ADVERTISEMENT

വിളഞ്ഞു കിടക്കുന്ന പൊട്ടുവെള്ളരിപ്പാടം, ഒട്ടേറെയിനം ദേശാടന പക്ഷികൾ. ഏലൂർ ഡിപ്പോയിലെത്തുന്നവർക്കു കൺകുളിർക്കുന്ന കാഴ്ചകളാണിവ. ഏലൂർ വടക്കും ഭാഗത്ത് കളത്തറ വീട്ടിൽ രാമകൃഷ്ണനും (60) കരിങ്ങാംതുരുത്ത് അയ്യരും (70) വിളയിച്ചെടുക്കുന്ന പൊട്ടുവെള്ളരിക്ക് വൻ ഡിമാൻഡാണ്. പൂർണമായും ജൈവകൃഷിയെന്ന പ്രത്യേകതയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. നോക്കിനിൽക്കെ തോട്ടത്തിൽനിന്നു പൊട്ടുവെള്ളരി പറിച്ചുകൊടുക്കുമ്പോൾ വാങ്ങാനെത്തുന്നവർക്കും സന്തോഷം. 

പാട്ടത്തിനെടുത്ത 2 ഏക്കർ ഭൂമിയിലാണ് ഇവരുടെ കൃഷി. ജനുവരിയിൽ ആരംഭിച്ച കൃഷി വിളവെടുക്കാൻ പാകമായി.  കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കണമെന്നു മോഹമുണ്ടെങ്കിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുമെന്നതിനാൽ ശുദ്ധജല ലഭ്യത തടസ്സമാകുന്നു. ഏലൂർ ഡിപ്പോ മേഖലയിൽ തരിശിട്ടിരിക്കുന്ന പാടശേഖരം മറ്റാരേക്കാളും രാമകൃഷ്ണന് നന്നായി അറിയാം. പുതുതലമുറ ഈ ആവശ്യത്തിനു രാമകൃഷ്ണന്റെ സഹായം തേടിയെത്താറുണ്ട്.

farmers
ഹരിതതീരങ്ങളിൽ:ഏലൂർ ഡിപ്പോ പാടശേഖരത്തിൽ ഇര തേടുന്ന വർണക്കൊക്കുകൾ

പൊട്ടുവെള്ളരി വാങ്ങാനെത്തുന്നവർക്ക് വിവിധയിനം ദേശാടന കൊക്കുകളടക്കം പക്ഷികളെയും കൺനിറയെ കാണാം. ദേശാടന പക്ഷികളിൽ സുന്ദരനായ പെയിന്റഡ് സ്റ്റോർക്ക് (വർണക്കൊക്ക്) ധാരാളം എത്തിയിട്ടുണ്ട്. ചാരമുണ്ടി, പവിഴക്കാലി, ഈസ്റ്റേൺ ഗ്രേറ്റ് ഇഗ്രറ്റ് തുടങ്ങിയവയെയും കണ്ടു മടങ്ങാം.

English summary: Pottuvellari Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com