരം മിൽമ പരിശീലനകേന്ദ്രത്തിൽ 21 മുതൽ 24 വരെ എരുമ വളർത്തലിലും 28 മുതൽ 31 വരെ ആടു വളർത്തലിലും സംരംഭകർക്കു പരിശീലനം. ഫോൺ: 0487–2695869

ചെറുധാന്യങ്ങളുടെ വാണിജ്യസംരംഭം

ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിലുള്ള അഗ്രി ബിസിനസ് ഇൻകുബേഷൻ സെന്ററിൽ ചെറുധാന്യ സംസ്കരണം, മൂല്യവർധന, വാണിജ്യവൽക്കരണം എന്നിവയിൽ പരിശീലനം, ഗവേഷണം, കൺസൾട്ടൻസി സേവനം എന്നിവ നൽകിവരുന്നു. വീട്ടമ്മമാർക്കും യുവജനങ്ങൾക്കും ഇത്തരം സംരംഭങ്ങളിൽ പങ്കാളികളാകാനുള്ള അവസരവും നൽകും.

ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉൽപന്ന നിർമാണത്തിൽ 30–50 പേരുള്ള ഗ്രൂപ്പുകൾക്കു രണ്ടു ദിവസത്തെ പരിശീലനമാണു നൽകുക. ഒരാൾക്ക് ഫീസ് 5000 രൂപ.

വിവരങ്ങൾക്ക്: പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഐസിഎആർ– ഐഐഎംആർ, രാജേന്ദ്രനഗർ, ഹൈദരാബാദ്–500030.

ഫോൺ: 040–24599331, 040–24599316

ഇ മെയിൽ– tonapi@millets.res.in, sangappa@millets.res.in

വെബ്സൈറ്റ് – www.millets.res.in

ബയോഗ്യാസ് പ്ലാന്റിനു സഹായം

ബയോഗ്യാസ് പ്ലാന്റ് നിർമിക്കാൻ കൃഷിവകുപ്പ് സഹായം നൽകുന്നു. ഒരു ക്യുബിക് മീറ്റർ പ്ലാന്റിന് 5500 രൂപയും രണ്ടു മുതൽ ആറുവരെ ക്യുബിക് മീറ്റർ പ്ലാന്റിന് 9000 രൂപയും സഹായം. കൃഷിവകുപ്പിന്റെ പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികളാണ് പ്ലാന്റുകൾ നിർമിക്കുന്നത്. സാങ്കേതിക ഉപദേശങ്ങളും സബ്സിഡിയും കൃഷിഭവനിൽനിന്നു ലഭിക്കും.

ഔഷധനെല്ലിന്റെ വിവരശേഖരണം

കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണകേന്ദ്രം, ഔഷധ നെല്ലിനങ്ങളായ നവര, രക്തശാലി, കുങ്കുമശാലി എന്നിവ കൃഷി ചെയ്യുന്ന കർഷകരുടെ വിവരങ്ങൾ ശേഖരിച്ചു ക്രോഡീകരിക്കുന്നു. കൃഷി ചെയ്യുന്ന ഔഷധ നെല്ലിനങ്ങൾ, ഇനത്തിന്റെ പ്രത്യേകതകളും ഉപയോഗങ്ങളും, കൃഷിയിടത്തിന്റെ സ്ഥലവിസ്തൃതി, ഔഷധ ഇനം കൃഷി ചെയ്യാൻ വർഷം തുടങ്ങിയ വിവരങ്ങൾ കർഷകന്റെ പൂർണമായ മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പെടെ ഡോ. സി.ആർ. എൽസി, പ്രഫസർ, ബൗദ്ധിക സ്വത്തവകാശ സെൽ, കാർഷിക ഗവേഷണ കേന്ദ്രം, മണ്ണുത്തി പി.ഓ., തൃശൂർ–680651 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്.

ഫോൺ: 94478 78968

കൃഷിവകുപ്പിന്റെ ഇ–വിപണി‌

കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കൃഷിവകുപ്പിന്റെ ഇ–വിപണി എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ Google Play storeൽ നിന്നു ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

വിവരങ്ങൾക്ക്: www.krishi.info, ഫോൺ: 1800–425–1661.

തെങ്ങിൻതൈകൾ

വികസന ബോർഡിന്റെ നേര്യമംഗലത്തെ നാളികേര പ്രദർശന വിത്തുൽപാദനത്തോട്ടത്തിൽ അത്യുൽപാദനശേഷിയുള്ള കുറിയ ഇനത്തിൽപ്പെട്ട മലയൻ ഓറഞ്ച്, മഞ്ഞ, പച്ച എന്നീ തെങ്ങിൻതൈകൾ ലഭ്യമാണ് (ഒന്നിന് 50 രൂപ).

ഫോൺ: 0485–2554240.

ചക്ക: രാജ്യാന്തര ശിൽപശാല

‘ചക്കയുടെ ഉൽപാദനവും മൂല്യവർധനയും വിപണനവും’ സംബന്ധിച്ച ശിൽപശാല വയനാട് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽ 9 മുതൽ 14 വരെ നടക്കും. ചക്കയുടെ ഉൽപാദനം മുതൽ വിപണനം വരെയുള്ള വിഷയങ്ങളിൽ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം ശിൽപശാലയിൽ ഉണ്ടായിരിക്കും.

ഓൺലൈൻ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ്: http://techmeets.kau.in/jackfruit