Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിൽ നെല്ലു നൂറുമേനി; മനസ്സിൽ സന്തേ‌ാഷം നൂറുമേനി

മഴയിൽ വെള്ളം കയറി നശിച്ചെന്നു തോന്നിച്ച നെൽച്ചെടികൾ വിളഞ്ഞു പൊൻ കതിരുകളായപ്പോൾ കർഷകൻ പോലൂർ കോമട്ടുചാലിൽ കെ.സി. അശോകന്റെ മനസ്സിൽ ആഹ്ലാദം നൂറുമേനി.  പോലൂർ വെളുത്തേടത്തുതാഴം വയലിലെ 75 സെന്റു സ്ഥലത്താണ് കൃഷി. രണ്ടു തവണ പച്ചക്കറി ഉണ്ടാക്കിയ സ്ഥലത്ത് നടാടെയായിരുന്നു കുരുവട്ടൂർ കൃഷി ഭവന്റെ സഹായത്തോടെ നെൽകൃഷിയിലേക്കിറങ്ങിയത്. 

ജൂണിലായിരുന്നു ഉമ ഇനത്തിൽപ്പെട്ട വിത്തിട്ടത്. വിത്തു മുളച്ച് നെൽച്ചെടികളായപ്പോഴേക്കും വയലിൽ വെള്ളം പൊങ്ങിയിരുന്നു. കൃഷി നശിച്ചെന്നു കരുതി അശോകൻ ഏറെ വേവലാതി പൂണ്ടു. പഞ്ചായത്ത്, കൃഷി ഭവൻ അധികൃതർ സ്ഥലം സന്ദർശിച്ചു. അശോകനെ ആശ്വസിപ്പിച്ചു. 

മഴകുറഞ്ഞു വയലിൽ നിന്ന് വെള്ളം ഇറങ്ങിയതോടെ അശോകൻ വീണ്ടും നെൽകൃഷിയെ പരിപോഷിപ്പിച്ചു. കൃഷി ഓഫിസർ പി.കെ. സ്വപ്ന, കൃഷി അസിസ്റ്റന്റുമാരായ കെ.ടി. റഹീന, എം.എസ്. നഷീദ തുടങ്ങിയവരുടെ പ്രോത്സാഹനം കൂടിയാണ് ഇതു മികച്ച വിളവാക്കി മാറ്റാൻ കഴിഞ്ഞതെന്നു അദ്ദേഹം പറഞ്ഞു. ഈ മാസം കൊയ്ത്തു നടത്തും.