Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തേങ്ങയെ രക്ഷിക്കാന്‍ ‌31 കോടിയുടെ പദ്ധതി

coconut-tree

കേരോൽപന്നങ്ങളുടെ സംസ്കരണവും ഗവേഷണവും വിപണനവും പ്രോൽസാഹിപ്പിക്കുന്നതിനുള്ള 31.34 കോടി രൂപയുടെ 30 പദ്ധതികൾക്കു നാളികേര ടെക്നോളജി മിഷൻ അനുമതി നൽകി.

നാളികേര വികസന ബോർഡ് ചെയർമാൻ ഡോ. ബി.എൻ.എസ്. മൂർത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്. എട്ടെണ്ണം ഗവേഷണ പദ്ധതികളും മറ്റുള്ളവ നാളികേര സംസ്കരണത്തിനും ഉൽപന്ന വൈവിധ്യവൽക്കരണത്തിനുമുള്ള പദ്ധതികളുമാണ്.

അനുമതി ലഭിച്ച സംസ്കരണ–വൈവിധ്യവൽക്കരണ പദ്ധതികൾ:

∙ പ്രതിവർഷം 255 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള മൂന്ന് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ യൂണിറ്റുകൾ

∙ 45 ലക്ഷം നാളികേരം ചിരകി ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള യൂണിറ്റ്

∙ 96 ലക്ഷം നാളികേരം സംസ്കരിച്ച് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും വെർജിൻ കോക്കനട്ട് ഓയിലും ഉൽപാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് സംസ്കരണ യൂണിറ്റുകൾ

∙ 75 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ട് ഇളനീർ സംസ്കരണ യൂണിറ്റുകൾ

∙ 135 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള രണ്ടു കോക്കനട്ട് ഓയിൽ യൂണിറ്റുകൾ

∙ 120 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള നാലു കൊപ്ര ഡ്രയർ യൂണിറ്റുകൾ

∙ 41 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള അഞ്ചു ബോൾ കൊപ്ര നിർമാണ യൂണിറ്റുകൾ

∙ 36 ലക്ഷം നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള, നാളികേരപ്പൊടിയിൽനിന്നു ഡയറ്ററി ഫൈബർ ഉൽപാദിപ്പിക്കുന്ന യൂണിറ്റ്

∙ 9000 മെട്രിക് ടൺ ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന രണ്ട് ഷെൽ ചാർക്കോൾ യൂണിറ്റുകൾ

ഇതിൽ കേരളത്തിൽ പ്രതിദിനം 15,000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള കോക്കനട്ട് ഓയിൽ യൂണിറ്റ്, 12000 നാളികേരം സംസ്കരിച്ചു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറും വെർജിൻ കോക്കനട്ട് ഓയിലും ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സമഗ്ര സംസ്കരണയൂണിറ്റ്, 30000 നാളികേരം സംസ്കരിക്കാൻ ശേഷിയുള്ള മൂന്നു കൊപ്ര ഡ്രയർ യൂണിറ്റ്, 15,000 നാളികേരം ചിരകി ശീതീകരിച്ചു സൂക്ഷിക്കുന്നതിനുള്ള യൂണിറ്റ് എന്നിവയ്ക്കാണ് അനുമതി.