Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ 'അമരയ്ക്ക'

amarapayar

പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും അമിത രക്തസമ്മർദമുള്ളവർക്കും ചീത്ത കൊളസ്ട്രോൾ കൂടുതലുള്ളവർക്കും അമരയ്ക്ക ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ മരുന്നുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാൻ പറ്റുന്നതാണ്.കലോറിമൂല്യം കുറവ്, പോഷകമൂല്യം കൂടുതൽ,  നാരുകളുടെ ആധിക്യം എന്നിവയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 100 ഗ്രാമിൽ വെറും 25 കലോറിയാണ് അടങ്ങിയിരിക്കുന്നത്. 

താഴെപ്പറയുന്ന രണ്ടു വിഭവങ്ങളും പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവയുള്ളവർക്കു നന്ന്. 

അമര സൂപ്പ്

ചേരുവകൾ

1. അമരയ്ക്ക ചെറുതായി അരിഞ്ഞത് 50 ഗ്രാം

2. കോവൽ ചെറുതായി അരിഞ്ഞത് 25 ഗ്രാം

3. ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞത് 15 ഗ്രാം

4. മുളപ്പിച്ച മുതിര 20 ഗ്രാം

5. മുരിങ്ങയില ഒരുപിടി

6. കുരുമുളകുപൊടി അര ടീസ്പൂൺ

7. എള്ള് 10 ഗ്രാം

8. ഉപ്പ് ആവശ്യത്തിന്

തയാറാക്കല്‍: ആദ്യത്തെ നാലു ചേരുവകൾ ഒന്നിച്ചാക്കി പ്രഷർകുക്ക് ചെയ്യുക. കുക്കർ തുറന്നതിനുശേഷം ബാക്കി ചേരുവകൾ ചേർത്തിളക്കി ചൂടോടെ കുടിക്കുക (ആദ്യത്തെ നാലു ചേരുവകൾ മിക്സിയിൽ അടിച്ചശേഷം ബാക്കി നാലു ചേരുവകൾ ചേർത്ത് ഒന്ന് തിളപ്പിച്ചു കുടിക്കുക).

അമരപ്പയർ കഞ്ഞി

(പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, അമിതവണ്ണം എന്നിവയുള്ളവര്‍ക്കു നന്ന്)

ചേരുവകൾ

1. നുറുക്കുഗോതമ്പ് ഒരുപിടി

2. അമരപ്പയർ 10 എണ്ണം

3. ഉലുവ ഒരു ടീസ്പൂൺ 

4. ചുവന്നുള്ളി 5 എണ്ണം (അരിഞ്ഞത്)

5. വെളുത്തുള്ളി 3 എണ്ണം (അരിഞ്ഞത്)

6. മുളപ്പിച്ച പയർ ഒരു പിടി

7. മുരിങ്ങയില ഒരു പിടി

8. ചീരയില ഒരു പിടി

9. ഉപ്പ് ആവശ്യത്തിന്

തയാറാക്കല്‍: മുരിങ്ങയിലയൊഴികെ ബാക്കി ചേരുവകൾ ആവശ്യത്തിനു വെള്ളം ചേർത്ത് ഒരുമിച്ചു പ്രഷർകുക്ക് ചെയ്തശേഷം കുക്കർ തുറന്നു മുരിങ്ങയിലയും ഉപ്പും ചേർത്ത് ഒന്നു തിളച്ചശേഷം ഉപയോഗിക്കുക.

ഡോ. ലളിത അപ്പുക്കുട്ടൻ ( മേധാവി ജീവിതശൈലീരോഗ ചികില്‍സാവിഭാഗം, നിംസ്,ആശുപത്രി , തിരുവനന്തപുരം ഫോൺ: 9387812172 )