Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടക്ടറുടെ കൃഷി കണ്ടോ.. കെങ്കേമം

തെക്കുംതറ ∙ കെഎസ്ആർടിസിയിലെ കണ്ടക്ടർ ജോലിക്കിടെ തെക്കുംതറ കൊല്ലയിൽ ജയേഷ് മൂന്നരയേക്കറിൽ കൃഷി ചെയ്യുന്നത് 15 ഇനം പച്ചക്കറികൾ. പയർ, കാബേജ്, ബ്രൊക്കോളി, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, ചീര, വെണ്ട, ബീൻസ്, കാരറ്റ്, കൈപ്പ, തക്കാളി എന്നിവയാണ് പ്രധാനമായി കൃഷി ചെയ്യുന്നത്. തരിശു നിലം പാട്ടത്തിനെടുത്ത് മൂന്നാമത്തെ വർഷമാണ് പച്ചക്കറി കൃഷി തുടരുന്നത്. ഇതിലൂടെ മികച്ച വരുമാനം ലഭിക്കുന്നുണ്ടെന്ന് ജയേഷ് പറയുന്നു. 

വെങ്ങപ്പള്ളി കൃഷി ഭവനിൽ നിന്നു പരിശീലനവും നിർദേശവും ലഭിക്കുന്നതിനാൽ വളരെ ബുദ്ധിമുട്ടില്ലാതെയാണ് കൃഷി. കൽപറ്റയിലെ പച്ചക്കറിക്കടകളിലാണ് ജയേഷ് ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ വിൽക്കുന്നത്. ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ പകലും രാത്രിയും തുടർച്ചയായി ജോലിക്ക് പോയതിന് ശേഷം കിട്ടുന്ന അവധിക്കാണ് കൃഷികൾ നോക്കി നടത്തുന്നത്. ഭാര്യ ബിന്ദുവും കഴിയുന്ന രീതിയിൽ ജയേഷിന് കൃഷിക്ക് കൂട്ടായുണ്ട്