Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്താരാഷ്ട്ര ഒാർക്കിഡ് ഫെസ്റ്റ് അമ്പലവയലിൽ

orchid-flower

സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവകലാശാലയും ദി ഒാർക്കിഡ് സൊസൈറ്റി ഒാഫ് ഇന്ത്യയും ചേർന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഒാർക്കിഡ് ഫെസ്റ്റ് 2018 മാർച്ച് 16 മുതൽ 18 വരെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ നടക്കും. ദേശീയ സമ്മേളനവും ശിൽപശാലകളും പ്രദർശനവും വിപണനവുമാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. ഒാർക്കി‍ഡ് കൃഷികളുടെ കാർഷിക വൈവിധ്യം. വ്യാപനം, സാധ്യതകൾ, വിപണനം തുടങ്ങിയവയെല്ലാം ചർച്ച ചെയ്യും . 200 ഒാളം പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടീൽ വസ്തുക്കൾ, മറ്റ് സാങ്കേതിക സഹായങ്ങൾ എന്നിവയും വിപണനത്തിനായി പൂക്കളും ഒരുക്കിയിട്ടുണ്ട്.