Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതിക്കയുടെ വില കുത്തനെ താഴുന്നു

nutmeg-jathikka-spice

ഉയർന്ന വില മൂലം ഇന്ത്യയിൽനിന്നുള്ള ജാതിക്കാ പരിപ്പിനു രാജ്യാന്തരവിപണിയിൽ ഡിമാൻഡ് കുറയുന്നു. കഴിഞ്ഞ വർഷം കയറ്റുമതി 25 ശതമാനം വർധിച്ചതിനെ തുടർന്ന് 236 കോടി രൂപയുെട വിദേശനാണയമാണ് നമുക്ക് ജാതിക്ക നേടിത്തന്നത് .ഇന്തൊനീഷ്യ വില ഉയർ‍ത്തിയതായിരുന്നു ഈ നേട്ടത്തിനുള്ള പ്രധാന കാരണം. എന്നാൽ  ഇപ്പോൾ കാര്യങ്ങൾ േനരേ വിപരീതമായി. ഇന്ത്യൻ ജാതിക്കയുെട വില 7300 ഡോളറായി ഉയർന്നു. ഇന്തൊനീഷ്യൻ ജാതിക്കയുെട വിലയെക്കാൾ 500 ഡോളർ കൂടുതൽ. ഇവിടെ നിന്നു കൂടുതലായി ചരക്കെടുത്തിരുന്ന ചൈന ഇന്തൊനീഷ്യൻ  ഉൽപന്നത്തോട് താൽപര്യം കാണിക്കുകയാണത്രെ.

3587956998-jathikka

ആഭ്യന്തരവിപണിയിൽ ജാതിക്കയുെട വില താഴുകയാണ്. കിലോയ്ക്ക് 350 രൂപ മാത്രമാണ് ഇപ്പോൾ കൃഷിക്കാർക്ക് കിട്ടുന്നത്. ജിഎസ്ടിയുെട പേരിലുള്ള ആശയക്കുഴപ്പങ്ങളും ഈ വിളയുെട വിപണിയെ ബാധിച്ചു. ജിഎസ്ടി നിരക്ക് എത്രയാകുമെന്നു നിശ്ചയമില്ലാതെ വ്യാപാരികൾ വിപണിയിൽനിന്ന് വിട്ടുനിന്നതായിരുന്നു തുടക്കത്തിൽ പ്രശ്നം. ഇപ്പോൾ ഇത് അഞ്ച് ശതമാനമാണെന്നു തീരുമാനമായിട്ടുണ്ട്. എന്നാൽ കയറ്റുമതിക്കാർക്ക് ഇൻപുട്ട് െക്രഡിറ്റ് കിട്ടുന്നില്ലെന്നത്  ജാതിക്കാവിപണിയുെട ഉത്സാഹം കെടുത്തുകയാണ്.